ഞാൻ ചോദിച്ചു: “അതെന്താ…?”
അപ്പോൾ പറഞ്ഞു: “ഞാൻ ഇവരുടെയൊക്കെ കണ്ണിൽ ഭാഗ്യം കെട്ടവളല്ലേ, അതാ…”
ഞാൻ പറഞ്ഞു: “എന്റെ ചെറിയമ്മ നല്ല ആളല്ലേ…”
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.
ഞങ്ങൾ നടന്ന് അടുക്കളയിലെത്തി. അപ്പോഴേക്കും അച്ഛനും കഴിക്കാൻ വന്നു.
ചെറിയമ്മ അച്ഛന് കഴിക്കാൻ കൊടുത്തു. അച്ഛൻ എന്നോട് “കഴിക്കുന്നില്ലേ” എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു: “ഞാൻ ചെറിയമ്മയ്ക്കൊപ്പം കഴിച്ചോളാം.”
“ആ, നീ അവളോട് അടുത്തല്ലേ, നന്നായി. അവൾക്ക് നീയേയുള്ളൂ ഇനി…” അച്ഛൻ
പറഞ്ഞു.
അച്ഛൻ കഴിച്ച പാത്രമെടുത്ത് ചെറിയമ്മ നടന്നു. അച്ഛൻ വായ കഴുകി നേരെ മുറിയിൽ കയറി കതകടച്ചു.
ചെറിയമ്മ ഒരു പാത്രത്തിൽ കഞ്ഞിയുമായി വന്നു. ഞാൻ പറഞ്ഞു: “അച്ഛൻ നേരെ പോയി കിടന്നല്ലോ…”
ചെറിയമ്മ ഒന്നു മൂളി, എന്നിട്ട് എന്നോട് വന്നിരിക്കാൻ പറഞ്ഞു.
ചെറിയമ്മ എന്നോട് ചോദിച്ചു: “ഞാൻ ഉണ്ണിക്ക് കഞ്ഞി കോരി തരട്ടെ ?”
ഞാൻ പറഞ്ഞു: “ആ, തന്നോ…”
ചെറിയമ്മ എനിക്ക് കഞ്ഞി കോരിത്തന്നു. എനിക്ക് തരുന്നത് അല്ലാതെ ചെറിയമ്മ കഴിക്കുന്നില്ല.
ഞാൻ പറഞ്ഞു: “നമുക്ക് ഒരുമിച്ചു കഴിക്കാം പറഞ്ഞിട്ട് ഇപ്പോൾ ഞാൻ മാത്രം അല്ലെ കഴിക്കുന്നുളൂ, ചെറിയമ്മയും കഴിക്കൂ… ഞാൻ വേറെ കോരി കൊണ്ടുവരാം.”
ചെറിയമ്മ പറഞ്ഞു: “എന്തിന് വേറെ? എന്റെ ഉണ്ണി കഴിക്കുന്നത് തന്നെ എനിക്കും മതി.”
അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഒരു പാത്രത്തിൽ കഴിച്ചു.
ഞാൻ വായ കഴുകി വന്നപ്പോഴേക്കും ചെറിയമ്മ പാത്രങ്ങൾ കഴുകിയിരുന്നു. ഞാൻ ചോദിച്ചു: “പെട്ടെന്ന് കഴുകിത്തീർത്തോ…?”
ചെറിയമ്മ പറഞ്ഞു: “നമ്മൾ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ, ബാക്കി നേരത്തെ കഴുകി.”
ചെറിയമ്മ ചോദിച്ചു: “നമുക്കും കിടന്നാലോ…?”
ഞാൻ തലയാട്ടി.
“ചെറിയമ്മ മുകളിൽ വെട്ടം തെളിക്കാം, ഉണ്ണി ഇവിടുത്തെ വെളിച്ചമൊക്കെ അണച്ചു വന്നോളാമോ…?”
ഞാൻ പറഞ്ഞു: “ആ, ചെറിയമ്മ ചെല്ലൂ…”
മുകളിൽ വെട്ടം തെളിഞ്ഞപ്പോൾ ഞാൻ താഴെയെല്ലാം അണച്ച് മുകളിലേക്ക് ചെന്നു.
ചെറിയമ്മ മുറിയുടെ വെളിയിൽ എന്നെ നോക്കി നിൽക്കുന്നു. ഞാൻ വന്നപ്പോൾ അങ്ങോട്ട് വരാൻ പറഞ്ഞു.
ചെറിയമ്മ കട്ടിലിലിരുന്നു, എന്നോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ മുഖാമുഖം നോക്കിയിരുന്നു.
ചെറിയമ്മ ചോദിച്ചു: “ഉണ്ണിക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു…?”
ഞാൻ
പറഞ്ഞു: “എനിക്ക് ഒരുപാട് ഒരുപാട് സന്തോഷമായി! ഞാൻ ഇവിടെ വന്നിട്ട് ആദ്യമായാണ് ഒരു സന്തോഷമുള്ള ദിവസം കടന്നുപോകുന്നത്. ശരിക്കും വിഷമമായിരുന്നു, ഞാൻ എന്തിനാ ഇവിടെ വന്നതെന്ന് തോന്നും… ആർക്കും എന്നെ വേണ്ട എന്ന് തോന്നും…”
ചെറിയമ്മ പറഞ്ഞു: “ഇനി അങ്ങനെ തോന്നണ്ട കേട്ടോ, ഞാൻ ഉണ്ടല്ലോ ഉണ്ണിക്ക്…”
ഞാൻ ചിരിച്ചു, എന്നിട്ട് പറഞ്ഞു: “ഇനി വലിയമ്മ വരുമ്പോൾ പഴയപോലെയാകുമോ…?”
ചെറിയമ്മ ഒന്നാലോചിച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇല്ലെന്ന് തോന്നുന്നു…”
“അയ്യോ, എന്നെ പറ്റിക്കുമോ…?”
“ഇല്ല ഉണ്ണ്യേ, നമുക്ക് വലിയമ്മയെ ശരിയാക്കാം…”
ഞാൻ ചിരിച്ചു. ഞാൻ ചോദിച്ചു: “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ…?”
“ചോദിച്ചോ…”
“അല്ലെങ്കിൽ വേണ്ട, പിന്നെ ചോദിക്കാം.”
“ചോദിച്ചോ ഉണ്ണ്യേ…”
ഞാൻ ഒന്നാലോചിച്ചിട്ട് ചോദിച്ചു: “ചെറിയമ്മ ഇത്രയും ദിവസം എന്താ എന്നോട് ഇതുപോലെ മിണ്ടാഞ്ഞത്…?”
“അത് ഉണ്ണ്യേ… ഏടത്തിയെ എനിക്ക് പേടിയായിരുന്നു. പക്ഷേ ഉണ്ണി കഴിക്കാതെ ഇരിക്കുന്നതിൽ വിഷമവും ഉണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് ഏടത്തിക്കും ദേഷ്യം കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ തോന്നി.
എന്തായാലും കുറച്ചു ദിവസം ഏടത്തിക്ക് പുറത്തുവരാൻ പറ്റില്ലല്ലോ, അപ്പോഴേക്കും നമുക്ക് എല്ലാം ശരിയാക്കാം…”
ഞാൻ ചിരിച്ചു.
ചെറിയമ്മ പറഞ്ഞു: “എന്നാൽ നമുക്ക് കിടന്നാലോ…?”
ഞാൻ പറഞ്ഞു: “എനിക്ക് ഉറക്കം വരുന്നില്ല. ചെറിയമ്മയുടെ കൂടെ ഇരിക്കണമെന്നുണ്ട്… പക്ഷേ വേണ്ട, ചെറിയമ്മ ഉറങ്ങിക്കോ, ക്ഷീണം കാണും.”
