മരുമകൾ – 1
[ ഏകലവ്യൻ ]
മാസങ്ങൾക്കു ശേഷം തന്റെ മരുമകളെ സാരിയുടുത്തു കണ്ടതിൽ വളരെ സന്തോഷവാനായിരുന്നു ബാലചന്ദ്രൻ..!
കാഴ്ച വൈകല്യമുള്ള തന്റെ മകനെ കല്യാണം കഴിക്കാൻ അവൾ കഴുത്തു നീട്ടി കൊടുക്കുമ്പോഴുണ്ടായ അതേ സന്തോഷം..!!
ബാലചന്ദ്രൻ എന്ന ബാലന് വയസ്സ് അൻപത് കടക്കുന്നു. അയാൾക്കും ഭാര്യ ഭാരതിക്കും ഒരേയൊരു മകൻ വിനയൻ, ജന്മനാ കാഴ്ച വൈകല്യമുള്ളവനാണ്.
പൂർണമായൊരു അന്ധനല്ലെങ്കിലും ഒരു കണ്ണിനു മങ്ങലും ഒന്നിന് ഭാഗിക കാഴ്ചയും ആയിരുന്നു. എങ്കിലും അത്യാവശ്യ കാര്യങ്ങളൊക്കെ ചെയ്യാൻ അവൻ പര്യാപ്തനായിരുന്നു. ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാൽ വലിയ കുഴപ്പമില്ലാതെ നീങ്ങുന്നു.
അവന്റെ പരിമിതികൾ അറിഞ്ഞു കൊണ്ട്, തന്റെ സമ്പാദ്യത്തിൽ നിന്ന് പകുതി എടുത്ത് ബാലൻ തന്റെ മകന് വേണ്ടി കവലയിൽ ഒരു കട ഇട്ടു കൊടുത്തിരുന്നു.. കൂടെ രണ്ട് പണിക്കാരെയും നിർത്തി.
അവന്റെ പരിമിതിക്കുള്ളിൽ അവന് ആവുന്നത്പോലെ എന്തേലും ചെയ്യട്ടെ. കൊച്ചു മുതലാളി എന്നൊരു പേരും കൂടി ആവുമല്ലോ.
എന്നാൽ വിനയന്റെ കല്യാണ പ്രായം കഴിഞ്ഞു പോകവേ അമ്മ ഭാരതിക്ക് വേവലാതി കൂടി വന്നു. താൻ ഇല്ലാത്ത കാലത്ത് തന്റെ മകന്റെ കൂടെയൊരാള് വേണ്ടേ.. മാത്രമല്ല ഈ കണ്ടതിനെല്ലാം ഒരാനന്തരാവകാശിയും വേണമല്ലോ..!
എന്നാൽ വിനയന് തന്റെ കല്യാണത്തിനെ കുറിച്ച് കൂടുതൽ ചിന്തകളോ പേടിയോ ഒന്നുമില്ല. കാരണം കുറെയേറെ പെണ്ണ് കണ്ടതെല്ലാം മുഴുവിക്കാനാവാതെ മടക്കങ്ങളായിരുന്നു. അതിന്റെ കാരണവും ഭാരതി തന്നെയാണ്.
ഭാരതിയമ്മയുടെ സ്വഭാവം അല്പം ആഢിത്യം നിറഞ്ഞതാണ്. കൂടാതെ തങ്ങളുടെ സ്വത്തുക്കളിലും സമ്പാദ്യത്തിലും അഹങ്കാരവുമുണ്ട്.
അത്കൊണ്ട് തന്നെ മകന്റെ കുറവുകളൊന്നും കാര്യമാക്കാതെ അവരുടെയതേ നിലയിൽ വലിയ കുടുംബത്തിൽ നിന്നോ പണക്കാരുടെ ആലോചനകളോ മാത്രമേ അവർ മുഖവുരക്ക് എടുക്കാറുള്ളു.
അതും പറഞ്ഞ്
ബാലനും ഭാര്യയും ഇടയ്ക്കിടെ വഴക്കാവാറുണ്ട്.
തന്റെ മകന്റെ പരിമിതികൾ മുന്നിൽ കണ്ട് പാവപ്പെട്ടതോ അല്ലെങ്കിൽ ഇടത്തരം കുടുംബത്തിൽ നിന്നോ പെണ്ണ് മതിയെന്നാണ് ബാലന്റെ പക്ഷം. കാരണം തന്റെ മകന് വേണ്ടുന്നത് അവനെ മനസ്സിലാക്കുന്ന പെണ്ണിനെയാണ്. മറിച്ചാണെങ്കിൽ അയാൾക്ക് പേടിയുണ്ട്.
ആയിടക്കാണ് വരാനുള്ളത് എങ്ങനെയായാലും നമ്മളിലേക്ക് തന്നെ വരുമെന്ന് പറയുന്നത് പോലെ ഒരു ആലോചന വന്നത്.
ബ്രോക്കർ വഴി വന്നയാ ആലോചന ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണെന്ന് കണ്ടപ്പോ കുറച്ചു ദൂരമുണ്ടെങ്കിലും സാരമില്ല പോയി കണ്ടേക്കാം എന്നുറപ്പിച്ച്, ബാലനും അയാളുടെയൊരു സുഹൃത്തും വിനയനും പെണ്ണ് കാണാൻ ചെന്നു.
അതറിഞ്ഞിപ്പഴേ ഭാരതി കയറു പൊട്ടിച്ചിരുന്നു. എങ്കിലും ബാലൻ അത് വക വെച്ചില്ല.
അതൊരു ചെറിയ വീടായിരുന്നു. അവരെ വരവേൽക്കാണെന്നോണം പ്രായം ചെന്നൊരു മനുഷ്യൻ, ഭാസ്കാരൻ. കൂടെ അയാളുടെ ഭാര്യയും. അവർക്ക് മൂന്ന് പെണ്മക്കളാണ്. അതിൽ ഇടയിൽ ഉള്ളവളെയാണ് കാണേണ്ടത്.
വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടയോ എന്നുള്ള ചോദ്യത്തോടെ തുടങ്ങിയ സംസാരവും പുറകെ ക്ഷണവുമായി അവർ അകത്തേക്ക് കയറി.
കാര്യങ്ങളെല്ലാം ആദ്യമേ സംസാരിച്ചത് കൊണ്ട് വേറെയൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവർക്ക് സമ്മതമാണേൽ ഉറപ്പിക്കാം അല്ലെങ്കി ചായേം കുടിച് ഇറങ്ങാം എന്നായിരുന്നു ബാലന്റെ മനസ്സിൽ.
കൂടാതെ അയാൾ അവരുടെ വീടും ചുറ്റുപാടും അകവും പുറവുമെല്ലാം ശ്രദ്ധിച്ചിരുന്നു.
സംസാരങ്ങൾക്കൊടുവിലാണ് ആ പ്രായം ചെന്ന മനുഷ്യൻ മകളെ പുറത്തേക്ക് വിളിച്ചത്.
പേര് മായ..!
കാണാൻ അഴകുള്ള ഇരുണ്ട നിറത്തോടെ ഒരു ഗ്രാമീണ പെണ്ണ്..!!
നീണ്ട മിഴിയിണകളും ഒതുങ്ങിയ ശരീരവണ്ണവുമുള്ള പെണ്ണിനെ ബാലന് നന്നേ ഇഷ്ടപ്പെട്ടു.
ഉറപ്പിച്ചാൽ തന്റെ മരുമകൾ ആവേണ്ട അവളുടെയാ കാന്തിയുള്ള മുഖ സൗന്ദര്യം കാണുമ്പോ
തന്നെ അറിയാം അച്ചടക്കമുള്ളവളാണെന്ന്.
പെണ്ണിന് ഇരുപതിയെഴു വയസായിട്ടും ഇങ്ങനെ പുര നിറഞ്ഞു നിൽക്കുന്നതിന്റെ കാരണം അവരുടെ സാമ്പത്തിക സ്ഥിതി തന്നെയാണെന്ന് ബാലന് മനസിലായിരുന്നു. അത് ശെരി വക്കുന്നത് പോലെ തന്നെയാണ് ഭാസ്ക്കാരന്റെ സംസാര രീതിയും ഉണ്ടായിരുന്നത്.
