മറുനാട്ടിൽ ഒരു ഓണാഘോഷം – 7 9

 

“അതൊക്കെ എന്റെ ഫരികുട്ടിയുടെ ഇഷ്ട്ടം. അവൾ ഫരിയുടെ മോള് ആണെന്ന് തന്നെ പറഞ്ഞോ. അതൊന്നും കുഴപ്പമില്ല.”

 

 

“എന്നാൽ ഞാൻ താഴെ പോയിക്കോട്ടെ..?”

 

“ഉം. പോയി ഉറങ്ങിക്കോ.”

 

അതും പറഞ്ഞു ഞാൻ ഒന്ന് കൂടെ ഫരിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.

 

അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.

 

“അപ്പോൾ നാളെ സാറിന്റെ കണി എങ്ങനെയാ..? ഞാനും അവളും വേണോ..?”

 

അതും പറഞ്ഞു കൊണ്ട് ഫരി ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നടന്നു. ഞാൻ കട്ടിലിൽ ചെന്ന് ഇരുന്നു.

 

 

അതേസമയം. റൂമിൽ ഗൽബിയും ആതുവും തമ്മിൽ ഉള്ള സംസാരത്തിൽ.

 

” ചേച്ചി….. ചേച്ചിയുടെ പേരെന്താ..? ” ആതു ചോദിച്ചു.

 

“ഗൽബി. ” ഗൽബി പറഞ്ഞു.

 

 

“ഗൽബിയോ.? അതെന്തു പേരാ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത്. എന്തായാലും നല്ല പേര്. ചേച്ചിയെ പോലെ തന്നെ.”

 

അത് കേട്ട് ഗൽബി ചിരിച്ചു.

 

“ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..? ഞാൻ വെള്ളം എടുത്തു കൊണ്ട് വരാം. ”

 

 

“വേണ്ട ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് ഒന്ന് കുളിക്കണം. അത്രയേ ഇപ്പോൾ വേണ്ടൂ.”

 

“അതിനെന്താ ചേച്ചിക്ക് ഈ ബാത്‌റൂമിൽ കുളിക്കാലോ.. അല്ലെങ്കിൽ ഇവിടെ കുളം ഉണ്ട്. അതിൽ നീന്തി കുളിക്കലോ..?”

 

“കുളമോ..? ”

 

“ആ കുളം തന്നെ. ഒന്നല്ല. രണ്ടെണ്ണം ഉണ്ട്. ചേച്ചിക്ക് മുടിയിൽ തേക്കാൻ എണ്ണവേണോ..? ”

 

“എണ്ണയോ..? ”

 

“ആ ചേച്ചി എണ്ണ. കാച്ചിയ വെളിച്ചെണ്ണ. വല്യമ്മ കാച്ചിയതാ. ഞാൻ അതാണ് മുടിയിൽ തേക്കാറ്. അതിന് നല്ല മണമാ. പിന്നെ നല്ല തണുപ്പും. വേണമെങ്കിൽ ഞാൻ എടുത്തു തരാം. ”

 

“വേണ്ട. ഇപ്പോൾ വേണ്ട. നാളെ നോക്കാം. ”

 

“എന്നാൽ ചേച്ചി കുളിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം.”

 

 

“ആതു. എന്നെ ചേച്ചി എന്നൊന്നും വിളിക്കേണ്ട. എനിക്ക് അതിനുമാത്രം പ്രായം ഒന്നുമില്ല. എന്റെ പേര് വിളിച്ചാൽ മതി.” ഗൽബി പറഞ്ഞു.

 

 

” അയ്യോ! ഞാൻ എങ്ങനെയാ ചേച്ചിയെ പേര് വിളിക്കുന്നത്. ചേച്ചി എന്തായാലും എന്നേക്കാൾ മൂത്തത് ആയിരിക്കും.

ചേച്ചിക്ക് ഇപ്പോൾ എത്ര വയസ്സായി.? ”

 

” 19.” ഗൽബി പറഞ്ഞു.

 

” എന്നാൽ ഞാൻ ചേച്ചി എന്ന് തന്നെ വിളിക്കണം. എനിക്ക് 18 ആവുന്നേയുള്ളൂ. പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ. ആരോടെങ്കിലും പറയുമോ.? ” ആതു രഹസ്യം പോലെ ഗൽബിയോട് ചോദിച്ചു.

 

” അതെന്താ അങ്ങനെ ഒരു കാര്യം..?!”

 

 

” എനിക്ക് 18 വയസ്സ് ആവുന്നതേയുള്ളൂ. മറ്റന്നാൾ തിരുവോണം മാത്രമല്ല. എന്റെ പിറന്നാളും കൂടിയാണ്. അന്ന് മുതൽ എനിക്ക് പതിനെട്ടു വയസ്സ് ആകും.. ” ആതു നാണിച്ചുകൊണ്ട് പറഞ്ഞു.

 

 

” പിറന്നാളോ..!! ആഹാ അതൊരു നല്ല കാര്യമാണല്ലോ. അപ്പോൾ നമുക്ക് അത് ആഘോഷിക്കാം. അല്ലേ ആതു.”

 

 

” ഏയ്!! എന്റെ പിറന്നാൾ അങ്ങനെ ആഘോഷിക്കാർ ഒന്നുമില്ല. വല്യമ്മ എനിക്ക് പിറന്നാൾ കോടിയെടുത്ത് തരും. അതും ഉടുത്തു ഞാനും അമ്മയും വല്യമ്മയും അമ്പലത്തിൽ ഒന്ന് പോകും. വല്യമ്മ നിർബന്ധിച്ചു എന്തെങ്കിലും പായസം കഴിപ്പിക്കും . അത്രയേ ഉള്ളൂ എന്റെ പിറന്നാൾ. പിന്നെ അന്ന് തിരുവോണം ആയതുകൊണ്ട് ഓണസദ്യ ഉണ്ടാകും. അതുതന്നെയാണ് എന്റെ പിറന്നാൾ സദ്യയും. ”

 

 

” ചേച്ചിയുടെ പിറന്നാള് എപ്പോഴാ. ? ”

 

 

” എന്റെ പിറന്നാൾ കഴിഞ്ഞു. അത് കഴിഞ്ഞ മാസമായിരുന്നു. ഇനി അടുത്ത വർഷമേ ഉള്ളൂ.”

 

“എന്നാൽ അടുത്ത വർഷം ചേച്ചിയുടെ പിറന്നാളിന് ചേച്ചി ഇവിടെ വാ. നമുക്ക് ഇവിടുന്ന് ആഘോഷിക്കാം ചേച്ചിയുടെ പിറന്നാൾ. എന്താ. ചേച്ചി വരുമോ..? .” ”

 

“അത് ഇനി അടുത്ത വർഷം അല്ലേ..? അത് നമുക്ക് അപ്പോൾ നോക്കാം. ഞാൻ ഇപ്പോൾ കുളിച്ചിട്ട് വരാട്ടേ..? എനിക്ക് നല്ല ക്ഷീണം ഉണ്ട് ഒന്ന് നന്നായി ഉറങ്ങണം. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം. ”

Leave a Reply

Your email address will not be published. Required fields are marked *