മുഹബത്ത് – 1 17അടിപൊളി  

ഞാൻ മാത്രം ഒഴിഞ്ഞുപോയാൽ ബാക്കിയുള്ള റെന്റ് അടയ്ക്കാൻ വലിയ ബുദ്ധിമുട്ടാകില്ലേ? ഒന്നോ രണ്ടോ പേരെയൊക്കെ പകരം കിട്ടിയാലേ അതൊരു പ്രശനമാകാതിരിക്കുകയുള്ളൂ. പിന്നെ എനിക്കും ഭാര്യയ്ക്കും താമസിക്കാൻ

കുറച്ചുകൂടി നല്ലൊരു ഫ്ലാറ്റ് നോക്കേണ്ടി വരില്ലേ…”

അതുകേട്ട് ചേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് സമാധാനിപ്പിക്കുന്ന മട്ടിൽ പറഞ്ഞു:

“അതൊക്കെ ആലോചിച്ച് നീ തലപുകയ്ക്കണ്ടടാ ഷാജു. ഫ്ലാറ്റിന്റെ കാര്യത്തെക്കുറിച്ച് നീ ഇപ്പോൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. അതൊക്കെ ആ സമയം ആകുമ്പോൾ നമുക്ക് റൂമൊക്കെ സെറ്റ് ആക്കാം.

ആരെങ്കിലുമൊക്കെ വാടകയ്ക്ക് വരാൻ കാണാതിരിക്കില്ല, നീ അതോർത്ത് ടെൻഷൻ അടിക്കാതിരിക്കാൻ നോക്ക്. നീ ആദ്യം വിസയുടെ കാര്യം നോക്ക്.”

അതും പറഞ്ഞ് ചേട്ടൻ കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നു. ആ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ തന്നെ വീണ്ടും പറഞ്ഞു:

“പിന്നെ… നിനക്ക് വേറെ ഫ്ലാറ്റ് നോക്കി പോകണം എന്നുണ്ടോ? നിനക്ക് കംഫർട്ടബിൾ ആണെങ്കിൽ നിനക്ക് ഇവിടെത്തന്നെ

താമസിച്ചൂടെടാ? ഞാനും ആ പിള്ളേരുമൊക്കെ ഇവിടെയുള്ളതല്ലേ ഉള്ളൂ. കൂടാതെ നല്ല സൗകര്യം ഉള്ള ഫ്ലാറ്റ് അല്ലെ ഇത് മാത്രമല്ല

നല്ല ഏരിയ കൂടി അല്ലെ.പിന്നെ നിനക്കത് എന്തെങ്കിലും ഒരു ബുദ്ധിമുട്ടാണെങ്കിൽ വേണ്ട, ഞാൻ ജസ്റ്റ് ഒരു ഓപ്ഷൻ പറഞ്ഞു എന്നേയുള്ളൂ.”

ഞാൻ പെട്ടെന്ന് തലയാട്ടി ചേട്ടനോട് പറഞ്ഞു:

“അല്ല ചേട്ടാ, ഞാൻ സത്യത്തിൽ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലായിരുന്നു. പിന്നെ ചേട്ടൻ ഒപ്പമുള്ളതുകൊണ്ട് എനിക്ക് ഇവിടെ യാതൊരു കുഴപ്പവുമില്ല; ചേട്ടനെയൊക്കെ അവൾക്ക് വലിയ കാര്യവുമാണ്.

പിന്നെ ആ പിള്ളേരുടെ കാര്യം പറയുകയാണെങ്കിൽ, അവമ്മാരുടെ കളി കുറച്ചു കൂടുതലാണ്, എന്നാലും അവരെ പറഞ്ഞു സെറ്റ് ആക്കാവുന്നതേ ഉള്ളൂ. നല്ല ഏരിയയാണ്, എല്ലാ സൗകര്യവുമുണ്ട് എന്നതൊക്കെ ശരിയാണ്. എങ്കിലും ഞാൻ മാത്രം

വിചാരിച്ചിട്ട് കാര്യമില്ലല്ലോ, വരുന്ന എന്റെ ഭാര്യയ്ക്കും കൂടി അതൊരു കംഫർട്ടബിൾ ആവണ്ടേ? അവൾ ആദ്യമായിട്ടല്ലേ നാട്ടിൽ നിന്നെല്ലാം ഇങ്ങനെ മാറി വരുന്നത്? അപ്പോൾ അവളോട് കൂടി ചോദിച്ചു നോക്കണ്ടേ?”

അതുകേട്ട് ചേട്ടൻ പറഞ്ഞു:

“അതൊക്കെ ശരിയാണ്, നീ അത് ചോദിച്ചുതന്നെ മനസ്സിലാക്കണം. ഞാൻ ജസ്റ്റ് ഒരു ഓപ്ഷൻ പറഞ്ഞന്നേയുള്ളൂ. അവൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള സ്ഥലത്ത് നോക്കിയാൽ മതി.

ഭാര്യക്ക് ഇങ്ങോട്ട് വന്നു കഴിഞ്ഞ് ഇവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ നമുക്ക് ഫ്ലാറ്റ് ഒക്കെ വേറെ റെഡിയാക്കാം, അതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ലല്ലോ.”

ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു:

“അതെ ചേട്ടാ… ചേട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ആ വഴിക്കൊക്കെ ഒന്ന് ആലോചിച്ചത് തന്നെ. എന്തായാലും വിസയുടെ കാര്യങ്ങളൊക്കെ റെഡിയാകട്ടെ. എന്നിട്ട് ഞാൻ എന്തായാലും എന്റെ

ഭാര്യയുമായിട്ടൊന്ന് സംസാരിക്കട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം!”

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ഓഫീസിൽ ചെന്ന് മാനേജരെ കണ്ടു. ഫാമിലി വിസയുടെ കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ തീർത്തും നെഗറ്റീവ് ആയ മട്ടിലാണ് സംസാരിച്ചത്.

അത്ര പെട്ടെന്നൊന്നും അതൊന്നും നടക്കില്ല എന്ന രീതിയിലായിരുന്നു അയാളുടെ സംസാരം. ആകെ നിരാശനായി ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന ചേട്ടൻ പെട്ടെന്ന് ഇടപെടുകയും, മാനേജരുമായി സംസാരിച്ച് എനിക്ക് ശക്തമായ പിന്തുണ തന്ന് അയാളെ എങ്ങനെയൊക്കെയോ കൺവിൻസ് ചെയ്ത് ആ വിസ പ്രോസസ്സിങ് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.

പക്ഷേ, ആ വിസ പ്രോസസ്സിങ്ങിൽ ഒരു ചെറിയ കടമ്പയുണ്ടായിരുന്നു. ഫാമിലി

വിസ

കിട്ടണമെങ്കിൽ ആവശ്യത്തിന് ശമ്പളം വേണം. പേപ്പറിൽ കാണിച്ചിരുന്ന എന്റെ ഒഫീഷ്യൽ സാലറി യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറവായിരുന്നു. ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത്, പ്രൊമോഷനൊക്കെ വാങ്ങി സാലറി കൂട്ടി എടുത്തതൊക്കെ ശരിയാണ്, പക്ഷേ ആ പുതിയ തുകയൊന്നും കമ്പനി എന്റെ വിസയിലെ സാലറി സ്ലിപ്പിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല.

Updated: August 25, 2026 — 9:07 pm

Leave a Reply

Your email address will not be published. Required fields are marked *