നിധിയുടെ കാവൽക്കാരൻ – 19 64അടിപൊളി  

 

അടുത്തതായി ഞങ്ങൾ ചെന്നുപെട്ടത് വീടിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ അന്തരീക്ഷം ആകെ മാറിയതുപോലെ തോന്നി.

 

അവിടെ ഒരു വശത്തായി, കോണകമുടുത്ത്, നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശിയ ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. കണ്ടാൽ ഒരു സന്യാസിയെപ്പോലെയുണ്ട്. അദ്ദേഹം വലിയൊരു പൂജയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

 

അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങളുടെ സമപ്രായക്കാരായ രണ്ട് പെൺകുട്ടികളും ഒരു ചെക്കനും അവിടെയുണ്ടായിരുന്നു.

 

പെൺകുട്ടികൾ രണ്ടുപേരും പൂജാപുഷ്പങ്ങൾ കൊണ്ട് മാല കോർക്കുകയാണ്. ചെക്കൻ പൂജാരിക്ക് വേണ്ട സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലും.

 

തൊട്ടപ്പുറത്തേക്ക് നോക്കിയപ്പോൾ ഒരു പൂജാമുറി കണ്ടു. അതിന്റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.

 

ശിവലിംഗം…!

 

കറുത്ത കല്ലിൽ തീർത്ത മനോഹരമായ ഒരു ശിവലിംഗം. ആ മുറിക്കുള്ളിലെ പ്രകാശം അതിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത വിധം എന്തോ ഒരു അഴക് ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. അതിൽ നിന്നും വരുന്ന തേജസ്സ് നോക്കി ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി.

 

അതിനിടയിലാണ് ആമി എന്നെ ഒന്ന് തോണ്ടിയത്.

 

“പൊന്നൂസേ… അവിടെ നോക്ക്…”

 

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ആ പൂജമുറിയുടെ ഉള്ളിലെ ഇരുട്ട് നിറഞ്ഞ ഒരു മൂലയിലേക്ക് കൈ ചൂണ്ടുന്നത് കണ്ടു.

 

ഇത്തിരി ഇരുട്ടായത് കൊണ്ട് തന്നെ അവിടെ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഞാൻ കണ്ണുകൾ കൂർപ്പിച്ച്, കുറച്ചുകൂടി സൂക്ഷ്മമായി അങ്ങോട്ട് നോക്കി.

 

അവിടെ എന്തോ ഒന്ന് അനങ്ങുന്നുണ്ട്.

 

സാധനം എന്താണെന്ന് കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുപോയി.

 

കാരണം അതൊരു നാഗമായിരുന്നു…!

 

അതും സാധാരണ നാഗമല്ല . പാൽ പോലെ വെളുത്ത നിറം. ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ. അത് പത്തി വിടർത്തി അനങ്ങാതെ ഇരിക്കുകയാണ്.

 

അപൂർവ്വമായ, പുരാണങ്ങളിലൊക്കെ മാത്രം കേട്ടിട്ടുള്ള വെളുത്ത നാഗത്തെ ജീവനോടെ കണ്ടതിന്റെ തരിപ്പിൽ ഞാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആ കമന്റ്‌ കേട്ടത്.

 

“വൗ… ക്യൂട്ട്…..!!”

 

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

 

കൃതികയാണ്!

 

ഇവൾക്ക് വല്ല മാനസികവും ഉണ്ടോ… 😐 ഇമ്മാതിരി സാധനത്തെ കണ്ടിട്ട് ക്യൂട്ട് എന്നോ?

 

അവൾ ഒട്ടും വൈകാതെ തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ഫ്ലാഷ് ഇട്ട് അതിനെ പകർത്താൻ അവൾ തുനിഞ്ഞു.

 

എന്നാൽ അവൾ ക്യാമറ ഓൺ ആക്കിയതും, മിന്നൽ വേഗത്തിൽ അവിടെ മാല കോർത്തുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരാൾ എഴുന്നേറ്റു വന്നശേഷം കൃതികയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങി.

 

ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൃതികയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി. അവളുടെ വായ തുറന്നത് നല്ല പച്ചത്തെറി വിളിക്കാനാണെന്ന് എനിക്ക് മനസ്സിലായി.

 

പക്ഷേ, ആ പെൺകുട്ടിയുടെ മുഖം കണ്ടതും കൃതിക ഒന്ന് അടങ്ങി. ഒരു കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കമായ മുഖമായിരുന്നു അവളുടേത്. തെറി വിളിക്കാൻ വന്ന കൃതിക അത് വിഴുങ്ങി, ശാന്തയായി നിന്നു.

 

“അതു അമ്മവോടെ പെറ്റ്… അവളെ ഫോട്ടോ എടുക്ക കൂടാതെ… അതവളക്ക് പിടിക്കാതെ…”

(അത് അമ്മയുടെ പെറ്റാണ്… അവളെ ഫോട്ടോയൊന്നും എടുക്കാൻ പാടില്ല. അതവൾക്ക് ഇഷ്ടപ്പെടില്ല.)

 

അത്രയും പറഞ്ഞ് അവൾ ഫോൺ കൃതികയ്ക്ക് തിരികെ നൽകി.

 

ശേഷം അവൾ സംശയത്തോടെ ഞങ്ങളെ നോക്കി

 

“നീങ്ക യാര്…?”

(നിങ്ങൾ ആരാ?)

 

 

“നാങ്ക പ്രൊഫസറെ പാക്ക വന്തതാ…”

(ഞങ്ങൾ പ്രൊഫസറെ കാണാൻ വന്നതാണ്.)

 

ഞാൻ മുന്നോട്ട് വന്നു പറഞ്ഞു

 

അത് കേട്ടതും അവളൊന്നാലോചിച്ചു. ശേഷം ചോദിച്ചു:

“അവരെയ പക്കവാ…?”

(അയാളെ കാണാനാണോ?)

 

ഞങ്ങൾ എല്ലാവരും തലയാട്ടി.

അവൾ ആ മുറിയുടെ ഒരു ഇരുണ്ട മൂലയിലേക്ക് വിരൽ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *