മാളവിക ഒന്ന് ചമ്മി. സൗമ്യയുടെ നിശിതമായ നിരീക്ഷണം അവൾക്ക് മറച്ചു വെക്കാൻ കഴിഞ്ഞില്ല.
മാളവിക: “അയാൾ വെറുതെ… നമ്മൾ എത്തിയോ എന്ന് ചോദിച്ചതാ ചേച്ചി. അതിന് ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു?”
സൗമ്യ: “എത്തിയോ എന്ന് ചോദിക്കാൻ നമ്മൾ അയാളുടെ വീട്ടുകാരൊന്നുമല്ലല്ലോ മാളൂ. ഞാൻ പറഞ്ഞില്ലേ അയാളുടെ നോട്ടവും പോക്കും ശരിയല്ലെന്ന്. അയാൾ വണ്ടിയിൽ വെച്ച് ആ സ്ട്രാപ്പ് നോക്കിയത് മുതൽ ഈ മെസ്സേജ് അയക്കുന്നത് വരെ എല്ലാം കൃത്യമായ പ്ലാനിംഗ് ആണ്. നീ ഇതിനൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട.
സൗമ്യ: “എന്താ മാളൂ ആലോചിക്കുന്നത്? സാധനങ്ങളെല്ലാം എടുത്തോ? നമുക്ക് പോകാം.”
മാളവിക പെട്ടെന്ന് ഓർമ്മയിൽ നിന്നുണർന്നു. സൗമ്യയോടൊപ്പം കടയ്ക്ക് പുറത്തിറങ്ങി.
അവർ രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ച് സാധനങ്ങളുമായി വീട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം സൗമ്യ ടീച്ചർ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും മാളവികയുടെ ശ്രദ്ധ മുഴുവൻ ബാഗിനുള്ളിലെ ആ ഫോണിലായിരുന്നു.
ഓട്ടോ ആദ്യം സൗമ്യയുടെ വീടിന് മുന്നിലാണ് നിർത്തിയത്.
സൗമ്യ: “എന്നാൽ ശരി മാളൂ, നാളെ കാണാം. ഞാൻ പറഞ്ഞതൊന്നും മറക്കണ്ട… ആ വിനോദ് സാറിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണം. പിന്നെ,മറുപടി കൊടുക്കാൻ നിൽക്കണ്ട.”
മാളവിക ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് യാത്രയാക്കി. സൗമ്യ ഇറങ്ങിയതോടെ ഓട്ടോ മാളവികയുടെ വീടിന് നേരെ തിരിഞ്ഞു. ഇപ്പോൾ അവൾ ഓട്ടോയിൽ തനിച്ചാണ്. ചുറ്റും ഇരുട്ടു പടർന്നു തുടങ്ങിയിരിക്കുന്നു.
അവൾ പതുക്കെ ബാഗിൽ നിന്നും ഫോൺ എടുത്തു. ആ “Hello” മെസ്സേജ് ഇപ്പോഴും സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നു. അവൾ വിരലുകൾ കീബോർഡിലേക്ക് കൊണ്ടുപോയി. ആ നമ്പറിലേക്ക് തിരിച്ച് എന്തെങ്കിലും അയക്കണോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു.
അപ്പോഴേക്കും അവളുടെ വീടിന് മുന്നിൽ ഓട്ടോ എത്തി. വാടക കൊടുത്ത് അവൾ സാധനങ്ങളുമായി അകത്തേക്ക് കയറി.
മാളവിക ഓട്ടോയിൽ നിന്നും ഇറങ്ങി സാധനങ്ങളുമായി വീടിന്റെ ഉമ്മറത്തേക്ക് നടന്നു. അവിടെ രാഹുലിന്റെ അച്ഛനും അമ്മയും കൂടി എന്തോ ഗൗരവമായി സംസാരിച്ചിരിക്കുകയായിരുന്നു. മാളവികയെ കണ്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി.
അമ്മ അച്ഛന്റെ ചെവിയിൽ എന്തോ പതുക്കെ പറയുന്നത് മാളവികയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അത് എന്താണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായില്ല. അവരുടെ നോട്ടത്തിൽ എന്തോ ഒരു അസ്വാഭാവികത ഉള്ളതുപോലെ അവൾക്ക് തോന്നി.
അമ്മ: “എന്താ മാളൂ, വരാൻ ഇത്രയും വൈകിയത്? ഞങ്ങൾ നിന്നെയും കാത്തിരിക്കുകയായിരുന്നു.”
മാളവിക: “അത് അമ്മേ…കുറെ നേരം നോക്കി നിന്നിട്ടും ബസ് ഉണ്ടായിരുന്നില്ല. അതുകാരണമാണ് വരാൻ ഇത്ര ലേറ്റായത്.
അവളുടെ മറുപടി കേട്ട് അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അമ്മ അവളെ ഒന്ന് കൂടി നോക്കി.
അമ്മ: “ശരി, എന്നാൽ നീ വേഗം പോയി കുളിക്ക്. ഞാൻ പോയി കഴിക്കാനുള്ളത് എടുത്തു വയ്ക്കാം. അച്ഛനും വിശക്കുന്നുണ്ടാകും. കുളി കഴിഞ്ഞ് നീ വേഗം വരണം, തണുക്കുന്നതിന് മുൻപ് കഴിക്കാം.”
മാളവിക മുറിയിൽ കയറി വാതിൽ അടച്ചതോടെ ഒരു വലിയ ആശ്വാസം തോന്നി. അവൾ തന്റെ ബാഗ് ടേബിളിൽ വെച്ചു. തോളിലെയും അരയിലെയും സേഫ്റ്റി പിന്നുകൾ ഓരോന്നായി അഴിച്ചു. ആ കറുത്ത സാരിയുടെ ചുറ്റുകൾ അഴിച്ച് അവൾ അത് ബെഡിലേക്ക് മടക്കി വെച്ചു.
ഇപ്പോൾ അവൾ ബ്ലൗസും അടിപ്പാവാടയും മാത്രമാണ് ധരിച്ചിരിക്കുന്നത്. ആ നേരത്താണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്. അവൾ വേഗം ഫോൺ എടുത്തു നോക്കി. അത് രാഹുലിന്റെ മെസ്സേജ് ആയിരുന്നു.
രാഹുൽ: “മാളൂ, സോറി എടാ… ഭയങ്കര തിരക്കിലായിരുന്നു. നീ ഉച്ചയ്ക്ക് അയച്ച മെസ്സേജ് ഇപ്പോഴാണ് കണ്ടത്. നീ വീട്ടിൽ എത്തിയോ?”
രാഹുലിന്റെ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളിലെ പരിഭ്രമം മാറി ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും രാഹുൽ വീഡിയോ കോൾ ചെയ്യാൻ തുടങ്ങി. സാരി അഴിച്ചു മാറ്റിയ ഈ അവസ്ഥയിൽ ഫോൺ എടുക്കണോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു. എങ്കിലും തന്റെ പ്രിയപ്പെട്ടവനോട് സംസാരിക്കാനുള്ള ആഗ്രഹത്തിൽ അവൾ ആ കോൾ അറ്റൻഡ് ചെയ്തു.
