മുഹബത്ത് – 1 40അടിപൊളി  

അങ്ങനെ കുവൈറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ എന്നെ കൂട്ടാൻ ശ്രീരാഗും ഫാസിലും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലഗേജുമായി പുറത്തേക്ക് ഇറങ്ങിവരുന്ന

എന്നെ കണ്ടപാടെ ശ്രീരാഗ് ചിരിച്ചുകൊണ്ട് മുന്നോട്ടു വന്നു. ഫാസിൽ എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാങ്ങി തോളിലിട്ടു.

എയർപോർട്ടിൽ നിന്ന് ഫ്ലാറ്റിലേക്ക് കാറിൽ പോരുമ്പോൾ തന്നെ അവർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. “പറയടാ ഷാജു, യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാ?

കല്യാണമൊക്കെ വിചാരിച്ച പോലെ പൊടിപൊടച്ചില്ലേ?” എന്ന് ശ്രീരാഗ് ഡ്രൈവിംഗിനിടയിൽ തിരിഞ്ഞുനോക്കി ചോദിച്ചു.

ഫാസിൽ പിന്നിലിരുന്നുകൊണ്ട് എന്റെ പുറത്ത് തട്ടി: “പിന്നെന്താ അളിയാ മുഖത്തൊരു വാട്ടം? നാട്ടിൽ ചെന്ന് പെണ്ണിനെ കണ്ടു കൊതി തീർന്നിട്ടല്ലേ നീ തിരിച്ച് പോരുന്നത്!

നാൽപത് ദിവസത്തെ ലീവ് എങ്ങനെ കഴിഞ്ഞു പോയെന്ന് പോലും നീ അറിഞ്ഞിട്ടുണ്ടാവില്ല അല്ലെ. എന്തായാലും നമ്മുടെ ഫിലിപ്പിനിക്കാടികളെ മറന്ന്

പെണ്ണിന്റെ കൂടെയുള്ള ദിവസങ്ങളൊക്കെ അടിപൊളിയായിരുന്നില്ലേടാ?”

അവരുടെ ആ കളിയാക്കലുകളും ചോദ്യങ്ങളും കേട്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ചിരിച്ചുപോയി. ഫ്ലാറ്റിൽ എത്തിക്കഴിഞ്ഞപ്പോൾ കസേരയിൽ ഇരിക്കുകയായിരുന്ന രാമേന്ദ്രൻ ചേട്ടൻ എഴുന്നേറ്റു വന്ന് എന്റെ തോളിൽ തട്ടി സ്നേഹത്തോടെ ചോദിച്ചു:

“എന്തുണ്ട് വിശേഷങ്ങൾ? കല്യാണമൊക്കെ ഭംഗിയായി കഴിഞ്ഞില്ലേ? പെണ്ണൊക്കെ സുഖമായിട്ടിരിക്കുന്നില്ലേടാ?”

നാട്ടിലെ ആ ഓർമ്മകളും ഹൻസിബയുടെ ആ രൂപവും മനസ്സിൽ തങ്ങിനിൽക്കുമ്പോഴും, ഈ കൂട്ടുകാരുടെ ഇടയിലേക്ക് വീണ്ടും എത്തിയപ്പോൾ പഴയ ഫ്ലാറ്റിന്റെ ജീവൻ തിരിച്ചു കിട്ടിയതുപോലെ തോന്നി.

ഞാൻ അവരോട് ഓരോ വിശേഷങ്ങളും പങ്കുവെച്ചു. എങ്കിലും എന്റെ മനസ്സ് മുഴുവൻ അവളെ എത്രയും പെട്ടെന്ന് ഇങ്ങോട്ടേക്ക്

കൊണ്ടുവരാനുള്ള വഴികളെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു.

അങ്ങനെ കുവൈറ്റിലെ തിരക്കുകളിലേക്ക് വീണ്ടും മടങ്ങിയെങ്കിലും എന്റെ മനസ്സ് മുഴുവൻ നാട്ടിൽ തനിച്ചായ ഹൻസിബയിലായിരുന്നു. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. രാത്രികളായാൽ പിന്നെ ഞങ്ങളുടെ ലോകം ഫോണിലെ ആ ചെറിയ സ്ക്രീനിലാണ്.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഞങ്ങൾ ദിവസവും വീഡിയോ കോളിൽ സംസാരിക്കും. ആ സമയത്തൊക്കെ ഇങ്ങനെ വിട്ടുപിരിഞ്ഞുനിൽക്കുന്നതിന്റെ വിഷമവും വേർപ്പാടിന്റെ വേദനയുമൊക്കെയായിരിക്കും ഞങ്ങളുടെ പ്രധാന ചർച്ച.

എങ്കിലും എത്രയും പെട്ടെന്ന് അവളെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനകളായിരുന്നു ഓരോ വർത്തമാനത്തിന്റെയും ഉള്ളടക്കം.

ഫ്ലാറ്റിലെ എന്റെ വിശേഷങ്ങളും കൂട്ടുകാരെയുമൊക്കെ പറ്റി ഞാൻ അവൾക്ക് നിരന്തരം പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ശ്രീരാഗും ഫാസിലും രാമേന്ദ്രൻ ചേട്ടനുമൊക്കെ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അവൾക്ക് നന്നായി അറിയാം.

അതുകൊണ്ട് തന്നെ ഞാൻ ഹൻസിബയുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ പലപ്പോഴും ഈ പഹയന്മാരും അവിടെ വന്നുനിൽക്കും. ക്യാമറയ്ക്ക് മുന്നിലേക്ക് തലനീട്ടി അവർ അവളോട് വർത്തമാനം പറയും;

“എന്താ ഹൻസിബേ, ഇവൻ വല്ലാതെ ശല്യം ചെയ്യുന്നുണ്ടോ?” എന്നൊക്കെ ചോദിച്ചുള്ള ആ കളിയാക്കലുകൾ കേട്ട് അവൾ നാണത്തോടെ ചിരിക്കും. അങ്ങനെ ആ ഫ്ലാറ്റിലെ എല്ലാവരുമായും ഒരു ചെറിയ സൗഹൃദവും പരിചയവുമൊക്കെ അവൾക്കുണ്ടായിരുന്നു.

വീഡിയോ കോളിൽ അവളുടെ മുഖം മാത്രമേ അവർ കണ്ടിട്ടുള്ളൂ

എങ്കിലും, ആ സംസാരത്തിലൂടെയൊക്കെ എല്ലാവർക്കും അവളെ നന്നായി അറിയാം.

ഇവരുടെ കൂട്ടത്തിൽ രാമേന്ദ്രൻ ചേട്ടനെ അവൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു. നാട്ടിലെ കാര്യങ്ങളും അവിടുത്തെ വിശേഷങ്ങളും ഒക്കെയായി ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ അവൾക്ക് വലിയ കാര്യമാണ്.

രാമേന്ദ്രൻ ചേട്ടൻ എന്നെ എങ്ങനെയാണ് നോക്കുന്നതെന്നും, ഒരു മുതിർന്ന ചേട്ടനെപ്പോലെ എനിക്ക് തരുന്ന ഉപദേശങ്ങളുമൊക്കെ ഞാൻ അവളോട് എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു.

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *