ജീവിതമാകുന്ന നൗക – 7 Like

“നീ എന്താ അന്നേരം എന്നെ വിളിക്കാതിരുന്നത്.”

“അത്രമാത്രമൊന്നുമില്ലെടാ, ഞാൻ അവന്മാർക്കിട്ട് ശരിക്കും കൊടുത്തു. എനിക്ക് ഒരു പോറൽ പോലുമേറ്റില്ല.”

“എൻ്റെ സംശയം അതല്ല ഇവിടത്തെ കാര്യങ്ങളൊക്കെ ജീവ എങ്ങനെ അപ്പോൾ തന്നെ അറിയുന്നു എന്നതാണ്. “

അർജ്ജുൻ വിഷയമാറ്റാനായി പറഞ്ഞു. പിന്നെ അതിനെക്കുറിച്ചായി ചർച്ച.

ക്രിസ്‌മസ്‌ ആഘോഷം കഴിഞ്ഞു എല്ലാവരും വീട്ടിൽ പോയപ്പോൾ കീർത്തന മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ചെറിയമ്മ പെട്ടന്ന് എന്ധോ മീറ്റിംഗുള്ളത് കൊണ്ടിറങ്ങാൻ അല്പ്പം വൈകുമെന്ന് അവളെ വിളിച്ചു പറഞ്ഞായിരുന്നു. whatsapp ൽ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഫോട്ടോസ് നോക്കികൊണ്ടിരിക്കുകയാണ്.

ദീപുവും താനും കൂടി ഇരിക്കുന്നതിൻ്റെ ഒന്ന് രണ്ട് ഫോട്ടോസുണ്ട് ദീപുവുമായി ഇപ്പോൾ നല്ല കമ്പനിയാണ്. അവൻ്റെ ക്രിസ്മസ്സ് ഫ്രണ്ട്‌ അല്ലാതിരുന്നിട്ടു കൂടി അവൻ തനിക്ക് ഗിഫ്റ്റ് ഒക്കെ തന്നിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് വേണം തുറന്നു നോക്കാൻ. അന്ന അർജ്ജുവിന് ക്രിസ്‌മസ്‌ ഗിഫ്‌റ്റ് കൊടുക്കുന്ന ഒന്ന് രണ്ട് ഫോട്ടോസ് ഉണ്ട്. അത് കണ്ടപ്പോൾ അവൾക്കല്പം വിഷമം തോന്നി. ചെറിയമ്മയുടെ കാൾ വന്ന് ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് ക്രിസ്മസ് ട്രീയുടെ താഴെ ഒരു ഗിഫ്റ്റ് ഇരിക്കുന്നത് കണ്ടത്. അന്ന അർജ്ജുവിന് കൊടുത്ത അതേ ക്രിസ്‌മസ്‌ സമ്മാനം. അപ്പോൾ അർജ്ജു അത് ഇവിടെ തന്നെ ഇട്ടേച്ചാണ് പോയത്. അവൾ അത് കൂടി എടുത്തിട്ട് വേഗം അവിടന്ന് ഇറങ്ങി.

കീർത്തന കാറിൽ കയറിയതും ചെറിയമ്മ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. റോഡിൽ വെച്ച് അർജ്ജുൻ ആരൊക്കയോ ആയി തല്ലുണ്ടാക്കി പോലും. ചെറിയമ്മ വീണ്ടും അർജ്ജുവുമായി കൂട്ട് വേണ്ടാ എന്നൊക്കെ ഉപദേശിച്ചു കീർത്തന കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

വൈകിട്ട് തന്നെ ജോണി അവൻ്റെ അനിയൻ ജിമ്മിയെ കണ്ട് അർജ്ജുവിനെ കുറിച്ച് കാര്യങ്ങൾ തിരക്കി. അർജ്ജു എന്ന പേര് കേട്ടതും ജിമ്മി ഒന്ന് ഞെട്ടി. ജോണിച്ചായൻ ക്വറിയിലെ പണിക്കാരെ വിട്ട് അർജ്ജുവിനെ തല്ലാൻ നോക്കി എന്ന് കേട്ടപ്പോൾ അവൻ തലയിൽ കൈ വെച്ചുപോയി. ആരോടും പറയരുന്നത് എന്ന കണ്ടീഷനിൽ ജിമ്മി താൻ ഏർപ്പാടാക്കിയ കോറ്റേഷൻകാർക്ക് എന്താണ് സംഭവിച്ചത് എന്ന് വിവരിച്ചു കൊടുത്തു. അതോടെ ജോണിച്ചായന് കൂടുതൽ ഭയമായി.

ഇച്ചായൻ നമക്ക് കുറച്ചു ദിവസം ഇവിടെനിന്ന് മാറി നിൽക്കാം. ഇച്ചായൻ ചെയ്‌തത് ആണെങ്കിലും ഞാൻ ചെയ്‌തുവെന്നേ അവർ കരുതു,

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.

കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്. ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന് ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *