ജീവിതമാകുന്ന നൗക – 7

അവൾ ആ ഗിഫ്റ്റിൽ തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു.

ചെന്നൈ :

സലീം ചെന്നൈയിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോൾ തന്നെ ചെന്നൈ സെല്ലുമായി സലീം ബന്ധപ്പെട്ടു. IEM ചെന്നൈ സെല്ലിൽ രണ്ടു പേരാണ് ഉള്ളത്. ജാഫറും അദീലും രണ്ട് പേരും സേലം ഭാഗത്തു നിന്നുള്ളവർ. ചെന്നൈയിൽ ഒരു സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ജോലിക്ക് വന്നപ്പോൾ സലീം തന്നയാണ് അവന്മാരെ റിക്രൂട്ട ചെയ്‌തത്.

രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത് ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ വഴി ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.

IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ് ചിദംബരന് വർക്ക് ഏല്പിക്കുക. റിയാസ് പിടിയിലായതോടെ ചിദംബരനുമായി ഉള്ള ബന്ധം നഷ്ടമായി.

ചിദംബരന് പ്രതിഫലമായി നൽകിയിരുന്നത് ഡ്രഗ്സസിനു വേണ്ട പേയ്മെൻ്റെ മാത്രമാണ് സലീം ദുബായിൽ ആയിരുന്നപ്പോൾ ഹാൻഡിൽ ചെയ്‌തിരുന്നത്.

ചെന്നൈയിൽ ഡ്രഗ്സ് എത്തിക്കുന്നു ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ നിന്നാണ് ചിദംബരന് വേണ്ട ഡ്രഗ്സിന് സലീം പേയ്മെൻ്റെ നടത്തിയിരുന്നത്. പേയ്മെൻ്റെ ടോക്കൺ സിസ്റ്റം ഉപയോഗിച്ചാണ് ഡെലിവറി. ബീറ്റകോയിൻ പേയ്‌മെൻ്റെ നടത്തുമ്പോൾ ഡെലിവറി ടോക്കൺ ലഭിക്കും ഈ ടോക്കണും ലൊക്കേഷനും ആര് അയച്ചു കൊടുക്കുന്നോ അവർക്ക് ആ ലൊക്കേഷനിൽ ഡ്രഗ്സ് എത്തിക്കും. ഇത്തരം പേയ്‌മെൻ്റെ ടോക്കണുകൾ ആണ് ചിദംബരൻ ഹാക്കിങ് സെർവീസുകൾക്ക് പകരം സ്വീകരിച്ചിരുന്നത്. ഓരോ മൊബൈൽ നെറ്റ്‌വർക്ക് ഹാക്കിങ്ങ് കഴിയുമ്പോൾ സലീം ബിറ്റ് കോയിൻ കൊടുത്ത ബ്ലൂ റോസ് ടോക്കൺ വാങ്ങി ചിദംബരന് ഇ മെയിൽ വഴി നൽകും.

സലീം പല പ്രാവിശ്യം ഈ ഇമെയിലിലൂടെ കോൺടാക്ട് ഉണ്ടാക്കാൻ നോക്കി. പക്ഷേ ചിദംബരൻ റെസ്പോണ്ട് ചെയ്‌തില്ല അതിനാൽ ബ്ലൂ റോസിൽ നിന്ന് മാത്രമാണ് ഇനി ചിദംബരൻ്റെ അഡ്രസ്സ് ലഭിക്കൂ. ചിദംബരനെ പൊക്കിയാൽ ശിവയുടെ കൂട്ടുകാരൻ നിതിൻ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാനാകും. അത് സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സലീം.

ഭരത് കുമാർ എന്ന ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ് അതി വിദഗ്‌നമായി ബ്ലൂ റോസ് എന്ന പേരിൽ മയക്കുമരുന്നു ശൃംഖല സെറ്റ് ചെയ്‌തിരിക്കുന്നത്. ഡാർക്ക് വെബ് ഉപയോഗിച്ചു എക്സസൊട്ടിക്ക ഡ്രഗ്സസായ മേത്, ക്രക്ക് ഹെറോയിൻ മുതലായ ഡ്രഗ്സ് ശ്രീലങ്ക രാമേശ്വരം വഴി എത്തിച്ച ശേഷം പോണ്ടിച്ചേരിയിലും ചെന്നയിലുമുള്ള ആവിശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്നു രീതിയിൽ ആണ് ഡ്രഗ്സ് ഡിസ്ട്രിബൂഷൻ സെറ്റ് ചെയ്തിരിക്കുന്നത്.

ബ്ലൂ റോസിലിലെ രണ്ടാമൻ ആണ് രാജ. ആദ്യം ഏജന്റുമാരെ രാജ എടുത്തു കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു ഇന്റാക്ഷനുമില്ല. എല്ലാം പിക്ക് ആൻഡ് ഡ്രോപ്പ് എന്ന രീതിയിലാണ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. കച്ചവടം ഡാർക്ക് വെബ്ബും ടെലിഗ്രാം ചാറ്റ് ഉപയോഗിയുമാണ് നടത്തുന്നത്.

മുഴുവൻ കാര്യങ്ങളും കണ്ട്രോൾ ചെയുന്നത് ഭരത് ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഡ്രഗ്സ് വാങ്ങി ഡെലിവറി സെൻ്റെറുകൾ വരെ എത്തിക്കുന്ന കാര്യങ്ങളും ഡാർക്ക് വെബ് പേയ്മെന്റ്കളും ഭാരത് ആണ് നടത്തിയിരുന്നത്. ഡെലിവറി ബോയ്സിനെ റിക്രൂട്ട ചെയ്യുന്നതും നിയന്ത്രിക്കുന്നതും രാജയും രാജ എൻഫോഴ്‌സെർ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനു രാജയെ സഹായിക്കാൻ ഗുണ്ടകളും ഉണ്ട്.

ബ്ലൂ റോസിൻ്റെ നേതൃത്വത്തിൽ ഉള്ള ആളെ പൊക്കി അവനിലൂടെ ചിദംബരനെ കണ്ടത്തുകയാണ് സലീമിൻ്റെ ലക്‌ഷ്യം. ആദ്യ പടിയായി സലീം ഡാർക്ക് വെബിൽ പേയ്‌മെൻ്റെ നൽകി ടോക്കൺ എടുത്ത ശേഷം ആ ടോക്കൺ ഉപയോഗിച്ചു ചെന്നൈയിലെ പല ലൊക്കേഷനുകളിലായി സ്വയം ഡ്രഗ്സ് ഡെലിവറി എടുത്തു. മെഡിക്കൽ റെപ്പ് അല്ലെങ്കിൽ ഫുഡ് ഡെലിവറി ബോയസിൻ്റെ വേഷത്തിലാണ് ബ്ലൂ റോസിൻ്റെ ആളുകൾ ഡെലിവെറികൾ നടത്തുന്നത്.

രണ്ട് മാസത്തോളം ഡ്രഗ് മാഫിയക്ക് എത്ര ഡെലിവറി ഏജന്റ്സ് ഉണ്ടെന്നും അവർ സ്വയം രക്ഷക്കായി എന്തു കാര്യങ്ങളാണ് ചെയുന്നത് എന്നൊക്ക നിരീക്ഷിച്ചു. കൂടാതെ സ്ഥിരം വന്നിരുന്ന രണ്ട് പേരുമായി ആദീൽ വഴി സഹൃദം സ്ഥാപിച്ചു. ആദ്യം തണ്ണിയടിക്കാൻ വിളിച്ചും പിന്നീട് വാങ്ങുന്ന ഡ്രഗ്സസിൻ്റെ ഒരു പങ്കു അവന്മാർക്ക് തന്നെ നൽകിയാണ് കമ്പനി ആയത്.

ഡെലിവറി കൊടുക്കുന്നവർ ആദ്യമായാണ് അദിലിനെ പോലെയുള്ള ഒരുത്തനെ കാണുന്നത്. കൊണ്ട് വരുന്ന സ്റ്റഫിൻ്റെ ഒരു ഭാഗം അവന്മാർക്ക് തന്നെ നൽകുക. അതോടെ അതിൽ രണ്ടു പേരുമായി സ്ഥിരം കമ്പനിയായി. ഒരു സെന്തിലും പിന്നെ മദൻരാജ് എന്ന പേരിൽ ഒരുത്തനും. രണ്ട് പേരും ഡിഗ്രി കഴിഞ്ഞു ജോലി കിട്ടാതെ നടക്കുന്നവർ. അങ്ങനെ നടന്നപ്പോളാണ് രാജാ ഇവരെ ഇതിലേക്ക് റിക്രൂട്ട് ചെയ്‌തത്. ചില മരുന്നുകൾ ഡെലിവർ ചെയ്‌താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് രാജ ഇവരെ റിക്രൂട്ട ചെയ്‌തിട്ടുള്ളത്. പിന്നീട് ഇവർ രാജയെ കണ്ടിട്ടില്ല പോലും ഇരുവരുടെയും അടുത്ത് നിന്ന് ബ്ലൂ റോസ് പ്രവർത്തനം കുറെ മനസ്സിലാക്കി.

ഫോണിൽ മെസ്സേജ് വരുമ്പോൾ പല്ലവരം ഭാഗത്തുള്ള ഒരു ചിക്കൻ കടയിൽ പോയി അല്ലെങ്കിൽ മൈലാപ്പൂർ ഭാഗത്തുള്ള ഒരു മെഡിക്കൽഷോപ്പിൽ നിന്ന് സാധനം എടുക്കണം. മെസ്സേജിൽ ഉള്ള അഡ്രസ്സിൽ ഡെലിവർ ചെയ്യും. ബ്ലൂ റോസ് പിന്നിൽ പ്രവർത്തിക്കുന്നവർ പിക്കപ്പ് മുതൽ ഡെലിവറി വരെ ഫോൺ ഉപയോഗിച്ചു ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നുണ്ട് അതും ഗൂഗിൾ ലൈവ് ലൊക്കേഷൻ ഷെയറിങ്ങിലൂടെ. മാസം അറുപത് മുതൽ നൂറു ഡെലിവറി വരെ ഒരാൾ തന്നെ ചെയ്യും. ഓരോ ഡെലിവറിക്കും ആയിരം രൂപ. അത് അടുത്ത ഡെലിവറി എടുക്കുമ്പോൾ അതിൻ്റെ ഒപ്പമുണ്ടാകും..

ബ്ലൂ റോസിന് മിനിമം ഏഴോളം ഡെലിവറി ഏജന്റ്സ് ഉണ്ട് എന്ന് സലീമിന് മനസ്സിലായി. ചെന്നൈ നഗരം മൊത്തം ഒരു മാസത്തിൽ മുന്നൂറിൽ പരം ഡെലിവറി കാണും. അതിൽ ഒരാൾ മാത്രമാണ് ചിദംബരൻ. പക്ഷേ സലീമിന് ഒരു കാര്യം അറിയാം ചിദംബരൻ ഉപയോഗിക്കുന്നത് വിലപിടിപ്പുള്ള ഐറ്റം ആണ്. ഒരു പക്ഷേ ഈ മുന്നൂറിൽ അഞ്ചു പേർ മാത്രമേ അത് വാങ്ങുന്നുണ്ടാകൂ. അവരുടെ അഡ്ഡ്രസ്സ്‌ കിട്ടിയാൽ ചിദംബരനെ ഈസിയായി പൊക്കാം. കുറിച്ച് മാസങ്ങളോളം അന്വേഷിച്ചിട്ടും സലീമിനും കൂട്ടർക്കും ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ ആരാണ് എവിടെയാണ് എന്ന് അവർക്കും കണ്ടുപിടിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *