നിന്നോടൊപ്പം – 1 5അടിപൊളി  

ആഡംബരങ്ങൾ ഒന്നും ആ കേക്കിന് ഉണ്ടായിരുന്നില്ല. സാധാരണ ഒരു ക്രീം കേക്ക്. അല്ലെങ്കിലും ഒരുപാട് വിലയുള്ളത് മേടിച്ചാലും ആരാണത് മൊത്തം കഴിച്ചു തീർക്കുന്നത്. ഒന്ന് രണ്ട് പീസ് കഴിക്കും ബാക്കി മൊത്തം ഫ്രിഡ്ജിൽ വയ്ക്കും. എല്ലാ വീട്ടിൽ നടക്കുന്നതും ഇതുതന്നെയാണല്ലോ. നമ്മുക്ക് ആവശ്യമുള്ള ഭക്ഷണം മാത്രമേ നമ്മൾ വാങ്ങാവൂ കൂടുതൽ വാങ്ങി അത് വെറുതെ വേസ്റ്റ് ചെയ്യരുത് എന്ന് തന്നെയാണ് എന്റെയും തീരുമാനം. അതു നോക്കി നിൽക്കുമ്പോഴാണ് എന്റെ അടുത്തേക്ക് ഗൗരിനടന്നുവരുന്നത് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അവൾ ആകെ മാറിയിരിക്കുന്നു. പണ്ട് ഇവിടുന്നു പോയ ആളെ അല്ല അവൾ ഇപ്പോൾ. പൊക്കം വെച്ചു വണ്ണം വെച്ചു അവളുടെ ശരീര വടിവുകൾ  തന്നെ മാറിപ്പോയിരിക്കുന്നു. അവളുടെ ആ കുട്ടിത്തം അവൾക്ക് എവിടെയോ നഷ്ടപ്പെട്ടതുപോലെ എനിക്ക് അപ്പോൾ തോന്നി.

ഗൗരി : അങ്കിൾ ഒരുപാട് നേരായ വന്നിട്ട്..

റോയ് : ഇല്ല ഞാൻ ദേ ഇപ്പൊ വന്നതേയുള്ളൂ..

നീ എന്നാ വന്നത്.. ഇവിടന്നു പോയ ആളെയല്ലല്ലോ ഇപ്പോ നീ…

ഗൗരി : ഞാൻ മിനിഞ്ഞാന്ന് എത്തിയത്.. ഞാനിവിടെ വന്നപ്പോൾ അങ്കിളിനെ വിളിച്ചിരുന്നു. കോൾ കണക്ട് ആയില്ല..

റോയ് : പിന്നെ എന്തുണ്ട് കോളേജിലെ വിശേഷം. സെമസ്റ്റർ എക്സാം തുടങ്ങിയ…

ഗൗരി : ഓ അതൊക്കെ കണക്കാ… ജയിക്കുമെന്ന് തന്നെ ഇപ്പൊ അറിയില്ല…

കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ മറ്റാരോടോ ചാറ്റ് ചെയ്തു കൊണ്ടാണ് ഗൗരി ഇതെല്ലാം എന്നോട് പറയുന്നത്.

റോയ് : അതെന്താ നീ അവിടെ പോയിട്ട് പഠിക്കാറൊന്നുമില്ലേ.. അതോ ക്ലാസും കട്ട് ചെയ്ത്  കറങ്ങി നടക്കുകയാണോ…

ഗൗരി : ക്ലാസിലൊക്കെ കേറുന്നുണ്ട് എന്നാലും കുറച്ചു പാടാണ് തലയിൽ കയറാൻ…

രമ്യ : എങ്ങനെ ജയിക്കാനാണ് കയ്യില് ഒരു സാധനം കൊണ്ടല്ലേ എപ്പോഴും നടപ്പ്.. അതു മാറ്റി വെച്ചാൽ തന്നെ പകുതി നന്നാവും

അവൾ ഞെക്കി കൊണ്ടിരുന്ന ഫോണിലേക്ക് കയ്യ്ച്ചുകൂട്ടിക്കൊണ്ട്  രമ്യ എന്നോട് പറഞ്ഞു.

ഇതൊക്കെ ഞാൻ ചോദിക്കുമ്പോഴും അവൾ എന്റെ ചോദ്യത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുന്നത് പോലെ എനിക്ക് അപ്പോൾ തോന്നി. ചിലപ്പോൾ എനിക്ക് ഈ പുതിയ പിള്ളേരുടെ കാര്യങ്ങൾ അത്ര വശമില്ലാത്തതുകൊണ്ട് തോന്നിയതും ആയിരിക്കാം. ആ ഗവൺമെന്റ് ഓഫീസിന്റെ നാല് ചുവരുകളാണ് എന്റെ ലോകം. അവിടെ നടക്കുന്ന കാര്യങ്ങൾ അല്ലാതെ മറ്റു ഒരു കാര്യത്തെക്കുറിച്ചും എനിക്ക് അത്ര അറിവില്ലായിരുന്നു. ചില സമയങ്ങളിലും രമ്യയും എന്നെ പോലെ തന്നെയാണ്. ഞങ്ങൾ രണ്ടുപേരും പഴയ ആളുകൾ ആണല്ലോ പുതിയ തലമുറയിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്തു പ്രവർത്തിക്കുന്നു എന്ന് നമ്മൾ കണ്ടെത്തി വരുമ്പോഴേക്കും അവർ നമ്മളെക്കാൾ പതിന്മടങ്ങ് മുൻപിൽ എത്തിയിട്ടുണ്ടാകും. ഇത് കേട്ട് ഗൗരി ഫോണിൽ മെസ്സേജ് അയച്ചു കൊണ്ട് എന്റെ അടുത്തുനിന്നും മുറിയുടെ പുറത്തേക്ക് ഇറങ്ങിപ്പോയി. ഞാനും പിന്നെ അത്

കാര്യമായിട്ട് എടുത്തില്ല. അല്പസമയം ഞങ്ങൾ സംസാരിച്ചതിനുശേഷം കേക്ക് കട്ട് ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് എത്തി. മറ്റാരെയും കാത്തുനിൽക്കേണ്ടതുകൊണ്ടും ഞങ്ങൾ മൂന്നുപേരും മാത്രമല്ലേ ഈ പരിപാടിക്കുള്ളൂ എന്നതുകൊണ്ട്. കേക്ക് കട്ട് ചെയ്യാനായി ഗൗരിയെ വിളിച്ചു. അവൾ ഒരു സന്തോഷവും ഇല്ലാത്തതുപോലെയാണ് കേക്ക് മുറിക്കുന്നതിനിടയിൽ ഞങ്ങളോട് പെരുമാറിയത്. ഞാൻ കൊണ്ടുവന്ന ഗിഫ്റ്റ് തുറന്നു പോലും നോക്കാതെ അവൾ അത് സൈഡിലേക്ക് മാറ്റിവെച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് എനിക്ക് ഒരുപാട് നേരം അവിടെ തുടരാൻ സാധിച്ചിരുന്നില്ല. ഞാൻ അവരോട് യാത്ര പറഞ് തിരിച്ച് എന്റെ വീട്ടിലേക്കു തന്നെ മടങ്ങി.

രണ്ടുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ ഇരുന്നു വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. നോക്കിയപ്പോൾ അത് ഗൗരിയുടെ കോൾ ആയിരുന്നു. ഒരാഴ്ചത്തെ ഇലക്ഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് രമ്യക്ക് മറ്റൊരു ഓഫീസിൽ ആയിരുന്നു ഡ്യൂട്ടി.

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *