ജീവിതമാകുന്ന നൗക – 7 Like

അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്‌മസ്‌ ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്‌തു നിന്നു. ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോലുമില്ല. ബീന മിസ്സിനോട് അനുവാദം ചോദിച്ചിട്ട് ഞാൻ ഗിഫ്റ്റുമായി അവൻ്റെ അടുക്കലേക്ക് തന്നെ ചെന്ന്. മെറി ക്രിസ്മസ് പറഞ്ഞുകൊണ്ട് സമ്മാനം കൈമാറി. ഒന്നും മിണ്ടാതെ അവൻ അത് എൻ്റെ കൈയിൽ നിന്ന് വാങ്ങി.

അർജ്ജുന് ക്രിസ്‌മസ്‌ ഗിഫ്റ്റ കൈമാറാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഞാൻ കരുതിയത് പോലെ അവൻ അത് സ്വീകരിക്കാതെ ഇരിക്കുകയോ എറിഞ്ഞുടക്കുകയോ ചെയ്തില്ല. പക്ഷേ എൻ്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ.

അർജ്ജുവിൻ്റെ ഊഴമായപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റതു തന്നെ ഇല്ല. മാത്രമല്ല ബീന മിസ്സിനെ വരെ കലിപ്പിച്ചു നോക്കുന്നുണ്ട്. അതോടെ ക്ലാസ്സ്‌ മൊത്തം ശോകം മൂടിലായി.

അവൻ അങ്ങനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു കാരണമേ കാണൂ. ഞാനായിരിക്കണം അവൻ്റെ ക്രിസ്‌മസ്‌ ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല.

അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല അവൻ്റെ കൈയിൽ നിന്ന് ഒരു ഗിഫ്റ്റും ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌.

അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ പുറത്തു നിൽക്കുന്നുണ്ട് ഒരു സർപ്രൈസ് ഉണ്ട് പോലും.

എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ അർജ്ജുൻ നിൽക്കുന്നുണ്ട്.

ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.

“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”

“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”

ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.

“ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്. എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് ” ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി.

എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു നിമിഷ നേരം കൊണ്ട് അവന്മാരെ അങ്ങോട്ട് അക്രമിക്കുന്നതാണ് കണ്ടത്. അവൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു ഒരു കൊലച്ചിരി. ഒരുത്തൻ ഓടി പോയി. മൂന്നെണ്ണം നിലത്തു വീണു കിടക്കുന്നുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *