മുഹബത്ത് – 1 40അടിപൊളി  

പക്ഷേ, ആ വിസ പ്രോസസ്സിങ്ങിൽ ഒരു ചെറിയ കടമ്പയുണ്ടായിരുന്നു. ഫാമിലി

വിസ

കിട്ടണമെങ്കിൽ ആവശ്യത്തിന് ശമ്പളം വേണം. പേപ്പറിൽ കാണിച്ചിരുന്ന എന്റെ ഒഫീഷ്യൽ സാലറി യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറവായിരുന്നു. ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത്, പ്രൊമോഷനൊക്കെ വാങ്ങി സാലറി കൂട്ടി എടുത്തതൊക്കെ ശരിയാണ്, പക്ഷേ ആ പുതിയ തുകയൊന്നും കമ്പനി എന്റെ വിസയിലെ സാലറി സ്ലിപ്പിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല.

അങ്ങനെയൊരു പ്രശ്നം ഉണ്ടായെങ്കിലും, ചേട്ടന്റെ ആ ഇടപെടൽ കാരണം ആ കാര്യങ്ങളൊക്കെ നമ്മൾ ഒപ്പിച്ചു കൊണ്ടുപോന്നു.

ഈ സംഭവങ്ങളോ നീക്കങ്ങളോ ഒന്നും തന്നെ ഞാൻ നാട്ടിലോ എന്റെ ഭാര്യ ഹൻസിബയോടോ ഒരക്ഷരം മിണ്ടിയിരുന്നില്ല. അവളെ അറിയിക്കാതെ, അവൾക്ക് അതൊരു സർപ്രൈസ് ആയി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം!

അങ്ങനെ ആ കാത്തിരുന്ന ദിവസവും എത്തിച്ചേർന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് രാമേന്ദ്രൻ ചേട്ടന്റെയും കൂടി സഹായത്തോടെ ഹൻസിബയുടെ ഫാമിലി വിസയുടെ പേപ്പർ വർക്കുകളെല്ലാം ഒടുവിൽ പൂർത്തിയായി.

എന്റെ കയ്യിൽ ആ വിസയുടെ കോപ്പി കിട്ടിയ ആ നിമിഷം ഹൃദയം സന്തോഷംകൊണ്ട് തുടിക്കുകയായിരുന്നു. അവളെ വിളിച്ചുകൂട്ടി ആ സന്തോഷം പങ്കുവെക്കാനുള്ള വെപ്രാളത്തിലായിരുന്നു ഞാൻ.

അങ്ങനെ അന്ന് രാത്രി പതിവുപോലെ ഞങ്ങൾ വീഡിയോ കോളിൽ കണക്ടായി. സ്ക്രീനിൽ അവളുടെ ആ വെളുത്തുതുടുത്ത മുഖം തെളിഞ്ഞുവന്നപ്പോൾത്തന്നെ എന്റെ ഉള്ളിലെ സന്തോഷം അടക്കിവെക്കാൻ ഞാൻ പാടുപെടുകയായിരുന്നു.

എങ്കിലും പതിയെ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ഞാൻ ഒന്നു മൂളി.

“ഹൻസിബേ…” ഞാൻ കുറച്ചു ഗൗരവത്തിൽ

വിളിച്ചു.

അവൾ ഫോണിലൂടെ സംശയത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു: “എന്താ ഇക്കാ പെട്ടെന്ന് ഒരു ഗൗരവം? നാട്ടിൽ വല്ല വിശേഷവുമുണ്ടോ?”

ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “വിശേഷമൊക്കെ കുവൈറ്റിലാണ് കുട്ടി. നമ്മൾ കരുതിയതിലും വേഗത്തിൽ കാര്യങ്ങൾ ഒക്കെ ശരിയായിട്ടുണ്ട്. ഞാൻ നിനക്ക് ഇവിടെ വരാനുള്ള ഫാമിലി വിസയൊക്കെ റെഡിയാക്കിയിട്ടുണ്ട്!”

അതുകേട്ടതും ഹൻസിബയുടെ കണ്ണുകൾ രണ്ടും അത്ഭുതം കൊണ്ട് വിടർന്നുപോയി. അവൾക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോൺ സ്ക്രീനിലേക്ക് നോക്കി അവൾ തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു:

“സത്യമാണോ ഇക്കാ പറയുന്നത്? എന്നെയും കൂടെ അങ്ങോട്ട് വിളിക്കാൻ വിസയോ… അപ്പോൾ ഞാൻ കുവൈറ്റിലേക്ക് വരുന്നോ?”

“പിന്നെ അല്ലാണ്ട്! നിന്നെ അവിടെ ഒറ്റയ്ക്ക്

ഇട്ടിട്ട് എനിക്ക് മാത്രം ഇവിടെ

എങ്ങനെ സമാധാനത്തോടെ ഇരിക്കാൻ പറ്റും? വിസയൊക്കെ പാസായിട്ടുണ്ട്. ഇനി നീ ഒട്ടും വൈകാതെ ഇങ്ങോട്ടേക്ക് വണ്ടി കയറാൻ നോക്കിക്കോ,” ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നത് ഞാൻ ആ ചെറിയ സ്ക്രീനിലൂടെ കണ്ടു. ആ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവൾ കുറച്ചുനേരം നിന്നുപോയി.

ആ നിമിഷം അവളുടെ ചുണ്ടിൽ വിരിഞ്ഞ ആ ചിരി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു.

അങ്ങനെ ആ സന്തോഷം ഒക്കെ പങ്കുവെച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ഫ്ലാറ്റിന്റെ കാര്യം സംസാരിച്ചു തുടങ്ങി.

പിന്നെ ഹൻസിബേ… നീ ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാൻ നമ്മൾ വേറെയൊരു ഫ്ലാറ്റ്

നോക്കണം. അതിനുള്ള ഒരുക്കത്തിലാണ് ഞാൻ. വിസയുടെ കാര്യത്തിൽ രാമേന്ദ്രൻ ചേട്ടൻ വലിയ സഹായമായിരുന്നു,’

ചേട്ടൻ കൂടെ ഹെല്പ് ചെയ്തതുകൊണ്ടാണ് ഇത്ര പെട്ടെന്ന് കാര്യങ്ങളെല്ലാം റെഡിയായത്.”കൂടാതെ ഞാൻ ഫ്ലാറ്റ് വേറെ നോക്കുന്നതിനെ പറ്റി ചേട്ടനോട് പറഞ്ഞപ്പോള് പുള്ളി എന്നോട് അതൊക്കെ റെഡി ആക്കം എന്ന് പറഞ്ഞു അതു കൂടാതെ

ഫ്ലാറ്റിന്റെ കാര്യത്തിലും ചേട്ടൻ ഒരു അഭിപ്രായം പറഞ്ഞു. ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാമെന്നാണ് ചേട്ടനോട് പറഞ്ഞത്,”

അതുകേട്ട് അവൾ ചോദിച്ചു: “രാമേന്ദ്രൻ ചേട്ടൻ എന്താ ഇക്കാ പറഞ്ഞത്?”

ഞാൻ വിശദീകരിച്ചു: “അല്ല, പുള്ളി പറഞ്ഞു നമ്മൾ എന്തിനാണ് വേറെ ഫ്ലാറ്റ് നോക്കുന്നത് എന്ന്. ഇവിടെ എന്റെ റൂമിൽ നല്ല സൗകര്യങ്ങളൊക്കെ ഉണ്ടല്ലോ, കൂടാതെ നല്ല

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *