നിന്നോടൊപ്പം – 1 5അടിപൊളി  

റോയി : നടന്നത് നടന്നു ഇതൊന്നും ഇനി അമ്മയോട് പറയണ്ട.. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ നടന്നത്. ഒരേ ഒരു തവണയാണ് അത് സംഭവിച്ചിട്ടുള്ളൂ അതുകൊണ്ട് നമുക്ക് രണ്ടുപേർക്കും അത് മറന്നു കളയാം.. രമ്യ ഇതറിഞ്ഞാൽ അവൾ വല്ലാതെ തകർന്നു പോകും.. അവൾ ഒരിക്കലും ചിന്തിച്ചിട്ട് ഉണ്ടാകില്ല ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും..

പുറത്തുനിന്ന് രമ്യ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ പതിയെ വാതിലിന് സൈഡിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ഗൗരിയുടെ മുടിയിഴകളിൽ തഴുകി അവളെ സമാധാനിപ്പിക്കുന്ന

റോയിയെ ആണ്. ആ നിമിഷം രമ്യക്ക് ഷോക്കായത് പോലെ അവളുടെ കയ്യും കാലും മരവിക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി ഹൃദയത്തിന്റെ ചലനം വേഗത്തിലായി. ഇത്രയും നാൾ നല്ലവനായി കണ്ടിരുന്ന റോയിയെ പിശാചിന്റെ സന്തതിയായ സാത്താനോട് ഉപമിച്ച് അവൾ മനസ്സിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ആ വീട്ടിലേക്ക് ഇപ്പോൾ വന്നതിനെ ഓർത്ത് അവൾ അവളെ തന്നെ ഒരുപാട് ശപിച്ചു.

റോയ് ഗൗരിയുടെ തലമുടികളിൽ തഴുകി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തുനിന്നും കോണിങ് ബെല്ലിന്റെ സൗണ്ട് അവരുടെ രണ്ടുപേരുടെ ചെവികൾക്കുള്ളിൽ തറച്ചുകയറി. പെട്ടെന്നുള്ള ആ ഷോക്കിൽ രണ്ടുപേരും പുറത്തേക്ക് നോക്കി.. പുറത്ത് ആരോ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ റോയ് അവളുടെ അരികിൽ നിന്നും പതിയെ നടന്ന് മുൻവശത്തെ വാതിലിന് അടുത്തേക്ക് എത്തിയപ്പോൾ. രണ്ട് കയ്യിലും കവറുമായി ഒന്നും അറിയാത്തവളെ പോലെ രമ്യ വന്നു നിൽക്കുന്നു. വീടിനകത്ത് നിൽക്കുന്ന റോയിയെ കണ്ട് അവൾക്ക് ഒരു അത്ഭുതവും തോന്നിയില്ല ആ നിമിഷം. ചെറിയൊരു ദേഷ്യവും മുഖത്ത് പ്രകടിപ്പിച്ഛ് അവൾ റോയ് നിൽക്കുന്നതിന്റെ മുൻപിലൂടെ ഹാളിലേക്ക് കയറി പോയി. കയ്യിൽ ഉണ്ടായിരുന്ന കവറുകൾ ഫ്രിഡ്ജ് തുറന്ന് ഫ്രിഡ്ജിനകത്തേക്ക് വച്ച് അഴിഞ്ഞു കിടന്ന തലമുടി ചുരുട്ടി കെട്ടുന്നതിനിടയിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ഗൗരി റൂമിന് പുറത്തേക്ക് വന്നു. അവളുടെ കണ്ണുകൾ കണ്ട് സഹതാപം തോന്നിയവണ്ണം അവളുടെ അടുത്തേക്ക് പോയി അവളുടെ തലമുടികളിൽ തഴുകുക മാത്രം ചെയ്തുകൊണ്ട് രമ്യ തന്റെ സ്വന്തം റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ പുറകിൽ നിന്നും റോയ് അവളെ വിളിച്ചു.

റോയ് : താൻ ഒരാഴ്ച കഴിഞ്ഞു വരുമെന്ന് പറഞ്ഞല്ലേ പോയത്… ഇതെന്തുപറ്റി…

റോയ് ചോദിച്ചതൊന്നും കേൾക്കാതെ ഗൗരിയുടെ നേരെ നോക്കി അവളോട് ആയി രമ്യ ചോദിച്ചു

രമ്യ : നിന്റെ ഫോൺ എന്തേ ഞാൻ എത്ര തവണ വിളിച്ചു… നീ എന്തിനാ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നത്…

ഇത് ചോദിച്ചതിനു ശേഷം റോയിയുടെ നേരെ തിരിഞ്ഞ് അവന്റെ മുഖത്ത് പോലും നോക്കാതെ

രമ്യ : റോയ് താൻ ഇനി ഇങ്ങോട്ട് ഇതുപോലെ വരരുത് ആളുകൾ മറ്റെന്തെങ്കിലും വിചാരിക്കും…

റോയ് : രമ്യ… തനിക്ക് എന്തുപറ്റി.. എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്..

രമ്യ : റോയ് പ്ലീസ്.. എനിക്കൊന്നും സംസാരിക്കാനില്ല…

റോയ് : അതിനിപ്പോ എന്താ ഇവിടെ ഉണ്ടായത്..

പറഞ്ഞു തീരുന്നതിന് മുൻപ് രമ്യ റോയിയോട് പറഞ്ഞു.

രമ്യ : കൂടെ ജോലി ചെയ്യുന്നു എന്നതിലുപരി നമ്മൾക്കിടയിൽ മറ്റൊന്നുമില്ല. നിങ്ങൾ ഇതുപോലെ എന്റെ വീട്ടിലേക്ക് വരരുത്…

മൂന്നുപേരുടെ ഇടയിലും നിശബ്ദത നിറഞ്ഞു. താൻ വലിയ തെറ്റ് ചെയ്തതുപോലെ റോയി അവിടെ തലകുനിച്ച് നിന്നു.. രമ്യ ഇതുപോലെ തന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല. അതിനുള്ള സാഹചര്യം ഞാൻ ഇന്നേവരെ ഉണ്ടാക്കിയിട്ടും ഇല്ല. അവൾക്ക്

എന്താണ് പറ്റിയത് അവൾ എന്തിനാണ് എന്നോട് ഇങ്ങനെ പറഞ്ഞത്.. മനസ്സിന് വല്ലാതെ കനം പ്രാപിച്ചു തുടങ്ങിയിരുന്നു. അവളോട് തിരിച്ച് ഒരു വാക്കുപോലും പറയാതെ റോയ് ആ വീട്ടിൽ നിന്നും ഇറങ്ങി.. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടു കൂടി അത് മഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു.. രാത്രി ആയതുകൊണ്ട് ആരും ആ വഴിയിൽ ഉണ്ടായിരുന്നില്ല. നിസ്സഹായനായി ആ വഴിയിലൂടെ തന്നിച്ഛ് നടക്കുമ്പോൾ. നടന്ന കാര്യങ്ങൾ ഓരോന്നും റോയിയുടെ മനസ്സിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു. രമിക്കെല്ലാം മനസ്സിലായോ എന്ന്. റോയിക്ക് അപ്പോൾ സംശയമായി. ഞാൻ അവളെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് അപ്പോൾ റോയിക്ക് തോന്നി.

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *