നിന്നോടൊപ്പം – 1 5അടിപൊളി  

റോയി : ഞാനിപ്പോ വന്ന് കയറിയതേയുള്ളൂ…ഞാൻ വന്നോളാം നിങ്ങളെന്നെ നോക്കി നിൽക്കണ്ട.. നിങ്ങളുടെ പരിപാടി നടക്കട്ടെ..

രമ്യ : എന്താ റോയ് എന്തുപറ്റി സംസാരത്തിൽ ഒരു മാറ്റം..

റോയി : ഒന്നുമില്ലല്ലോ.. തനിക്ക് തോന്നിയത് ആയിരിക്കും..

രമ്യ : പിന്നെ റോയിയാണ് ആദ്യം വീട്ടിലെത്തുന്നതെങ്കിൽ ആ ചവിട്ടിയുടെ അടിയിൽ താക്കോൽ കിടപ്പുണ്ട് തുറന്നു കേറി ഇരുന്നോട്ടോ…

റായി : ആ ഓക്കേ…

കുളിച്ചൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സമയം ഏകദേശം ആറരയോട് അടുത്തിരുന്നു. ഒരുവിധത്തിൽ  രമ്യയുടെ വീട്ടിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിൽ എത്തി ബസ് കാത്തു നിന്നപ്പോൾ രണ്ട് നാടോടി സ്ത്രീകൾ എന്റെ മുൻപിലൂടെ കടന്നുപോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ കൈകളിൽ കുറെ കരകൗശല വസ്തുക്കൾ ഉണ്ടായിരുന്നു. അത് ഈ റോഡിലൂടെ പോകുന്ന ആളുകൾക്ക് വിറ്റ് അന്നത്തെ അന്നം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ.

അതിലെ ഒരു സ്ത്രീയുടെ ഒക്കത്ത് ഒരു കുട്ടി ഇരിക്കുന്നുണ്ട് കണ്ടാൽ ഒരു വയസ്സിന് താഴെ മാത്രമേ പ്രായം തോന്നിക്കുകയുള്ളൂ. മറ്റൊരു സ്ത്രീയുടെ കയ്യിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു മോണാലിസയുടെ ശില്പം കണ്ടത്.  അതും ഒരു മരത്തിന്റെ തടിയിൽ കൊതി ഉണ്ടാക്കിയതാണ്. ഞാൻ പെട്ടെന്ന് തന്നെ അവരെ പുറകിൽ നിന്നും വിളിച്ചു. അതിൽ ഒരു സ്ത്രീ ഞാൻ വിളിച്ചത് കേട്ടന്നോണം തിരിഞ്ഞ് എന്നെ നോക്കി അവിടെ നിന്നു. ഞാൻ അവരുടെ അടുത്തേക്ക് പതിയെ ഓടിച്ചെന്ന് അവരുടെ കയ്യിൽ ഇരുന്ന് ആ ശിൽപ്പത്തിലേക്ക് സൂക്ഷിച്ചു നോക്കിയതിനുശേഷം  അവരുടെ കയ്യിൽനിന്നും ആ ശില്പം വാങ്ങി അവരോട് ചോദിച്ചു.

റോയ് : കിതനാ പൈസ…

ഹിന്ദി സിനിമകൾ കണ്ടുള്ള പരിചയത്തിൽ ഞാൻ അവരോട് ചോദിച്ചു. എന്റെ ചോദ്യം മനസ്സിലാകാത്തത് കൊണ്ടാണോ അതോ അവർ ഹിന്ദിക്കാരികൾ അല്ലാത്തതുകൊണ്ടാണോ എന്ന് എനിക്കറിയില്ല. അപ്പോൾ തന്നെ അവരെന്നോട് പറഞ്ഞു.

നാടോടി : ആയിരം റുപാ…

ഞാൻ ആ ശിൽപ്പത്തെ അത്ഭുതപ്പെട്ട് നോക്കുന്നത് കൊണ്ട് അത് ഞാൻ വാങ്ങും എന്ന് കരുതിയിട്ടായിരിക്കണം അവർ അങ്ങനെ എന്നോട് പറഞ്ഞത്. ചിലപ്പോൾ എല്ലാത്തിനും അവർ മുൻപേ തന്നെ വില നിശ്ചയിച്ചു വന്നിട്ടുണ്ടാകും. കൂടുതലൊന്നും സംസാരിക്കാതെ പൈസ മാത്രം പറഞ്ഞാൽ വേണ്ടവർ അത് വാങ്ങിക്കൊള്ളുമല്ലോ എന്നോർത്തിട്ടായിരിക്കാം. പിന്നെ നമ്മുടെ ഭാഷയും അവർക്ക് വലിയ വശം ഇല്ലല്ലോ..

എങ്ങനെയായാലും ഞാൻ അത് വാങ്ങാൻ തന്നെ തീരുമാനിച്ചു.

എട്ട്മണിയോടെ ഞാൻ രമ്യയുടെ വീടിനു മുൻപിൽ എത്തി. ഇപ്പോ രാവിലെ പതിയെ സൂര്യൻ ഉദിക്കുന്നത് കൊണ്ട് രാത്രിയും അതുപോലെ പതിയെ ആണ് ഇരുട്ട് ആകുന്നത്. പുറത്ത് അഴിച്ചിട്ടിരിക്കുന്ന ചെരിപ്പ് കണ്ടതുകൊണ്ട് അവർ തിരിച്ചെത്തിയിട്ടുണ്ടാകും എന്ന് ഞാൻ ഉറപ്പിച്ചു. ബെല്ലടിച്ചപ്പോൾ രമ്യയാണ് വന്നു വാതിൽ തുറന്നത്. എന്താ ഇത്രയും വൈകിയത്. എന്ന് അവൾ എന്നോട് ചോദിച്ചു.

“എവിടേക്ക് ഇറങ്ങിയാലും വൈകിയെ ഇറങ്ങുകയുള്ളോ”

കളിയാക്കുന്ന രീതിയിൽ ആണ് അവൾ ഇത് എന്നോട് ചോദിച്ചത്. ചെറിയൊരു ചമ്മലോടെ ഞാൻ വീടിനകത്ത് കയറി സോഫയിലേക്ക് ഇരുന്നു. കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റിലേക്ക് രമ്യ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അതിൽ എന്താണ് ഉള്ളതെന്ന് അറിയാൻ രമ്യക്കും ചെറിയൊരു ആകാംക്ഷ ഉണ്ടായിരുന്നു. ഒരു ഹാളും രണ്ടു മുറിയും ഒരു അടുക്കളയും ആണ് ഇവർ താമസിക്കുന്ന കൊച്ച് വീട്. ഒരുപാട് സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഇവർക്ക് രണ്ടുപേർക്കും സുഖമായി താമസിക്കാൻ പറ്റുന്ന ഒരിടം തന്നെയായിരുന്നു ഇത്. ഹാളിലെ ചുമരുകളിൽ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതിന് തൊട്ട് സൈഡിലായി തിരികൾ കത്തിച്ചുവച്ച  ടേബിളിൽ ഒരു കേക്കും ഇരിപ്പുണ്ട്. എന്റെ ശ്രദ്ധ അവിടേക്ക് വന്നതും ഞാൻ എഴുന്നേറ്റ് കേക്കിനടുത്തേക്ക് നടന്നു. ഇതു വാങ്ങാൻ ആയിരിക്കും അവർ നേരത്തെ എന്നെ വിളിച്ചപ്പോൾ സിറ്റിലേക്ക് വന്നിട്ടുണ്ട് എന്ന് രമ്യ പറഞ്ഞത്. ഒരുപാട്

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *