മന്നാടിയാർ കോട്ട – 2 7അടിപൊളി  

ഞാൻ അടുക്കളപ്പടിയിൽ ചെറിയമ്മ കുളിച്ചിറങ്ങി വരുന്നത് നോക്കിയിരുന്നു. ചെറിയമ്മ കുളി കഴിഞ്ഞ് തല തോർത്തി ഇറങ്ങിവരുന്നു… ഞാൻ അതും നോക്കിനിന്നു.

ചെറിയമ്മ പറഞ്ഞു: “സ്വപ്നം കാണാതെ പോയി മേലു കഴുകി വാ, വിളക്ക് വെക്കണ്ടേ…?”

ഞാൻ ചിരിച്ചിട്ട് പെട്ടെന്ന് കുളിക്കാൻ കയറി. കുളിമുറിയിൽ കയറി കതകടച്ചു… എന്റെ മൂക്കിലേക്ക് നല്ലൊരു സുഗന്ധം വന്നു! ഇത്രയും സുഗന്ധം ഇവിടെ ആദ്യമായാണ്.

നോക്കിയപ്പോൾ ചെറിയമ്മ എനിക്കായി ഇഞ്ചയും അരച്ച മഞ്ഞളുമൊക്കെ എടുത്തുവെച്ചിരിക്കുന്നു. ഞാൻ അതെല്ലാമെടുത്ത് പെട്ടെന്ന് കുളിച്ചുവന്നു.

ഞാൻ വരുന്നത് നോക്കി ചെറിയമ്മ ഉമ്മറത്തുണ്ടായിരുന്നു.

“ഇതെന്താ കാക്കക്കുളിയായിരുന്നോ… ഇപ്പോഴല്ലേ കുളിക്കാൻ കയറിയത്, അപ്പോഴേക്കും കുളി കഴിഞ്ഞോ…?”

ഞാൻ പറഞ്ഞു: “ഞാൻ കുളിച്ചു, ചെറിയമ്മ വെച്ചിരുന്നത്

എടുത്താണ് കുളിച്ചത്.”

ചെറിയമ്മ മൂളി, എന്നിട്ട് മുടി കൈകൊണ്ട് തൂത്തുകൊണ്ട് ചോദിച്ചു: “മുടി നല്ലപോലെ തോർത്തിയോ…?”

ഞാൻ തലയാട്ടി. അപ്പോൾ ചെറിയമ്മ ഭസ്മമെടുത്ത് തൊട്ടുതന്നു, എന്നിട്ട് പറഞ്ഞു: “ഞാൻ വിളക്ക് കൊളുത്തി കൊണ്ടുവരാം…”

ചെറിയമ്മ അകത്തുപോയി വിളക്ക് കൊളുത്തിക്കൊണ്ടുവന്ന് അവിടെ വെച്ചു. ഞാൻ അവിടെയിരുന്നു. അപ്പോൾ ചെറിയമ്മ പറഞ്ഞു:

“ഞാൻ അത്താഴത്തിനുള്ളത് നോക്കട്ടെ, ഉണ്ണി നാമം ചൊല്ലിക്കോ…”

ഞാൻ ചോദിച്ചു: “ഞാൻ സഹായിക്കാൻ വരണോ…?”

ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: “ഉണ്ണി ഇപ്പോൾ നാമം ജപിക്ക്…”

അപ്പോൾ ഞാൻ ചോദിച്ചു: “ചെറിയമ്മ എന്താ നാമം ജപിക്കാൻ ഇരിക്കാത്തത്…?”

എന്നോട് ചിരിച്ചിട്ട് “നാളെ ഇരിക്കാം” എന്ന് പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയി.

കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ വന്നു. അച്ഛൻ വന്നപാടെ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് നേരെ പതിവുപോലെ പുറത്ത് മാവിൻചുവട്ടിൽ പോയി ഇരുന്നു.

ഞാൻ എഴുന്നേറ്റ് അടുക്കളയിൽ പോയി ചെറിയമ്മയോട് വിളക്ക് അണച്ചു വെക്കാറായോ എന്ന് ചോദിച്ചു. ചെറിയമ്മ വെച്ചേക്കാൻ പറഞ്ഞു, എന്നിട്ട് “നമുക്ക് ഏടത്തിക്ക് കഴിക്കാൻ കൊടുക്കാൻ പോകാം” എന്നും പറഞ്ഞു.

“ചെറിയമ്മ എടുത്തോ, ഞാൻ ഇപ്പോൾ വരാം” എന്ന് പറഞ്ഞ് ഞാൻ പോയി വിളക്ക് എടുത്തുവെച്ചു.

എന്നിട്ട് ചെറിയമ്മയ്ക്കൊപ്പം വലിയമ്മയ്ക്കുള്ള ഭക്ഷണവുമായി നടന്നു. ഞാൻ വെള്ളവും ചെറിയമ്മ ഭക്ഷണവും പിടിച്ചു.

അവിടെയെത്തിയിട്ട് ചെറിയമ്മ ഏടത്തിയെ വിളിച്ച് ഭക്ഷണം അവിടെ വെച്ചു. വലിയമ്മ അത് എടുത്തു, ഞാൻ വെള്ളവും വെച്ചു. രാവിലത്തെ പാത്രങ്ങൾ തിരിച്ചു വെച്ചിട്ടുണ്ടായിരുന്നു, ഞങ്ങൾ അതെടുത്തു.

“ഇനി എന്തെങ്കിലും വേണോ ഏടത്തീ…?” എന്ന് ചോദിച്ചപ്പോൾ “വേണ്ട” എന്ന് മറുപടി. “നിന്റെ പണി തീർന്നെങ്കിൽ ഇവിടെ കുറച്ചുനേരം

ഇരിക്ക്…”

ചെറിയമ്മ പറഞ്ഞു: “തമ്പുരാൻ വന്നിട്ട് അധികം സമയമായില്ല, കഴിക്കാൻ ഇപ്പോൾ വരുമോ എന്ന് അറിയില്ല…”

വലിയമ്മ ഒന്നു മൂളി. “നിന്നോട് വല്ലതും പറഞ്ഞോ…?” എന്ന് ചോദിച്ചപ്പോൾ, “ഇല്ല ഏടത്തീ, കണ്ണനും കൂടെയുണ്ട്” എന്ന് പറഞ്ഞു.

അപ്പോൾ വലിയമ്മ പറഞ്ഞു: “ഓഹ്… ഏടീ, ഇതിന്റെ മുകളിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു, നല്ല ബഹളമുണ്ട്. ഞാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇതൊന്ന് നോക്കണം.”

ചെറിയമ്മ: “ശരി ഏടത്തീ, വല്ല മരപ്പട്ടിയുമായിരിക്കും…”

വലിയമ്മ: “അത് ശരിയാ, ഇവിടെ ഒരെണ്ണത്തെ കൊണ്ടുവന്നപ്പോൾ അവനെ നോക്കി വന്നതായിരിക്കും!”

ചെറിയമ്മ: “പോ ഏടത്തീ, അവനെ കളിയാക്കാതെ…”

വലിയമ്മ : “ആ നിനക്ക് ഇനി അങ്ങനെ അല്ലെ… ”

പറയാൻ വന്നത് മുഴുവിക്കാതെ വലിയമ്മ നിർത്തി: “ശരി, നിങ്ങൾ പൊക്കോ…”

“ശരി ഏടത്തീ” എന്ന് പറഞ്ഞ് ചെറിയമ്മ നടന്നു. ഞാൻ ഒന്നും മിണ്ടാതെ കൂടെപ്പോന്നു.

കുറച്ചു മാറിയപ്പോൾ ഞാൻ ചോദിച്ചു: “അച്ഛൻ എന്താ എപ്പോഴും അവിടെ പോയി കിടക്കുന്നത്? നിങ്ങളോടും മിണ്ടി കാണാറില്ലല്ലോ…?”

ചെറിയമ്മ: “വഴക്കുപറയുന്നത് കേൾക്കാറില്ലേ, അതാണ് മിണ്ടുന്നത്! എന്നോട് മിണ്ടാതായിട്ട് കുറെയായി കുട്ട്യേ…”

Leave a Reply

Your email address will not be published. Required fields are marked *