“മോൾക്ക് ആരെയോ ഇഷ്ടമാണെന്നോ അവൻ ഭയങ്കരൻ ആണെന്നോ, അവനാണ് അവരുടെ നാശത്തിനൊക്കെ കാരണം എന്നോ മറ്റോ ഒക്കെ മോൾടെ ഇച്ചായൻ പറഞ്ഞു. മോൾക്ക് ഏതോ ഒരുത്തനോട് സ്നേഹം തോന്നത്തില്ലന്ന് ഞങ്ങൾക്കറിയാം. ഏതായാലും ഞങ്ങൾക്ക് സന്തോഷായി. അവസാനം മോൾക്ക് ഒരു ആൺതുണ കിട്ടിയല്ലോ. അവനെ ഞങ്ങളൊന്നു പോയി കാണുന്നുണ്ട്. മോളിപ്പോ ഇച്ചായന്റെ അടുത്തേയ്ക്ക് പൊയ്ക്കോ.”
എലിസബത്തിനെ തെന്റെ ചുമലിലേക്ക് ചേർത്തു പിടിച്ച് പപ്പയും ഉപദേശിച്ചു. തങ്ങളുടെ മകൻ സമ്പത്തിന്റെ ഭ്രാന്തമായ ആർത്തിപിടിച്ചു സ്വന്തം അനുജത്തിയെ തിളച്ച് മറിയുന്ന മണൽകടലിൽ ഉരുക്കി എന്നെന്നേക്കുമായി ഭൂമിയിലേക്ക് ലയിപ്പിക്കാൻ വേണ്ടിയുള്ള നാടകം മാത്രമാണ് ഈ കാണിക്കുന്ന കരുതൽ എന്ന് തിരിച്ചറിയാൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. ജീവിതത്തിന്റെ സുഖലോലുപതയ്ക്ക് സ്വയം മറന്ന് ആഹ്ലാദിക്കുന്ന രണ്ടുപേർ ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കില്ല എന്ന് അവർ ഉറപ്പിച്ചിരുന്നു.
“ഞാനൊരു യാത്ര പോകുന്നു. എല്ലാം വഴിയേ പറയാം. എവിടെയാണെങ്കിലും എന്റെയടുത്തേക്ക് തന്നെ വന്നേക്കണം. അല്ലെങ്കിൽ ഇനിയെന്നെ കാണാൻ കഴിഞ്ഞെന്നു വരില്ല, ജീവനോടെയും.!”
എലിസബത്ത് പോകുന്നതിന്റെ തലേദിവസം വാഹിദിന് മെസേജ് അയച്ചു.കേസിന്റെ പിന്നാലെ ആയതിൽപിന്നെ ശരത്തിനെ അന്വേഷിച്ചു കേരളത്തിന്റെ പലഭാഗത്തും, കാടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒക്കെയായിരുന്ന വാഹിദ് പലപ്പോഴും ഫോണിൽ ലഭ്യമായിരുന്നില്ല. പിന്നീട് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞായിരിക്കും തിരികെ വിളിക്കുന്നത്. അത്കൊണ്ട് തന്നെ എലിസബത്തിന് അവന്റെ വിളിക്ക് വേണ്ടി കാത്തിരിക്കാൻ സമയം കിട്ടിയില്ല, അതിന് മുമ്പ് അവൾക്ക് നിലവിൽ വിസയുള്ളത് കൊണ്ട് ഗൾഫിലേക്ക് വിൻസെന്റ് കൊണ്ടുപോയി. വിൻസെന്റിന്റെ ആളുകൾ വന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി എന്ന് പറയുന്നതാവും ശരി.
അങ്ങിനെയായിരുന്നു വിൻസെന്റ് അവളെ ഗൾഫിലേക്ക് കൊണ്ട് വന്നത്. വിമാനം ആകാശത്തേക്ക് പറന്നുയർന്നപ്പോൾ ആദ്യമായി എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. പലവട്ടം അവൾ വിമാനയാത്രകൾ നടത്തിയിട്ടുണ്ട്. അന്നൊക്കെ ഒരു ബിസിനസ് ലേഡിയുടെ മട്ടും ഭാവവും വസ്ത്രഭൂഷണങ്ങളും അണിഞ്ഞു അൽപ്പം അഹങ്കാരത്തോടെയായിരുന്നു സഞ്ചാരമെങ്കിൽ, ആദ്യമായി പ്രിയപ്പെട്ടതെന്തോ വിട്ടിട്ട് പോകുന്ന ഒരാളുടെ ഹൃദയഭേതകമായ നൊമ്പരത്തിൽ അവൾ തളർന്നു. വായുവിലേക്ക് വിമാനം പറന്നുയരുമ്പോൾ ഭൂമി താഴേക്ക് അകന്നകന്നു പോവുകയും കാഴ്ച്ചകൾ ചെറിയ പൊട്ടുപോലെ തന്നിൽനിന്ന് ദൂരം പ്രാപിക്കുകയും ചെയുന്നത് നിറഞ്ഞ കണ്ണിനെ പൊതിഞ്ഞ ജല തിരശീലയിലൂടെ അവൾ നോക്കികൊണ്ടിരുന്നു. ഒരുവേള ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്നു ഈ വിമാനമെങ്കിലും വാഹിദ് കണ്ടെങ്കിൽ എന്ന് എലിസബത് ചങ്ക് പിടയുന്ന ഒരു തേങ്ങലിലൂടെ ആഗ്രഹിച്ചു.
പിന്നീടങ്ങോട്ട് താനവളെ എന്തുമാത്രം വേദനിപ്പിച്ചു എന്ന് വിൻസെന്റ് ഓർത്തെടുത്തു. ഇവിടെ വന്നപ്പോൾ നേരെ കൊണ്ടുപോയത് മരുഭൂമിയിലേക്ക് ആയിരുന്നു. ഉടുത്ത ചുരിദാർ ഒഴികെ മറ്റൊന്നും മാറ്റിയുടുക്കാൻ ഇല്ലാതെ ആ കൂടാരത്തിൽ കൊണ്ട് ചെല്ലുമ്പോൾ ജോർജ് അങ്കിൾ കാത്തിരിപ്പുണ്ടായിരുന്നു. നാട്ടിൽ നിന്ന് ഒളിച്ചു വന്നതിൽ പിന്നെ അങ്കിൾ കുറേദിവസം അവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അവളെ പുഴുത്ത പട്ടിയോട് കാണിക്കുന്ന മര്യാദ പോലും ഇല്ലാതെ അവിടെയിട്ട് താനും അങ്കിളും ആദ്യ ദിവസം രാവും പകലും കടിച്ചു കീറുകയിരുന്നു.
സർവ്വ ശക്തിയും പ്രയോഗിച്ചു എലിസബത്ത് അവരെ എതിർക്കുകയും മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ ചതിയിൽ പെട്ടതാണ് എന്ന തിരിച്ചറിവിൽ എലിസബത്തിൽ ഭയവും രക്ഷപ്പെടാനുള്ള ത്വരയും വർദ്ധിച്ചു. അവൾ തന്റെ ശരീരത്തിലേക്ക് കടന്നു കയറുന്ന ജോർജിനെ കടിച്ചു പറിച്ചപ്പോൾ അയാൾ നായയേപോലെ മോങ്ങി. വിൻസെന്റ് അവിടെയുണ്ടായിരുന്ന ഒരു മരക്കഷണം എടുത്ത് അവളുടെ തലയിലേക്ക് ആഞ്ഞടിച്ചു. നെറ്റിയിൽ അടിയേറ്റ് എലിസബത്ത് ഒരലർച്ചയോടെ മണലിലേക്ക് വീണു. നെറ്റി പൊട്ടി രക്തം മുഖം വഴി നിലത്തേക്കൊഴുകി. എതിർക്കാൻ ത്രാണിയില്ലാതെ, വേദനയുടെ ഭീതിയിൽ ഇനി തനിക്കൊരു രക്ഷപ്പെടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞു തന്റെ ശരീരമാണ് ഇനിയങ്ങോട്ടുള്ള തന്റെ ജീവിത മാർഗ്ഗം എന്ന യഥാർഥ്യത്തിൽ മനസ്സിനെ പാകപ്പെടുത്തി രക്തം വാർന്ന് എലിസബത്ത് നിലത്തു കിടന്നു.
