നിന്നോടൊപ്പം – 1 5അടിപൊളി  

ഞാൻ : ഇന്നെന്താ ലഡു ഒക്കെ ആയിട്ട് വന്നത്.

രമ്യ : ഇന്ന് ഗൗരിയുടെ ബർത്ത് ഡേ ആണ്. അവൾക്ക് പതിനട്ട് വയസ്സായി… അത് മറന്നോ…

ഞാൻ : ഓ ഓ.. അതിന്നായിരുന്നല്ലേ… ഞാൻ മറന്നു പോയി.

രമ്യ : കഷ്ടം ഉണ്ട് ട്ടോ.. കഴിഞ്ഞ അയച്ചുകൂടി ഞാൻ ഓർമ്മിപ്പിച്ചതല്ലേ.

ഞാനും രമ്യയും ഗൗരിയും ഇടയ്ക്കിടയ്ക്ക് പാർക്കിൽ ഒത്തു കൂടാറുണ്ട്. അവൾക്ക് മോൾ എന്ന് പറഞ്ഞാൽ ജീവനാണ്. മകളുടെ കാര്യത്തിൽ മാത്രമാണ് അവൾ കുറച്ചെങ്കിലും ശാഠ്യം പിടിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ചില സമയങ്ങളിൽ രമ്യ എന്നെ അവരുടെ വീട്ടിലേക്കും ക്ഷണിക്കും. ഇവിടെ മറ്റു സഹപ്രവർത്തകരോട് അവൾ ഇതേപോലുള്ള അടിപ്പും കാണിക്കാറില്ല. എന്നോട് മാത്രമാണ് ഇവൾ ഈ സ്വാതന്ത്ര്യം എടുക്കുന്നത്. അതെല്ലാം എനിക്കും ഇഷ്ടമാണ്. എന്റെ ഈ ഒറ്റപ്പെട്ട ജീവിതത്തിൽ ഇതുപോലെയുള്ള കുറച്ചു മനുഷ്യരാണ് എനിക്കെന്നും ഒരു ധൈര്യം തരുന്നത്. ഞാൻ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളെല്ലാം രമ്യ വഴിയാണ് എനിക്ക് ലഭിച്ചത്.

രമ്യ : വൈകുന്നേരം വീട്ടിലേക്ക് ഇറങ്ങണം രാത്രിയിലെ ഡിന്നർ അവിടുന്ന് കഴിക്കാം..

ഇത് കേട്ട് ഞാൻ മറ്റുള്ളവരുടെ നേർക്ക് നോക്കിയതിനുശേഷം ഞാൻ അവളോട് ചോദിച്ചു

ഞാൻ : അവരെ ഒന്നും വിളിക്കുന്നില്ല..

രമ്യ : എല്ലാവരെയും വിളിച്ചുകൊണ്ടുള്ള വലിയ ഫംഗ്ഷൻ ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല. ഞാനും മോളും കൂടി ഒരു കേക്ക് മുറിക്കാം പിന്നെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാം അതാണ് ഞങ്ങളുടെ പ്ലാൻ. അതാണ് റോയിയോട് മാത്രം പറഞ്ഞത്.

റോയി : മുമ്പ് എല്ലാം ഗൗരിയുടെ ബർത്ത് ഡേ നേരത്തെ ഓർത്തിരുന്നത് കൊണ്ട്  പ്ലാൻ ചെയ്ത് അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൂട്ടാൻ പറ്റിയിരുന്നു. ഇതിപ്പോ എനിക്ക് അവൾക്കു വേണ്ടി ഒന്നും വാങ്ങാൻ സാധിച്ചില്ലല്ലോ.

രമ്യ : ഇപ്പോവൾ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ.. ആ വീട് നിറച്ച് അവളുടെ സാധനങ്ങളാ.

അവൾ പോയപ്പോൾ കുറച്ചൊക്കെ ഞാൻ എടുത്ത് അപ്പുറത്തെ വീട്ടിലെ കൊച്ചിന് കൊടുത്തു. കഴിഞ്ഞദിവസം അവൾ വന്നപ്പോൾ അതിനെ ചൊല്ലി വലിയൊരു വഴക്ക് കഴിഞ്ഞതേയുള്ളൂ…. റോയി വെറുതെ ആവശ്യമില്ലാത്തതൊന്നും വാങ്ങി കാശ് കളയണ്ട. നേരത്തെ അങ്ങ് എത്തിയാൽ മതി.

റോയി : മം മം.. പിന്നെ ഞാൻ ഈ ദിവസം മറന്നു പോയി എന്ന് അവളോട് പറയണ്ട. ചിലപ്പോൾ അത് അവൾക്ക് വിഷമമാകും.

രമ്യ അതിന് ഉത്തരമായി വെറുതെ ഒന്ന് തലയാട്ടി.. എന്റെ അടുത്തുനിന്നും നടന്നുപോയി..

തിരിച്ചുപോന്നപ്പോൾ ബസ്സിൽ തിരക്ക് കുറവായിരുന്നതിനാൽ ഇരിക്കാൻ സീറ്റ് കിട്ടി. വെറുതെ ഒന്ന് കണ്ണടച്ചപ്പോൾ മനസ്സിലേക്ക് ഗൗരിയുടെ മുഖമാണ് കടന്ന് വന്നത്. ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായി ഹൈദരാബാദിലെ ഒരു മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ തരപ്പെട്ടപ്പോൾ അവൾക്ക് പോകേണ്ട ദിവസം യാത്ര അയക്കാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവളെ ഞാൻ അവസാനമായി കണ്ടത്. അമ്മയുടെ കൈയും പിടിച്ച് കണ്ണീരിന്റെ വക്കത്ത് നിൽക്കുമ്പോൾ ആയിരുന്നു അവൾ എന്നെ കണ്ടത്. അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ തൊട്ട് ഞാൻ എടുത്തുകൊണ്ട് നടന്ന ഒരു കുട്ടിയാണ് അവൾ  അതുപോലെയാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നത്. അവൾ രമ്യയുടെ അടുക്കൽ നിന്നും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ രമ്യയുടെ മുഖത്തും ആ സന്തോഷം ഉണ്ടായിരുന്നു. കഴിഞ്ഞുപോയ ഒരു വർഷത്തിനിടയിൽ അവൾക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന്. രമ്യ പലപ്പോഴായി എനിക്ക് കാണിച്ചു തന്ന അവളുടെ ഫോണിലെ ഗൗരിയുടെ ചിത്രങ്ങളിൽ നിന്നും എനിക്കിപ്പോൾ മനസ്സിലായി.

വീട്ടിലെത്തിയിട്ടും അവൾക്ക് എന്ത് ഗിഫ്റ്റ് വാങ്ങി കൊടുക്കണം എന്ന് ഞാൻ ഒരുപാട് നേരം ഇരുന്ന് ആലോചിച്ചു. പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. നോക്കിയപ്പോൾ അത് രമ്യ ആയിരുന്നു.

റോയി : ഹലോ…

രമ്യ : വീട്ടിലെത്തിയോ.. എപ്പോഴാ അവിടുന്ന് ഇറങ്ങുന്ന.. ഞങ്ങളിപ്പോൾ ടൗണിൽ ഉണ്ട് വന്നാൽ നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം..

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *