മറുനാട്ടിൽ ഒരു ഓണാഘോഷം – 7 9

“പിന്നെ നേരത്തെ പറയാൻ. അതിന് എന്തെങ്കിലും പറയാൻ വേണ്ടി വിളിച്ചാൽ നീ ഫോൺ എടുക്കുമോ.? ഞാൻ നിന്നോട് എന്ത് ചെയ്തിട്ടാ. അവൾക്ക് നിന്നെ അങ്ങനെ കാണാൻ കഴിയാത്തതിന് ഞാൻ ആണോ തെറ്റ് കാരി.?. അതുകൊണ്ടല്ലേ നീ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്. . ”

 

അത് കേട്ട് എന്റെ ചിന്തകൾ ഒരുപാട് പിന്നിലേക്ക് പോയി. അന്ന് ആ രാത്രിയിൽ. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രികളിൽ ഒന്ന്.

 

 

“ഇന്ദൂ. പറ നിനക്ക് എന്നെ ഇഷ്ട്ടമല്ലേ? എന്നിട്ടും നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്.? വാ നമുക്ക് എവിടെ എങ്കിലും പോകാം. പോയിട്ട് കല്ല്യാണം കഴിക്കാം എന്നിട്ട് ഒരുമിച്ച് ജീവിക്കാം. നീ വാ എന്നോടൊപ്പം .”

 

 

“നീ എന്താ കിച്ചൂ പറയുന്നേ. നീ എനിക്ക് എന്റെ അനിയനെ പോലെ ആണ്. ഞാൻ അങ്ങനെയെ നിന്നെ കണ്ടിട്ടുള്ളൂ. എന്നോട് നീ ഇങ്ങനെ ഒന്നും പറയരുത്. നാളെ എന്റെ കല്ല്യാണം ആണ്. നീ ആയിട്ട് ഈ കല്ല്യാണം മുടക്കരുത്..?”

 

 

“ഇന്ദൂ. ”

 

 

“കിച്ചൂ”

 

“ഡാ കിച്ചൂ” ചേച്ചി വീണ്ടും ഫോണിൽ. എന്റെ ചിന്തകൾ മടങ്ങി വന്നു. ചേച്ചി പറയുന്നത് ഞാൻ കേട്ടൂ

 

“ഡാ. അന്ന് ഞാൻ നിന്നെ വിളിച്ചത് ഇത് പറയാൻ ആണ്. അപ്പോൾ നീ തിരക്ക് എന്ന് പറഞ്ഞു ഫോൺ വെച്ചിട്ടല്ലേ..? ആകെ ഉള്ള ഒരേയൊരു ആങ്ങളയാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം. പണ്ടെങ്ങോ നടന്നതോ മറ്റോ ആയ കാര്യം പറഞ്ഞു അവൻ ഇപ്പോഴും എന്നോട് ദേഷ്യം കാണിച്ചു നടക്കുന്നു. നിന്നോട് ഞാൻ ചോദിച്ചതല്ലേ നീ ഇത്തവണ എങ്കിലും ഓണത്തിന് നാട്ടിൽ വരുന്നുണ്ടോ എന്ന്. അന്ന് നീ പറഞ്ഞു ഇല്ലെന്ന്. എന്നിട്ട് ഇപ്പോൾ നീ എന്തിനാ ഞാൻ എവിടെയാ ഉള്ളത് എന്ന് ചോദിക്കുന്നത്.?”

 

 

“അത് എന്തിനെങ്കിലും ആയിക്കോട്ടെ? ഇപ്പോൾ ചേച്ചി ഇത് പറഞ്ഞേ. പിന്നെ ഇപ്പോൾ വീട്ടിൽ ആരാ ഉള്ളത്. ?”

 

 

“അത് അവൾ ആണ്. അവളും മോളും.”

 

 

“ഏത് അവളും മോളും?”

 

“അത് പിന്നെ !! അവൾ ഇന്ദു. ഇന്ദുവും അവളുടെ മോളും..” ചേച്ചി വിഷമിച്ചാണ് അത് പറഞ്ഞു നിർത്തിയത്.

 

 

“ചേച്ചീ…………..”കേട്ടത്‌ സഹിക്കാൻ ആകാത്ത പോലെ ഞാൻ വിളിച്ചു. എന്നിട്ട് പറഞ്ഞു.

 

“ഇത് എന്റെ വീടാണ്. എന്റെ മാത്രം. നിങ്ങൾ എന്റെ ചേച്ചി ആയത് കൊണ്ടാണ്. നിങ്ങളോട് ഇവിടെ താമസിക്കാൻ ഞാൻ പറഞ്ഞത്. എന്നിട്ട് നിങ്ങൾ എന്തിനാ. കണ്ടവളെയൊക്കെ ഇവിടെ എന്റെ വീട്ടിൽ കയറ്റി താമസിപ്പിച്ചത്.. ഇപ്പോൾ തന്നെ ഇറങ്ങി പോകാൻ പറഞ്ഞോണം എന്റെ വീട്ടിൽ നിന്ന്. എന്റെ അച്ഛന്റെ കൂടെ കിടന്നതിനും കൊച്ചിനെ ഉണ്ടാക്കിയതിനും പെറ്റതിനും ഉള്ള കൂലി മുൻപ് തന്നെ അങ്ങേര് അവളുടെ പേരിൽ പതിച്ചു കൊടുത്തിട്ടല്ലേ..? അങ്ങോട്ട് പോകാൻ പറഞ്ഞോണം. ഇവിടെ എന്റെ വീട്ടിൽ നിൽക്കാൻ പറ്റില്ല. ”

 

 

“ഡാ കിച്ചൂ. നീ വെറുതെ അനാവശ്യം പറയരുത്. ?”

 

 

“അനാവശ്യമോ..? എന്ത് അനാവശ്യം..? ഈ നാട് മുഴുവൻ പറഞ്ഞു നടന്നതാ ഇതൊക്കെ. എന്നിട്ട് ഞാൻ പറയുമ്പോൾ അനാവശ്യം. ”

 

“ഡാ അവള് അത്തരക്കാരി ഒന്നും അല്ല. നീ ഇനിയും അവളെ അങ്ങനെ കാണരുത്. അതാണ് അവൾക്ക് ഏറ്റവും വേദന ഉണ്ടാക്കിയത്. നാട് മുഴുവൻ പറഞ്ഞാലും നീ മാത്രം അങ്ങനെ പറയരുത്.. നിനക്ക് അറിയില്ലേ അവളെ.?”

 

 

“എനിക്ക് എന്ത് അറിയാമെന്ന്..? എനിക്ക് എന്തറിയാമെന്ന് ആണ് ചേച്ചി പറയുന്നത്..? അവള് അത്തരക്കാരി ആണോ എന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ അച്ഛൻ അത്തരക്കാരാൻ ആണോ.? ചേച്ചി പറ. . അതിന്റെ ഉത്തരം തന്നെയല്ലേ ഈ പറയുന്ന ചേച്ചിയും. .”

 

“ഡാ മോനെ കിച്ചു. നീ അങ്ങനെ ഒന്നും പറയാതെടാ. നീ ഒന്നും മറന്നിട്ടില്ല എന്ന് എനിക്ക് അറിയാം. നിനക്ക് ഒന്നും മറക്കാൻ കഴിയില്ലെന്നും. എന്നാലും നീ എല്ലാം മറക്കെടാ മോനെ.. ”

 

 

“ഇല്ല. ഞാൻ ഒന്നും മറക്കില്ല. എന്റെ ജീവിതം ആണ്. എല്ലാവരും ചേർന്ന് ഇങ്ങനെ ആക്കിയത്. എന്നിട്ട് ഞാൻ മറക്കാനോ. ഇപ്പോൾ തന്നെ ചേച്ചി വിളിച്ചു പറഞ്ഞോണം അതുങ്ങള് രണ്ടിനോടും എന്റെ വീട്ടിൽ നിന്ന് ഇപ്പോൾ തന്നെ ഇറങ്ങി പോകാൻ. ഇല്ലെങ്കിൽ രണ്ടിനേയും ഇപ്പോൾ തന്നെ ഞാൻ പിടിച്ചു വലിച്ച് പുറത്തെറിയും. പിന്നെ പറഞ്ഞില്ലെന്നു വേണ്ട.”

Leave a Reply

Your email address will not be published. Required fields are marked *