അളിയൻ രഹസ്യമായി ഒപ്പിച്ച സാധനത്തിൽ നിന്നും ആരും ശ്രദ്ധിക്കാതെ രണ്ട് പെഗ്ഗുമടിച്ച ബാലന്റെ യാത്രയും സുഖമുള്ളതായി.
അങ്ങനെ കല്യാണ വീടെത്തി.
അടുത്ത ബന്ധു ജനങ്ങൾ ആയത് കൊണ്ട് ചടങ്ങുകൾക്ക് ശേഷവും വൈകുന്നേരം വരെ എല്ലാവരും അവിടെ ചിലവഴിച്ചു.
തന്നെ കാണുമ്പോഴെല്ലാം പുഞ്ചിരി തൂകാൻ മടിക്കാത്ത മരുമോളെ ബാലൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയും ഒതുക്കവും സൗന്ദര്യവുമുള്ള പെണ്ണിനെ എന്തുകൊണ്ടാണ് തന്റെ ഭാര്യക്ക് ഇഷ്ടപ്പെടാത്തത് എന്നായിരുന്നു ബാലന്റെ ചിന്ത. ഇരുണ്ട നിറമുള്ള അവളുടെ മുഖ കാന്തിക്ക് മുന്നിൽ വെളുത്ത പെണ്ണുങ്ങൾ പോലും ഒന്നുമല്ല. എന്നിട്ടും തന്റെ ഭാര്യക്ക് അത് മനസ്സിലാവുന്നില്ലല്ലോ. എന്തു ചെയ്യാൻ പറഞ്ഞിട്ട് കാര്യമില്ല.
എല്ലാം കഴിഞ്ഞ് ബന്ധു മിത്രാധികളെയെല്ലാം കണ്ട് യാത്ര പറഞ്ഞിറങ്ങാൻ നോക്കുമ്പോഴേക്കും സമയം ഇരുട്ടി തുടങ്ങിയിരുന്നു.
അപ്പോഴാതാ വീടിനടുത്തു
തന്നെയുള്ള ബന്ധുക്കളായ മൂന്ന് പ്രായമായ സ്ത്രീകൾ. കണ്ടപ്പഴേ തോന്നി പോകാൻ വണ്ടിയില്ലാതെ വിഷമിച്ചു നിൽക്കുവാണെന്ന്.
വരുന്നത് അറിഞ്ഞിരുന്നേൽ അവിടുന്നെ ഒരുമിച്ചു വരായിരുന്നു എന്ന് പറഞ്ഞ് അവരോട് തങ്ങളുടെ വണ്ടിയിൽ കയറിക്കോളാൻ ബാലൻ നിർദ്ദേശിച്ചു.
അങ്ങനെ എല്ലാവരും വണ്ടിയിൽ കയറി പോകാൻ തയ്യാറായി.
അല്പം കൂടെ വൈകിയാണ് ബാലനും അളിയനും വന്നത്. അളിയൻ ആദ്യം കയറി വേഗം തന്നെ പുറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു. പുറകിൽ ബാലനും.
മുൻപിലെ സീറ്റിൽ ഭാരതിയോടൊപ്പമാണ് വിനയൻ ഇരുന്നത് കണ്ടത്. ഇടയിലുള്ള സീറ്റുകളിൽ ബന്ധുക്കളും. ആളുകളെ വക വെക്കാതെ തന്നെ ഭാരതി അയാളോട് കയർത്തു.
“നിങ്ങളിതെവിടെ പോയി കിടന്നതാ മനുഷ്യാ.. എല്ലാവരും പോകാൻ നിക്കുമ്പോ…!”
ആ ദേഷ്യത്തിന്റെ കാരണം മനസ്സിലാവാതെ ബാലൻ അമ്പരന്നു. എങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല. മാത്രമല്ല മുൻപിൽ മരുമോളെ കാണാനുമില്ല.
തെല്ലൊരു ഭാവ വ്യത്യാസത്തോടെ പുറകിലേക്ക് നീങ്ങിയപ്പോ രണ്ടാമത്തെ അവസാന സീറ്റിൽ മരുമോൾ ഒറ്റക്ക് ഇരിക്കുന്നത് കണ്ടു.
അവൾ അച്ഛനെ നോക്കി ചിരിക്കാൻ തുടങ്ങുന്ന വേളയിലാണ് അയാളുടെ ചോദ്യം.
“മോളിവിടെ ഇരിക്കുന്നെ..?”
ഉത്തരം പറയാൻ അവൾ വിമ്മിഷ്ടം പോലെ കാണിച്ചപ്പോ അയാൾ അവളുടെ ഭാഗത്തേക്ക് ഒന്ന് കുനിഞ്ഞു.
“ചിലപ്പോ ശര്ദിക്കൻ വരും..!”
“ഓഹ്.. അതിനാണോ ആ ശരി..!”
അതും പറഞ്ഞ് ബാലൻ അവസാന സീറ്റിൽ അളിയനോടൊപ്പം ചന്തിയുറപ്പിച്ചു.
“വണ്ടിയെടുത്തോട്ടെ ബാലേട്ടാ…?”
ഡ്രൈവറുടെ ചോദ്യം ഉള്ളിലേക്ക് വന്നപ്പോ
“ആ നമുക്ക് പോകാം സുനിലേ..!”
ബാലനും ശബ്ദമുയർത്തി.
വണ്ടിയിലെ ലൈറ്റുകൾ ഓഫായി പകരം മങ്ങിയ എൽ ഇ ഡി ലൈറ്റ്റുകൾ തെളിഞ്ഞു. ഒപ്പം വണ്ടിയും നീങ്ങി തുടങ്ങി.
കുറച്ച് സമയം നീങ്ങിയതേ
ഉള്ളു.
“അപ്പോ എങ്ങനാ അളിയാ തുടങ്ങുവല്ലേ..?”
ബാബുവിന്റെ വക തുടക്കിട്ട് ഒരു തട്ടും ചോദ്യവും.
ബാലന് ആ സമയം യഥാർത്ഥത്തിൽ ഒരു മടി തോന്നി. കാരണം ഒരു സീറ്റ് മുൻപിൽ മരുമോൾ ഇരിക്കവേ പുറകിൽ നിന്ന് മദ്യപിക്കാനൊരു മടി.
കുറച്ച് കഴിയട്ടെ ന്ന് പറഞ്ഞോഴിഞ്ഞ ശേഷം സമയം നീങ്ങിക്കൊണ്ടിരുന്നു.
തിരക്ക് പിടിച്ച നഗരങ്ങളിലെ രാത്രി കാഴ്ചകളും പേറി അവരുടെ വണ്ടി ഓടിക്കൊണ്ടിരുന്നു. സമയം പത്തു കഴിയുന്നതോടെയാണ് അവർക്ക് നഗരത്തെ മറികടക്കാൻ കഴിഞ്ഞത്. ഇനി തിരക്ക് കുറഞ്ഞ വഴികളിലൂടെ കേവലമൊരു രണ്ടര മണിക്കൂർ യാത്ര കഴിഞ്ഞാൽ വീട്ടിലെത്താം എന്നൊരു നെടുവീർപ്പോടെ ബാലനും രണ്ടെണ്ണം അടിക്കാൻ തോന്നി.
വണ്ടിയുടെ ഉള്ളിൽ എല്ലാവരുടെയും ഉറക്കത്തിന്റെ ശ്വാസ നിശ്വാസങ്ങളെ പേറുന്ന അന്തരീക്ഷമായിരുന്നു.
മരുമോൾ ഇപ്പോ തന്റെ കൺവട്ടത്തിലാണെന്ന കാര്യം അയാളെ മനസിലെവിടെയോ സന്തോഷിപ്പിച്ചു. ഓർക്കുന്നതെന്തെന്നാൽ ഇന്നത്തെ ദിവസം താൻ അറിഞ്ഞോ അറിയാതെയോ അവളെ നിരീക്ഷിച്ച സന്ദർഭങ്ങളെയയൊരുന്നു. അവളുടെയാ നിഷ്കളങ്കമായ നോട്ടത്തിലും ഭാവത്തിലും എന്തൊക്കെയോ ആഗ്രഹങ്ങൾ ഒളിപ്പിച്ചു വച്ചത് പോലെ തോന്നിയത് ഇനി വെറും തോന്നലാണോ എന്നറിയില്ല.
