ജീവിതമാകുന്ന നൗക – 7 Like

അതോടെ സലീമിന് ഒരു കാര്യം വ്യക്തമായി രാജയെ പൊക്കിയാൽ മാത്രമേ ബ്ലൂ റോസ് ലീഡർഷിപ്പിലേക്ക് കടക്കാൻ സാധിക്കൂ.

രാജയെ വെളിയിൽ കൊണ്ടുവരാൻ ഒരു വഴിയേ ഉള്ളു സ്മൂത്തായി പോകുന്ന അവരുടെ ഓപ്പറേഷൻ അലങ്കോലപ്പെടുത്തുക. അതിനായി ആദ്യം വില കൂടിയ ഡ്രഗ്സിന് സലീം ഓർഡർ കൊടുത്തു. ഡെലിവെറിക്കായി ചെന്നൈ നഗരത്തിൽ തന്നെയുള്ള വിജിനമായ ഒരിടവും തിരഞ്ഞെടുത്തു. ആദീലും സലീമും ചിക്കൻ സ്റ്റാളിനു അടുത്തും ജാഫർ മെഡിക്കൽ ഷോപ്പിനടുത്തും നിലയുറപ്പിച്ചു. കാരണം കോൺസൈൻമെൻറ് രണ്ട് സ്ഥലങ്ങളിൽ എവിടെ നിന്നാണ് ഇറങ്ങുന്നത് എന്നവർക്കറിയില്ല

സലീം കണക്കു കൂട്ടിയത് പോലെ തന്നെ അവർ മുൻപ് കമ്പനി കൂടിയ സെന്തിൽ എന്ന പയ്യൻ ചിക്കൻ ഷോപ്പിൽ എത്തി സാധനം കളക്ട ചെയ്‌തു. സമയം വെച്ച് നോക്കിയാൽ മിക്കവാറും അത് അവരുടെ ഓർഡർ തന്നെ.

സെന്തിൽ തിരിച്ചു പോകുമ്പോൾ കാണാവുന്ന രീതിയിൽ ആദീൽ നിലയുറപ്പിച്ചു. പരിചയമുള്ള അദീലിനെ കണ്ടതും സെന്തിൽ വണ്ടി നിർത്തി. കുറച്ചു നേരം സംസാരിച്ച ശേഷം സെന്തിലിൻ്റെ ഒപ്പം വെറുതെ കറങ്ങാൻ എന്ന രീതിയിൽ അദീലും വാഹനത്തിൽ കയറി. സലീം മറ്റൊരു വാഹനത്തിൽ അവരെ പിന്തുടർന്നു പോകുന്ന വഴി വിജനമായ സ്ഥലത്തു എത്തിയപ്പോൾ മൂത്രമൊഴിക്കണം എന്ന് ആദീൽ പറഞ്ഞു.

ബൈക്ക് നിർത്തിയതും ആദീൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു സെന്തിലിൻ്റെ കഴുത്തറുത്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സെന്തിൽ പിടഞ്ഞു മരിച്ചു. അതിന് ശേഷം സലീമും അദീലും കൂടി ബോഡി റോഡിൽ നിന്ന് കാണാത്ത രീതിയിൽ മാറ്റി. ആദീൽ നേരത്തെ നിശ്ചയിച്ച പോലെ സെന്തിലിൻ്റെ ബൈക്കും ബാഗുമെടുത്തു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയിലേക്ക് പോയി. സലീം അവരെ പിന്തുടർന്നു. ജാഫറിനെ വിളിച്ചു നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക് വരാൻ പറഞ്ഞു.

ഡെലിവറി നൽകാനുള്ള ലൊക്കേഷനിൽ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ മുതൽ സെന്തിലിൻ്റെ മൊബൈൽ ഫോണിൽ കാളുകൾ വന്ന് തുടങ്ങി. കാരണം ബ്ലൂ റോസ് ഓരോ ഡെലിവറി നടക്കും വരെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉണ്ടായിരുന്നു

ഡ്രഗ്സ് ഡെലിവറി ലഭിക്കാനുള്ള സമയം കഴിഞ്ഞതും സലീം ഡാർക്ക് വെബിൽ ബ്ലൂ റോസ് ചാറ്റിൽ കയറി ഓർഡർ ചെയ്‌ത സ്റ്റഫ് കിട്ടിയില്ല എന്ന് പരാതിപ്പെടുകയും. സാധനം ലഭിക്കാത്തതിൻ്റെ നീരസം നല്ല രീതിയിൽ പ്രകടിപ്പിച്ചു.

ഫോൺ അടങ്ങിയ ബാഗും ബൈക്കും കാണാവുന്ന രീതിയിൽ ഫാക്ടറി കോമ്പൗണ്ടിൽ വെച്ചു. സലീമും അദീലും ജാഫറും ചെറിയ ഒരു പദ്ധിതി തയ്യാറാക്കി. വരുന്ന ആൾക്കാരുടെ എണ്ണവും അയുധങ്ങളും അനുസരിച്ചിരിക്കും സലീമിൻ്റെ പദ്ധിതിയുടെ വിജയം.

ഫാക്ടറിയിൽ അകത്തായി സലീമും അദീലും നിലയുറപ്പിച്ചു ജാഫർ വെളിയിലേക്ക് പോയി.

കെണി ഒരുക്കിയിരിക്കുന്നു. ഇനി ഇര വരണം. ബ്ലൂ റോസിലെ അടുത്ത ലെവൽ ലീഡർഷിപ്പ്.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വെളുത്ത സ്കോർപിയോ എത്തി അതിൽ നിന്ന് മൂന്നു പേർ പുറത്തേക്കിറങ്ങി മൂന്നു പേരും പരിസരം ഒക്കെ നിരീക്ഷിച്ചു കൊണ്ട് സെന്തിലിൻ്റെ ബൈക്കിനടുത്തേക്ക് നീങ്ങി. ഒരാൾ സെന്തിൽ എന്നുറക്കെ വിളിക്കുന്നുണ്ട്. രണ്ടാമൻ മൊബൈൽ ഫോണിൽ സെന്തിലിനെ വിളിക്കുന്നുണ്ട്.

ബൈക്കിൽ കിടക്കുന്ന ബാഗിൽ നിന്ന് മൊബൈൽ ഫോൺ അടിക്കുന്നുണ്ട്. രണ്ടു പേരും ബൈക്കിനടുത്തേക്ക് നീങ്ങി ബാഗ് പരിശോദിച്ചു സെന്തിലിൻ്റെ മൊബൈലും മയക്കുമരുന്നും ബാഗിൽ തന്നെയുണ്ട്. ബാഗ് പരിശോദിച്ചവൻ സാധനം എല്ലാം ബാഗിലുണ്ട് എന്ന് സ്കോർപിയോടെ അടുത്തു നിന്ന മൂന്നാമനോട് വിളിച്ചു പറഞ്ഞു. മൂന്നാമൻ ആണ് നേതാവ് എന്ന് സലീമിന് മനസ്സിലായി.

സ്റ്റഫ്‌ പോയില്ല എന്നറിഞ്ഞതോടെ മൂന്നു പേരുടെയും ജാഗ്രതയിൽ സ്വല്പം കുറവ് വന്നു. അവർ സെന്തിലിനെ വീണ്ടും പേര് വിളിച്ചു കൊണ്ടിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സലീം ജാഫറിന് മിസ്സ് കാൾ കൊടുത്തു. ജാഫർ ഗേറ്റിലൂടെ എല്ലാവരും കാൺകെ കടന്നു വന്നു. അതോടെ മൂവരുടെയും ശ്രദ്ധ അങ്ങോട്ടായി. ജാഫർ കടന്നു വന്നതും അവർ പതുക്കെ അവനെ വളഞ്ഞു. പക്ഷേ ജാഫർ കൂൾ ആയി തന്നെ അരികിലേക്ക് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *