മഞ്ഞു മൂടിയ പാപങ്ങൾ – 1 31

“നിനക്കൊക്കെ ഇനിയും ചൂടുണ്ടോ?”

മേരി കണ്ണടച്ചു.

“ആന്റോ…”

 

“ഞാൻ ചോദിച്ചതാണ്. നിനക്കൊക്കെ ഇനിയും… ആഗ്രഹം ഉണ്ടോ?”

 

ചോദ്യം സാദ്ധാരണമായിരുന്നില്ല.

അത് അവന്റെ അസ്വസ്ഥതയുടെ ചോദ്യമായിരുന്നു.

 

മേരി മന്ദമായി പറഞ്ഞു,

“ഞാൻ ജീവനുള്ള ആളല്ലേ.”

 

ആന്റോ ഒരു നിമിഷം അവളെ നോക്കി നിന്നു.

പിന്നെ തിരിഞ്ഞു കിടന്നു.

“ഞാൻ നോക്കും,” അവൻ പറഞ്ഞു. “ഒന്ന് ശരിയാക്കാം.”

 

പക്ഷേ ആ വാക്ക് ഉറക്കത്തിൽ ലയിച്ചു.

 

മേരി മേൽക്കൂര നോക്കി കിടന്നു.

അവൾക്ക് അവനോട് ദേഷ്യമില്ല .

കരുണയുമില്ല.

ഒരു തീരാത്ത വേദന മാത്രം.

 

കിടക്കയിൽ ഒരേ പുതപ്പിനടിയിൽ കിടക്കുന്ന രണ്ടുപേർ —

ഒരാൾ തന്റെ കഴിവ് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ,

മറ്റൊരാൾ തന്റെ ആഗ്രഹം നഷ്ടപ്പെടുമോ എന്ന പേടിയിൽ.

 

പുറത്ത് കാറ്റ് ടിൻ ഷീറ്റിൽ അടിച്ചു.

മുറിയിലോ, പറഞ്ഞിട്ടില്ലാത്ത വാക്കുകൾ മാത്രം.

 

 

 

 

ആ രാത്രി മേരി ഏറെ നേരം ഉറങ്ങാതെ കിടന്നു. അവൾക്ക് ആന്റോയോട് കരുണയും സ്നേഹവും ഉണ്ടായിരുന്നു. പക്ഷേ അവളുടെ ഉള്ളിലെ ആഗ്രഹം ആരോട് പറയണം?ഷിബിന്റെ കാര്യം അവളുടെ മനസ്സിലൂടെ കടന്നു പോയി. അവൻ തന്നെ വളക്കാൻ ശ്രമിക്കുകയാണെന്നതിൽ ഒരു സംശയവുമില്ല. പാപബോധം കൊണ്ട് അവൾ ഒഴിഞ്ഞു മാറിയതാണ്. അവളുടെ മനസ്സിലൂടെ സ്ക്രീനിലെ പോലെ ചില സംഭവങ്ങൾ കടന്നു പോയി…

 

 

ആന്റോ ലോറി ട്രിപ്പ് പോയിക്കഴിഞ്ഞാൽ ആ വലിയ പറമ്പിൽ മേരി തീർത്തും ഒറ്റയ്ക്കാകും. ഷിബിൻ ആ തോട്ടത്തിൽ പണിക്ക് വരാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അവരുടെ ആ ‘സൗഹൃദം’ വളരെ സ്വാഭാവികമായ ഒന്നായിരുന്നു.

 

അങ്ങനെ ഒരു വൈകുന്നേരം

മേരി കിണറ്റുകരയിൽ തുണി അലക്കുകയായിരുന്നു.

 

വെള്ളം കോരി തളിക്കുമ്പോൾ അവളുടെ നനഞ്ഞ ബ്ലൗസ് പുറകോട്ട് ഒട്ടിപ്പിടിച്ചിരുന്നു. ആന്റോയുടെ ഒരു പഴയ കൈലി മുണ്ടാണ് അവൾ ഉടുത്തിരുന്നത്. പെട്ടെന്നാണ് മതിൽക്കപ്പുറം ഏലച്ചെടികൾക്കിടയിൽ നിന്ന് ഒരു അനക്കം കേട്ടത്.

 

ഷിബിൻ ഒരു കെട്ട് ഏലക്കമ്പുകളുമായി നിൽക്കുന്നു. അവന്റെ ദേഹമാകെ പണിയുടെ വിയർപ്പും ചെളിയുമാണ്.

 

“ചേച്ചി… കുറച്ചു വെള്ളം കിട്ടുമോ? തൊണ്ട വറ്റുന്നു.” അവൻ മതിലിനോട് ചേർന്ന് നിന്നു ചോദിച്ചു.

 

മേരി കിണറ്റിൽ നിന്ന് ഒരു പാത്രം വെള്ളം കോരി അവന് നീട്ടി. അവൻ ആ വെള്ളം കുടിക്കുമ്പോൾ അവളുടെ നനഞ്ഞ കൈകളിലേക്കും, കഴുത്തിലെ വിയർപ്പുതുള്ളികളിലേക്കുമാണ് നോക്കിയത്.

 

“എന്താ ഷിബിനേ… ഇങ്ങനെ നോക്കുന്നത്?” അവൾ വെറുതെ ചോദിച്ചു.

“അല്ല… ചേച്ചി ഈ വെയിലത്ത് ഇങ്ങനെ പണിയെടുത്താൽ കരിഞ്ഞു പോവില്ലേ എന്ന് നോക്കിയതാ. വീട്ടിൽ വേറെ ആരുമില്ലേ സഹായിക്കാൻ?”

 

“ആരുണ്ടാവാൻ… അങ്ങേര് വണ്ടി കേറി പോയാൽ പിന്നെ ഈ മണ്ണും ഞാനും മാത്രം.”

ഷിബിൻ ആ പാത്രം തിരിച്ചു കൊടുക്കുമ്പോൾ അവളുടെ വിരലുകളിൽ അവന്റെ കൈ പതുക്കെ ഉരസി. അവൾ പെട്ടെന്ന് കൈ പിൻവലിച്ചു.

 

“ആന്റോച്ചൻ ഭാഗ്യവാനാ…” അവൻ പതുക്കെ പറഞ്ഞു.

 

“എന്തിന്?”

 

“ഇത്രയും നല്ലൊരു സുന്ദരി വീട്ടിലുണ്ടല്ലോ… എന്നിട്ടും ആ മനുഷ്യൻ എപ്പോഴും വണ്ടിയിൽ തന്നെയാണല്ലോ.”

 

മേരി ഒന്ന് ചിരിച്ചു. “സുന്ദരിയോ ? ഈ പ്രായമായ സാധനമാണോ നിനക്ക് സുന്ദരി ?”

 

“തുരുമ്പിച്ചതല്ല… മിനുക്കി എടുത്താൽ മിന്നുന്ന സാധനമാണ്. പക്ഷേ ആർക്കും അതിന് സമയമില്ലെന്ന് മാത്രം.”

 

അവൾക്ക് ആ സംസാരം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് അവൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു. പക്ഷേ ആ വാക്കുകളിൽ ഒരുതരം കൗതുകം ഉണ്ടായിരുന്നു.

 

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഷിബിൻ ഒരു കവർ ഏലക്കായയുമായി അവളുടെ അടുക്കളവാതിൽക്കൽ വന്നു.

 

അവൻ പതുക്കെ നടന്ന് അകത്തേക്ക്കയറി. അവന്റെ സംസാരത്തിന് ഒരു പ്രത്യേക താളമുണ്ട്. സാധാരണക്കാരുടെ പരുക്കൻ ഭാഷയാണെങ്കിലും അതിനുള്ളിൽ എന്തോ ഒളിപ്പിച്ചുവെച്ചതുപോലെ.

Leave a Reply

Your email address will not be published. Required fields are marked *