മുഹബത്ത് – 1 17അടിപൊളി  

അവൾ ചോദിച്ചു: “അതിന് ഇക്കാ എന്താ മറുപടി പറഞ്ഞത്?”

ഞാൻ പറഞ്ഞു: “,ഞാൻ ഒന്നും പറഞ്ഞില്ല, നിന്നോട് ചോദിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്. പിന്നെ ഞാൻ നോക്കുമ്പോൾ പുള്ളി പറഞ്ഞത് കാര്യം തന്നെയാണ്.

ഇത്രയും സൗകര്യമുള്ള ഫ്ലാറ്റ് ഇനി കിട്ടുമോ എന്ന് അറിയത്തില്ല. പിന്നെ ഈ ബിൽഡിങിൽ ഉള്ള എല്ലാ ഫ്ലാറ്റും ഇപ്പോൾ ഫുൾ ആണ്.

മാത്രമല്ല ഞാൻ ഇവിടുന്ന് പോയാൽ എന്റെ റൂമിലോട്ട് വേറെ ആൾക്കാരെ കണ്ടുപിടിക്കണം. അതും ഇത്രയും റെന്റ്

കൊടുക്കാൻ പറ്റുന്ന ആളെ കിട്ടണ്ടേ! പക്ഷേ അതൊക്കെ പുള്ളി നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. എങ്കിലും ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്.”

അതുകേട്ട് അവൾ ചോദിച്ചു: “എന്താണ് ഇക്കായുടെ അഭിപ്രായം?”

ഞാൻ അല്പം ആലോചിച്ചുകൊണ്ട് അവളോട് പറഞ്ഞു:

“സത്യം പറഞ്ഞാൽ എനിക്കും ഈ ഫ്ലാറ്റ് വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാൻ വലിയ താല്പര്യമൊന്നുമില്ല ഹൻസിബേ. രാമേന്ദ്രൻ ചേട്ടനും പിള്ളേരുമൊക്കെ ഇവിടെയുള്ളതുകൊണ്ട് നമുക്കൊരു കൂട്ട് കൂടിയാകും.

പിന്നെ നീ ആദ്യമായിട്ടല്ലേ നാട്ടിൽ നിന്നെല്ലാം ഇങ്ങനെ ഇങ്ങോട്ട് വരുന്നത്? അവര് കൂടെ ഉണ്ടെങ്കില് ബോര് അടി കുറവായിരിക്കും,മാത്രമല്ല അവര് ഒരു സഹായത്തിന് കൂടെ കാണും, ഇനി നിനക്ക്

ഇവിടെ വന്ന് നിൽക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടോ അസൗകര്യമോ ഒക്കെ തോന്നുവാണെങ്കിൽ നമുക്ക് തീർച്ചയായും വേറെ ഫ്ലാറ്റ് നോക്കാം. അതൊന്നും ഒരു പ്രശ്നവുമില്ല.”

അവൾ സ്നേഹത്തോടെയും ആശ്വാസത്തോടെയും പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി:

“ഇക്കായ്ക്ക് വേറെ ഫ്ലാറ്റിലോട്ട് പോകാൻ താല്പര്യമില്ലെങ്കിൽ പിന്നെ നമ്മൾ വേറെ ഫ്ലാറ്റ് നോക്കേണ്ടതില്ലല്ലോ. പിന്നെ ഇക്ക പറഞ്ഞപോലെ അവരൊക്കെ ഉള്ളത് ഒരു സഹായവും ആവുമല്ലോ.

മാത്രമല്ല, ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഒറ്റയടിക്ക് നാട്ടിലെ വീട്ടുകാരെയൊക്കെ വിട്ട് പിരിഞ്ഞുനിൽക്കേണ്ടി വരുമ്പോൾ അതൊരു ആശ്വാസമാകും. പിന്നെ എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ നമുക്ക് പിന്നീട് വേറെ ഫ്ലാറ്റ് നോക്കാമല്ലോ!”

അതുകേട്ട് ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു:

“പിന്നെ നിനക്ക് ഇവിടെ വന്ന് കഴിഞ്ഞാൽ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ഹൻസിബേ. ആകെ ഉള്ളത് ഫാസിലും ശ്രീരാഗും എന്ന് പറയുന്ന നാക്കിന് ബ്രേക്ക് ഇല്ലാത്ത രണ്ട് എണ്ണമാണ്.

നീ വീഡിയോ കോളിൽ സംസാരിക്കുമ്പോൾ കേട്ടിട്ടുണ്ടാവുമല്ലോ. അവർക്ക് എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് അങ്ങനെയൊക്കെ വർത്തമാനം പറയുന്നത്. നീ നേരിട്ട് വരുമ്പോൾ അവർക്ക് അതിന്റെയൊക്കെ കുറവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം!”

അവൾ ആ മറുപടി കേട്ട് ചെറിയൊരു ചിരിയോടെ ചോദിച്ചു:

“അവമ്മാരുടെ വർത്തമാനമൊക്കെ ഞാൻ കേട്ടിട്ടുണ്ട് കേട്ടോ! എന്നാലും ഞാൻ അവിടെ വന്നു കഴിഞ്ഞാൽ പിന്നെ അവന്മാർ എന്റെ മുന്നിൽ വെച്ച്

ആ വർത്തമാനമൊക്കെ ഒന്നുമാറ്റിപ്പിടിക്കുമോ, അതോ അതുപോലെ

തുടരുമോ ഇക്കാ?”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

“അതൊക്കെ നീ ഇവിടെ വന്നു കഴിയുമ്പോൾ കാണാല്ലോ! എന്തായാലും ഒരു പെണ്ണുകൂടി റൂമിലേക്ക് വരുമ്പോൾ അവരുടെ ആ അച്ചടക്കമില്ലാത്ത സംസാരത്തിനൊക്കെ ചെറിയൊരു മാറ്റമൊക്കെ വരും.

പിന്നെ നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല, ഞാൻ കൂടെയുണ്ടല്ലോ.”

അങ്ങനെ ആ രാത്രി ഞങ്ങളുടെ സംഭാഷണം നീണ്ടുപോയി. വിസയുടെ കാര്യവും ഫ്ലാറ്റിൽ തന്നെ താമസിക്കുന്ന തീരുമാനവുമൊക്കെ ആയതോടെ ഹൻസിബയുടെ മുഖത്തെ സന്തോഷവും ആവേശവും എനിക്ക് ആ സ്ക്രീനിലൂടെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.

നാട്ടിലെ വീട്ടിൽ നിന്ന് കുവൈറ്റിലേക്കുള്ള ആ യാത്രയ്ക്കായി അവളും മനസ്സുകൊണ്ട് തയ്യാറെടുക്കാൻ തുടങ്ങി.

അങ്ങനെ ഹൻസിബയുടെ വിസയുടെ കാര്യങ്ങളൊക്കെ ശരിയായിക്കഴിഞ്ഞപ്പോൾ ഞാൻ അവൾക്ക് കുവൈറ്റിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. അതോടൊപ്പം തന്നെ നാട്ടിലെ വീട്ടിലും ഞാൻ ഈ ഫാമിലി വിസയുടെയും അവൾ ഇങ്ങോട്ട് വരുന്നതിന്റെയും വിശേഷങ്ങളൊക്കെ ഫോൺ ചെയ്ത് പറഞ്ഞു.

Updated: August 25, 2026 — 9:07 pm

Leave a Reply

Your email address will not be published. Required fields are marked *