കിഷോർ ഇല്ലേ അയാൾ പരുഷമായി ചോദിച്ചു.
ഉ.. ഉണ്ട്.. പോകാൻ റെഡി ആവുകയാണ്.. അയാൾ അകത്തേക്ക് കയറി. ഗായത്രി വേഗം അകത്തേക്കും പോയി. കിഷോർ
മുറിയിൽ നിന്ന് ഇറങ്ങി വന്നു..
“ആഹാ ജോ..ജോസേട്ടനോ ? ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു…”
ജോസ് അകത്തേക്ക് കയറി സോഫയിൽ അമർന്നിരുന്നു. കിച്ചു പരിഭ്രമത്തോടെ അടുത്തു ചെന്നു. ജോസിന്റെ മുഖത്ത് ഒരു ഗൗരവം ഉണ്ടായിരുന്നുവെങ്കിലും
“എന്താ കിഷോറേ, നിന്റെ ഫോൺ വിളിച്ചാൽ കിട്ടില്ലല്ലോ? ഇത് ഇങ്ങനെ പോയാൽ പറ്റില്ല. പലിശ മാത്രം ഇപ്പോൾ തന്നെ രണ്ടര ലക്ഷത്തിന് മുകളിലായി, എന്താണ് ഉദ്ദേശം” അയാളുടെ ശബ്ദം കേട്ട് അകത്തിരുന്ന അമ്മയും അനിയനും വാതിൽക്കൽ വന്നു നിന്നു.
കിച്ചുവിന്റെ മുഖം വിളറി. “അയ്യോ ജോസേട്ടാ… ബിസിനസ്സിൽ ചെറിയൊരു പ്രശ്നം ഉള്ളതുകൊണ്ടാ. ഞാൻ കുടിശ്ശിക ഒക്കെ തരാം. നാല് മാസത്തിൽ എങ്ങനെയെങ്കിലും ഞാൻ…” അവൻ വിക്കി.
അയാൾ ഒന്ന് കടുപ്പിച്ചു നോക്കി. “അതൊന്നും പറഞ്ഞാൽ പറ്റില്ല കിച്ചൂ. കാര്യം ഗൗരവമാണ്. രണ്ട് മാസം, അത്രയേ പറ്റുള്ളൂ.”
കിച്ചു തകർന്നുപോയി. പെട്ടെന്ന് ഇത്രയും വലിയ തുക എന്നത് അസാധ്യമാണ്. അവൻ ജോസിന്റെ കാലു പിടിക്കാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ…
“കാര്യം ഞാൻ പറഞ്ഞു കഴിഞ്ഞു. ബാക്കി കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം,” ജോസ് എഴുന്നേറ്റു.
ജോസ് ഇറങ്ങിയതും ഗായത്രി വാതിൽ അടച്ചു.
“എന്തൊരു നോട്ടമഡേയ് കിച്ചൂ കൂടെ വന്ന രണ്ടെണ്ണത്തിനും? പെണ്ണിനെ കണ്ടാൽ ഇളകിക്കോളും,” ഗായത്രി ദേഷ്യത്തോടെ .
“ഗായൂ… അയാൾ നോക്കിയത് പോട്ടെ, നമ്മൾ ഈ പൈസ എങ്ങനെ കണ്ടെത്തും? കയ്യിൽ ഇപ്പൊ ഒന്നുമില്ല” കിച്ചു തലയിൽ കൈവെച്ച് ഇരുന്നു.
ഗായത്രി ഒന്നും മിണ്ടിയില്ല. അയാളുടെ ആ നോട്ടം അവളുടെ ഉള്ളിൽ ഒരു തരം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
വീട്ടിൽ ഒരു ശ്മശാന മൂകത
പടർന്നു.
“നാട്ടിൽ നിന്നാൽ ഇനി നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല ഗായൂ. ഇവിടെ നിന്ന് മാറണം.
“എങ്ങോട്ടേക്ക് പോകും എടേ?” ഗായത്രി നിസ്സംഗതയോടെ ചോദിച്ചു..
“നമുക്ക് എറണാകുളത്തേക്ക് മാറിയാലോ? അവിടെ ട്രാവൽ ഏജൻസി ബിസിനസ്സിന് ഇപ്പോഴും നല്ല സാധ്യതയുണ്ട്, നിനക്ക് അവിടെ ഏതേലും പി സ് സി കോച്ചിങിനും പോകാം. പക്ഷേ നമ്മുടെ കയ്യിൽ നയാപൈസയില്ലല്ലോ” കിഷോർ തലയിൽ കൈവെച്ച് നിലത്തിരുന്നു.
മക്കളുടെ സങ്കടം കണ്ട് അമ്മ ഒന്നും മിണ്ടാതെ അകത്തുപോയി തന്റെ പഴയ ഒരു പഴ്സ് എടുത്തു കൊണ്ടുവന്നു. “മോളെ… ഇത് ഞാൻ ആവശ്യത്തിന് എടുത്തു വെച്ചതാ. തൽക്കാലം ഇത് വെച്ച് എന്തെങ്കിലും വഴി നോക്ക്.” അമ്മയുടെ സമ്പാദ്യം അവർക്ക് നേരെ നീട്ടുമ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അത് കൊച്ചിയിലെ വലിയ ജീവിതത്തിന് ഒന്നിനും തികയുമായിരുന്നില്ല.
കിച്ചു തലയിൽ കൈവെച്ച് ആകെ തകർന്നിരിക്കുന്നത് കണ്ട് ഗായത്രി അവന്റെ അരികിൽ വന്നിരുന്നു. അവൾ തന്റെ തടിച്ച കൈകൾ അവന്റെ തോളിൽ വെച്ചു.
“എടേ… നീ ഇങ്ങനെ ആലോചിച്ചു കൂട്ടി അവിടെ ഇരിക്കാതെ. കുറച്ച് പൈസ ഞാനും നോക്കാം… അതിന് ഒരു വഴിയുണ്ട്,” ഗായത്രി പതുക്കെ പറഞ്ഞു.
കിച്ചു ദയനീയമായി അവളെ നോക്കി. “എന്ത് വഴി ? ബിസിനസ്സിൽ നിന്ന് ഒന്നും വരാനില്ല. ജോസിന് കൊടുക്കാനുള്ള കുടിശ്ശിക തന്നെ മല പോലെ കിടക്കുവാ.”
ഗായത്രി തന്റെ കഴുത്തിലെ കനമുള്ള താലിമാലയിൽ പതുക്കെ തൊട്ടു. “എന്റെ ഈ മാല ഇപ്പൊ ഇവിടെ വെറുതെ ഇരിക്കുകയല്ലേ. ഇത് നമുക്ക് ഒന്ന് പണയം വെക്കാം. പിന്നെ ചേച്ചിയോട് കുറച്ചു പൈസ ചോദിക്കാം”
“അതാ
മോളെ നല്ലത് അവളുടെ കയ്യിൽ എന്തെങ്കിലും കാണും” അമ്മ അകത്ത് നിന്നും പറഞ്ഞു
കിച്ചുവിന് ആശ്വാസമായെങ്കിലും തന്റെ ഭാര്യയുടെ മാല വാങ്ങുന്നതിൽ ഒരു ചെറിയ സങ്കടം തോന്നി. എങ്കിലും വേറെ വഴിയില്ലെന്ന് അവനും അറിയാമായിരുന്നു. ” ഇപ്പോൾ അതല്ലാതെ വേറെ മാർഗ്ഗമില്ല. നീ അത് നോക്ക്, ബാക്കി പണം ഞാൻ എങ്ങനെയെങ്കിലും സംഘടിപ്പിക്കാം.”
അവൻ എഴുന്നേറ്റു ഷർട്ട് ഇട്ടു. “ഞാൻ ഇറങ്ങുവാ. ഓഫീസിൽ എത്തിയിട്ട് ആരോടേലും കുറച്ചു മറിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ. നീ ഈ കാര്യങ്ങളൊക്കെ ഒന്ന് നോക്ക്. ചേച്ചിയോട് സംസാരിച്ചിട്ട് എന്നെ വിളിച്ചാൽ മതി,” കിച്ചു ബാഗും എടുത്ത് വേഗം പുറത്തേക്ക് ഇറങ്ങി.
