നിധിയുടെ കാവൽക്കാരൻ – 19 64അടിപൊളി  

 

ആ നിമിഷം, എന്റെ ഉള്ളിലൂടെ ഒരു വലിയ മിന്നൽപിണർ കടന്നുപോയി.

 

ഞാൻ കിതച്ചുകൊണ്ട് ആമിയുടെ മുഖത്തേക്ക് നോക്കി.

 

അവളുടെ കണ്ണിന് ചുറ്റുമുണ്ടായിരുന്ന ആ കറുത്ത ഞരമ്പുകൾ മാഞ്ഞുപോയിരിക്കുന്നു. വലിഞ്ഞു മുറുകിയിരുന്ന മുഖം ശാന്തമായി. തിളച്ചുമറിഞ്ഞിരുന്ന ശരീരം തണുക്കാൻ തുടങ്ങി. ആ അമിതമായ വിയർപ്പ് കുറഞ്ഞു.

അവൾക്ക് ബോധം വന്നിട്ടില്ലെങ്കിലും, അവളുടെ ശ്വാസഗതി സാധാരണ നിലയിലായി. അവൾ രക്ഷപ്പെട്ടിരിക്കുന്നു.

 

പക്ഷേ…

 

എന്റെ ചുറ്റുമുള്ള കാഴ്ചകൾ മങ്ങാൻ തുടങ്ങി. തലയ്ക്കുള്ളിൽ ആയിരം മണികൾ മുഴങ്ങുന്ന ശബ്ദം. ശരീരമാകെ തളർന്നു പോവുന്നു…

കണ്ണുകളിലേക്ക് കൂരിരുട്ട് ഇരച്ചുകയറി. പിടിച്ചുനിൽക്കാൻ എനിക്ക് കഴിയുന്നില്ല…

എന്റെ കൈയ്യിൽ നിന്നും ആ മോതിരം താഴെ വീണു.

ഞാൻ സാവധാനം, ആമിയുടെ ശാന്തമായ നെഞ്ചിലേക്ക് തന്നെ കുഴഞ്ഞുവീണു.

 

“ദേവാ….!!!!”

 

അകലെ എവിടെ നിന്നോ നിധിയുടെ കരച്ചിൽ കേൾക്കാം… പക്ഷേ ഒന്നു അനങ്ങാൻ പോലും എനിക്ക് കഴിയുന്നില്ലായിരുന്നു. ബോധം എന്നെ പൂർണ്ണമായും കൈവിട്ടു പോയി.

 

*********************

 

 

ദൂരെ എവിടെ നിന്നോ ഒഴുകിയെത്തുന്ന മണിമുഴക്കമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ വിളിച്ചത്.

 

കാറ്റിൽ അലയടിച്ചെത്തുന്ന ആ ശബ്ദം ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.

 

ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറക്കാൻ ശ്രമിച്ചു.

കൺമുന്നിൽ കൂരിരുട്ട് മാത്രം. രാത്രിയായിരിക്കണം. എവിടെയാണ് ഞാൻ? എന്താണ് സംഭവിച്ചത്? കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചതും തലയ്ക്കുള്ളിൽ ആരോ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുന്നത് പോലത്തെ വേദന അനുഭവപ്പെട്ടു.

 

“ആഹ്…”

 

ഞാൻ അറിയാതെ ഞരങ്ങിപ്പോയി.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആ വേദന തലയിൽ നിന്നും ശരീരമാകെ പടരുന്നത് ഞാനറിഞ്ഞു. എല്ലുകൾ ഓരോന്നും നുറുങ്ങുന്ന വേദന. ഓരോ പേശിയും വലിഞ്ഞു മുറുകിയിരിക്കുന്നു.

ചുറ്റും കനത്ത നിശബ്ദത. ആകെയുള്ളത് തലയ്ക്ക് മുകളിൽ കറങ്ങുന്ന ഫാനിന്റെ ഇരമ്പൽ മാത്രം.

 

ആ ശബ്ദം… ആ മണം…

ഇത് ഞങ്ങൾ താമസിക്കുന്ന വീട് തന്നെ. ഞാൻ വീട്ടിലെത്തിയിരിക്കുന്നു.

എന്റെ അരികിലായി ആരെങ്കിലും ഉണ്ടോ? ഞാൻ ഇരുട്ടിൽ കൈകൾ കൊണ്ട് ബെഡിൽ ഒന്ന് പരതി നോക്കി.

 

എന്റെ വിരലുകൾ മൃദുവായ രണ്ട് ശരീരങ്ങളിൽ തട്ടി.

 

ആമിയും നിധിയും…

 

അവർ എന്റെ ഇരുവശങ്ങളിലായി കിടക്കുകയാണ്. അവരുടെ ശരീരത്തിന് വല്ലാത്തൊരു തണുപ്പ് തോന്നി. രാത്രിയായത് ആയതുകൊണ്ടാവാം.

 

“എടി… നിധീ… ആമീ…”

 

ഞാൻ അവരെ വിളിച്ചു ഉണർത്താൻ ശ്രമിച്ചു. തൊട്ടപ്പൊഴൊന്നും അവർ അനങ്ങിയില്ല. നല്ല ഉറക്കത്തിലാവാം.

 

എനിക്ക് എന്തോ വല്ലാത്തൊരു ഭയം തോന്നി.

 

ആ മണിമുഴക്കം അപ്പോഴും നിർത്താതെ കേൾക്കുന്നുണ്ടായിരുന്നു.

ഞാൻ പല്ലുകടിച്ചുകൊണ്ട്, വേദനയെ വകവെക്കാതെ ബെഡിൽ നിന്നും എഴുന്നേറ്റു.

 

ഇരുട്ടിൽ തപ്പിത്തടഞ്ഞ് സ്വിച്ച് ബോർഡിന് അടുത്തേക്ക് കൈ നീട്ടി.

 

മുറിയിൽ വെളിച്ചം നിറഞ്ഞു.

പ്രകാശത്തിലേക്ക് കണ്ണ് തുറന്ന ഞാൻ, അവരെ വിളിക്കാനായി ബെഡിലേക്ക് തിരിഞ്ഞു നോക്കി.

 

ആ കാഴ്ച…

 

ആ നിമിഷം എന്റെ ഹൃദയം നിലച്ചുപോയി. ശ്വാസം തൊണ്ടയിൽ മരവിച്ചു നിന്നു.

 

എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.

ബെഡിൽ… വെളുത്ത വിരിപ്പിൽ…

നിധിയും ആമിയും കിടക്കുന്നുണ്ടായിരുന്നു. പക്ഷേ…

അവരുടെ തലകൾ… ഉടലിൽ നിന്നും വേർപെട്ടു കിടക്കുകയായിരുന്നു.

കഴുത്തറ്റ ആ രണ്ട് ശരീരങ്ങളിൽ നിന്നും ഒഴുകിയ ചോരയിൽ ആ കിടക്ക മുഴുവൻ കുളിച്ചു കിടക്കുന്നു. ചുവന്ന രക്തം വിരിപ്പിലൂടെ താഴേക്ക് ഇറ്റിറ്റു വീഴുന്നു.

 

ആമിയുടെ അറുത്തു മാറ്റപ്പെട്ട തല കിടക്കയുടെ ഒരറ്റത്താണ് കിടന്നിരുന്നത്. എപ്പോഴും കുസൃതിയും ചിരിയും മാത്രം നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് ഇപ്പോൾ ഒന്നുമില്ല. വിളറി വെളുത്ത, ജീവനില്ലാത്ത ഒരു മുഖം.

Leave a Reply

Your email address will not be published. Required fields are marked *