ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ ചോദിച്ചു: “ഉണ്ണ്യേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”
“ഉം…”
ചെറിയമ്മ ചെറിയ നാണത്തോടെ ചോദിച്ചു: “ഞാൻ ഉണ്ണിക്ക് ഒരു ഉമ്മ തന്നോട്ടെ…?”
“ആ, തന്നോ” എന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നു.
ചെറിയമ്മ എന്റെ കവിളിൽ ചേർത്തുപിടിച്ച് ഒരു ഉമ്മ തന്നു.
“നാളെ കാണാം” എന്ന് പറഞ്ഞ് മുറിയുടെ കതകിനടുത്തേക്ക് നടന്നു.
അപ്പോൾ ചെറിയമ്മ കട്ടിലിൽ കിടന്നു. ഞാൻ വാതിലിന്റെ അവിടെവന്ന് തിരിഞ്ഞുനോക്കി. ചെറിയമ്മ എന്നെ നോക്കിക്കിടക്കുകയാണ്.
ഞാൻ അവിടെനിന്ന് കുറച്ചുനേരം നോക്കിനിന്നു. അപ്പോൾ ചെറിയമ്മ പുരികം പൊക്കി ‘എന്താ’ എന്ന് ചോദിച്ചു.
ഞാൻ ഒരു ചമ്മിയ ചിരിയോടെ ചെറിയമ്മയോട് ചോദിച്ചു: “ഞാൻ ചെറിയമ്മയ്ക്കൊരു ഉമ്മ തന്നോട്ടെ…?”
ചെറിയമ്മ എന്നെയൊന്നു നോക്കി, മറുപടിയൊന്നും വന്നില്ല. നോക്കുമ്പോൾ ചെറിയമ്മ എഴുന്നേൽക്കുകയാണ്. ‘ഇനി എന്നെ അടിക്കാനാണോ? ചോദിച്ചത് അബദ്ധമായോ’ എന്ന് ആലോചിച്ചുനിന്നു.
നോക്കുമ്പോൾ ചെറിയമ്മ കട്ടിലിലിരുന്നിട്ട് എന്നെ കൈനീട്ടി വിളിച്ചു!
ഞാൻ ഓടിച്ചെന്നു. ചെറിയമ്മ എന്നെ ചേർത്തുപിടിച്ചു, ഞാൻ ചെറിയമ്മയുടെ കവിളിൽ പിടിച്ച് ഉമ്മവെച്ചു.
എന്നിട്ട് ചെറിയമ്മ ചോദിച്ചു: “മതിയോ എന്റെ ഉണ്ണിക്ക്…?”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.
“എന്നാൽ ഇനി പോയി കിടന്നോളൂ…” എന്ന് പറഞ്ഞു.
“കതകടയ്ക്കണോ” എന്ന് ചോദിച്ചപ്പോൾ “അടച്ചേക്കൂ” എന്ന് മറുപടിയും തന്നു ചെറിയമ്മ കിടന്നു.
ഞാൻ കതകും അടച്ച് പുറത്തുവന്നു, എന്റെ മുറിയിൽ വന്നുകിടന്നു.
എനിക്ക് ഇന്നത്തെ ദിവസം ഒരു സ്വപ്നം പോലെ തോന്നി. ചെറിയമ്മ എത്ര പാവമാണ്! കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല…
ഞാൻ കൊതിച്ചുപോയി, പെട്ടെന്ന് നാളെയായിരുന്നെങ്കിൽ…!
(തുടരും..
