ജീവിതമാകുന്ന നൗക – 7

ഇത്രയും പറഞ്ഞിട്ട് മയക്കമരുന്നിൻ്റെ പൊതിയുമെടുത്തിട്ട് അവർ രണ്ട് പേരും റൂമിൽ നിന്നിറങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ വേറെ ഒരു CRPF ജവാൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. സെക്യൂരിറ്റി ചെക്കിങ്ൻ്റെ അവിടെ എത്തിയപ്പോൾ ചെക്കിൻ ബാഗ്ഗജ് ഒരു ഫ്ലൈറ്റ് അറ്റെൻഡറുടെ കൈയിൽ കൊടുത്തയച്ചു, എന്നിട്ട് രണ്ട് പേർക്കും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് നൽകി.

ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്. എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.

വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും ക്രിസ്‌മസ്‌ ആഘോഷിക്കാനാണെന്ന് പറഞ്ഞു ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.

എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ ഒരു അനിയനാണ് ജോയ്. പുള്ളി ബാംഗ്ലൂരിൽ ബാങ്ക് മാനേജറാണ്. ആന്റി സ്മിത. രണ്ടു പേർക്കും അന്നയെയും സ്റ്റീഫൻയും വലിയ കാര്യമാണ് വീട്ടിൽ ചെന്ന് കുറച്ചു നേരം വിശേഷങ്ങളൊക്ക സംസാരിച്ചിരുന്നു.

അന്നക്ക് എത്രയും വേഗം അർജ്ജുൻ അല്ലെങ്കിൽ ശിവ പഠിച്ചിരുന്ന കോളേജിൽ ചെന്നാൽ മതി എന്നായി. അവളുടെ കസിൻ ജിനുവിൻ്റെ സുഹൃത്തിൻ്റെ അമ്മയാണ് അവിടത്തെ ഇലക്ട്രോണിക്‌സ് ഡിപ്പാർട്മെൻ്റെ HOD. അത് കൊണ്ട് കാര്യങ്ങൾ കണ്ടു പിടിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോളാണ് ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചിരിക്കുന്നതായി അറിഞ്ഞത്. നാട്ടിലെ പോലെ പത്ത് ദിവസത്തെ അവധിയൊന്നുമില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തെക്ക് അവധിയാണ് എന്ന് സെക്യൂരിറ്റി പറഞ്ഞു. പക്ഷേ അന്ന പിന്മാറാൻ റെഡിയല്ലായിരുന്നു. രണ്ട് സെക്യൂരിറ്റി ഗാര്ഡുമാരിൽ ഒരാൾ അൽപ്പം പ്രായം ചെന്ന് ആളാണ്. ഒരു തമിഴ് നാട്ടുകാരാണ് ഒരുപക്ഷേ ആ അണ്ണന് എന്തെങ്കിലുമറിയാമായിരിക്കും. അന്ന സെക്യൂരിറ്റി ചേട്ടനെ ഒന്ന് വെളുക്കെ ചിരിച്ചു ചിരിച്ചുകാണിച്ചിട്ട് അറിയാവുന്ന തമിഴിൽ ചോദിച്ചു.

“എവോളം നാളച്ചു ഇങ്ക ജോലി പാക്കത് “

“ഞാൻ വന്ന് പതിനജ്ജു് കൊല്ലമായ്ച്ചു . എന്ന കേളവി പാക്കത്ക്ക് നീങ്കെ വന്നിറിക്ക് ?”

“അത് വന്തു ഒരാളെ പറ്റി കൊഞ്ചും തെരിയണം അതക്ക് താൻ ഇങ്ക വന്നിറിക്ക് :

“ഇങ്ക സ്റ്റുഡൻറ് താനാ ?”

“ആമ പാസ്റ്റ് സ്റ്റുഡൻഡ് :

“ഇന്ത കോളേജിൽ വന്ന് 2000 സ്റ്റുഡന്റസ് മേലേ പഠിക്കത് “

“ഇപ്പൊ പഠിക്ക സ്റ്റുഡൻ്റെ കൂടെ കണ്ടു പിടിക്കത് രംഭ കഷ്ടം”

യഥാവത് ഫോട്ടോ ഇറിക്ക ?

അന്ന ക്രിസ്‌മസ്‌ സെലിബ്രേഷനിടയിൽ എടുത്ത അർജ്ജുവിൻ്റെ ഫോട്ടോ കാണിച്ചു കൊടുത്തു.

“ഉങ്ക ലവറാ? “

അണ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അർജ്ജുവിൻ്റെ മുഖം സൂം ചെയ്‌ത കാണിച്ചതും അയാളുടെ മുഖത്തു നിന്ന് ചിരി ഒക്കെ മാഞ്ഞു. അന്നയെ ഒന്ന് നോക്കി.

“ഇത് വന്തു ശിവ താനെ സൈക്കോ ശിവ എന്നും പേരിരിക്കു . രൊമ്പ നല്ലവൻ ആനാൽ കെട്ടവനും. പെരിയ പൊറുക്കി എപ്പോളും ശണ്ഠ പൊട്ടിട്ടു സസ്പെന്ഷൻ വാങ്ങിയിരിക്കും ആനാലും നാങ്കെ എല്ലാരുമായിട്ട് ഫ്രണ്ട്‌ലി. സീനിയർസ് മട്ടും അവനക്ക് പിടിക്കാത്.”

അന്ന കുറച്ചു കൂടി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. രാഹുലും അവൻ്റെ ഒപ്പം പഠിച്ചതാണ് എന്നും അവൻ്റെ ശരിക്കുള്ള പേര് നിതിൻ ആണെന്നുള്ള കാര്യവും മനസ്സിലാക്കി. രണ്ട് പേരും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ആണ് പഠിച്ചത്.

പോകാൻ നേരം സെക്യൂരിറ്റി അണ്ണന് നന്ദി പറഞ്ഞ ശേഷം 500 രൂപ ചായ കുടിച്ചോളാൻ പറഞ്ഞു കൊടുത്ത ശേഷം തിരിച്ചു പോയി . ഇനി ജിനു പറഞ്ഞ ഇലക്ട്രോണിക്‌സ് HOD യെ കണ്ട് കൂടുതൽ കാര്യങ്ങളറിയണം.

നേരെ ജിനുവിൻ്റെ കൂട്ടുകാരൻ്റെ വീട്ടിലേക്ക്. അവിടെ ചെന്ന് അവരെ ഒക്കെ പരിചയപ്പെടട്ടു, ജിനുവിൻ്റെ കൂട്ടുകാരൻ സെബിൻ്റെ ‘അമ്മ സെലീനയാണ് ഈ HOD. സെബിൻ വീട്ടിലുണ്ടായിരുന്നില്ല CA പരീക്ഷയുടെ കോച്ചിങ്ങിന് പോയിരിക്കുകയാണ്. എങ്കിലും ജിനുവിനെ അവർക്ക് നല്ലതു പോലെ അറിയാം.

കുറെ നേരം സംസാരിച്ചപ്പോളും വന്ന കാര്യം പറയാൻ മൂന്ന് പേർക്കും മടി. അവസാനം രണ്ടും കൽപ്പിച്ചു അന്ന ശിവയെ കുറിച്ച് ചോദിച്ചു. ഏതാണ്ട് സെക്യൂരിറ്റികാരനിൽ കണ്ട അതേ റിയാക്ഷൻ.

ഞാൻ ചോദിച്ചതും സെലീന ആന്റിയുടെ മുഖഭാവം ഒക്കെ മാറി. എന്തിനാണ് അവനെ കുറിച്ചറിയേണ്ടത് എന്നായി അവർ. സ്റ്റീഫനും ജിനുവും പരസ്‌പരം നോക്കിതല്ലാതെ ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത്. ഞാൻ രണ്ടും കൽപ്പിച്ചു സങ്കടമൊക്കെ അഭിനയിച്ചു ഒരു നുണയങ്ങു കാച്ചി

ശിവ എൻ്റെ ലവറാണെന്നും കുറച്ചു നാളായി അവനെ കാണാനില്ലെന്നും അത് കൊണ്ട് അന്വേഷിച്ചിറങ്ങിയതാണെന്നും അങ്ങ് തട്ടി വിട്ടു. എൻ്റെ സംസാരം കേട്ട് സ്റ്റീഫൻ ചെറുതായി ഞെട്ടിയിട്ടുണ്ട്.

ജിനുവാണെങ്കിൽ അമ്പരുന്നിരിക്കുകയാണ്. ശത്രുവാണെന്ന് മുൻപ് പറഞ്ഞിട്ട് ഇപ്പോൾ ലവർ ആണ് പോലും. കുര്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ തീർന്നത് തന്നെ. പോരാത്തതിന് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ് അതോർത്തപ്പോൾ അവന് പേടി തോന്നി.

സെലീന ആന്റിയും അവരുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചിരുന്നു. അവർക്ക് എന്ധോ നുണ പറഞ്ഞതായി സംശയം തോന്നി എന്ന് എനിക്ക് മനസ്സിലായി. ഒന്നുമില്ലെങ്കിലും ഒരു ഡിപ്പാർട്മെന്റ് HOD അല്ലേ . എത്ര പിള്ളേരെ കണ്ടിരിക്കുന്നു എത്ര നുണകൾ കേട്ടിരിക്കുന്നു.

ഞാൻ വേഗം തന്നെ മൊബൈൽ തുറന്നു അർജ്ജുവും ഞാനും നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു. അവർ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേ റൂമിലേക്ക് പോയി. സ്റ്റീഫനും ജിനുവും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല. ആന്റി പോയ മുറിയുടെ വാതിലിൽ തന്നെ നോക്കിയിരുന്നു. അൽപ്പ സമയം കഴിഞ്ഞു അവർ 2016 ലെയും 2017 ലെയും ഇയർ ബൂക്കുമായി വന്നു. അത് എനിക്ക് തന്നു, ആദ്യം 2016 ലെ ഇയർ ബുക്ക് പരിശോദിച്ചു. കുറെ കവിതകളും കഥകളുമൊക്കെ ഉണ്ട്. ഇത് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു ആന്റി ബുക്ക് എൻ്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങിയിട്ട് ഫോട്ടോ ഉള്ള ഒരു പേജ് തപ്പിയെടുത്തു തന്നു എന്ധോ ഇൻടെർ കോളേജ് റോബോട്ടിക്‌സ് വാറിൽ വിജയിച്ചതിനു അർജ്ജു സമ്മാനം വാങ്ങുന്നതിൻ്റെ ഒരു ഫോട്ടോ. അത് പോലെ തന്നെ ബോസ്ക്സിങ് ചാമ്പ്യൻ ആയിട്ടുള്ള വേറെ ഒരു ഫോട്ടോയും ഉണ്ട്. പിന്നെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിൻ്റെ ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ കംപ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഫോട്ടോയിൽ അർജുവും രാഹുലും അടുത്തടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ.

Leave a Reply

Your email address will not be published. Required fields are marked *