ഒളിച്ചോട്ടം – 5
Olichottam | Author-KAVIN P.S
[ Previous Part ] [ www.kambi.pw ]

ദൂരേ നിന്ന് ഒരു പരിചയമുള്ള ഹോണിന്റെ ശബ്ദം കേട്ടു ശ്രദ്ധിച്ചപ്പോൾ നീട്ടി പിടിച്ച് അടിച്ച് കൊണ്ട് അത് അടുത്തേയ്ക്ക് എത്തുന്നത് പോലെ തോന്നി. കുറച്ച് കൂടി ശ്രദ്ധിച്ചപ്പോൾ സ്പോർട്സ് കാറിന്റേത് പോലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മുഴങ്ങി കേൾക്കുന്ന എഞ്ചിന്റെ ഒരു മുരൾച്ച ശബ്ദവും കൂടി കേട്ട് തുടങ്ങിയതോടെ ഞാനുറപ്പിച്ചു. എന്റെ സന്തത സഹചാരിയായിരുന്ന സാൻട്രോ സ്വിംഗ് എന്റെ പുതിയ വീട്ടിലേക്കു എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ സന്തോഷം കൊണ്ട് ഉമ്മറത്ത് നിന്ന് ചാടി പുറത്തേക്കിറങ്ങിയപ്പോഴെയ്ക്കും ലൈറ്റുകളൊക്കെ മിന്നി തെളിയിച്ച് കൊണ്ട് കാർ അച്ഛന്റെ എൻഡവറിന്റെ പിറകിൽ കൊണ്ട് നിർത്തി. കാർ മൊത്തത്തിൽ ഒന്ന് പോളിഷ് ചെയ്ത് പുത്തനാക്കിയിട്ടുണ്ട് അന്ന് സംഗീതിന്റെ പരാക്രമത്തിൽ ഒടഞ്ഞ് പോയ ഹെഡ് ലൈറ്റുകളും ചില്ലുകളെല്ലാം മാറ്റി പുതിയതിട്ടും കാറിനെ ഞാൻ അന്ന് കൊണ്ട് നടന്ന പഴയ കോലത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കാർ കണ്ട സന്തോഷത്തിൽ ഞാൻ തല അച്ഛന് നേരെ വെട്ടിച്ച് നോക്കിയപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: “ഡാ ആദി അന്ന് നീ വീട്ടിന്ന് ഇറങ്ങുന്ന നേരം ഞാൻ പറഞ്ഞില്ലേ? നീ എവിടെയാ നിൽക്കുന്നതെന്ന് വെച്ചാ നിന്റെ കാർ അവിടേയ്ക്ക് കൊണ്ടു തന്നേക്കാംന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്”.
“ചേട്ട ആ വണ്ടിയിൽ ആരൊക്കെയാ വന്നതെന്ന് ഒന്ന് നോക്ക്യേ” ന്ന് പറഞ്ഞ് കൊണ്ട് അഞ്ജു വായ പൊത്തി ചിരിച്ചു. പിന്നെ ഞാനൊന്നും നോക്കിയില്ല. സൺ കൂളിംഗ് ഫിലിം ഒട്ടിച്ചത് കൊണ്ട് അകത്തിരിക്കുന്നവരെ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഓടി ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നതോടെ നിയാസ് ചാടി പുറത്തിറങ്ങിയിട്ട് “അളിയാന്ന്” വിളിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ച് നിൽക്കുമ്പോ അമൃതും മുന്നിലെ ഡോർ തുറന്നിറങ്ങി ഓടി വന്നെന്നെ പിറകിൽ നിന്ന് കെട്ടി പിടിച്ചു നിൽപ്പായി. അവർ വന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ ഒരു നിമിഷം മറ്റെല്ലാവരെയും മറന്ന് ഞങ്ങളുടെ കഴിഞ്ഞ കോളെജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോയത് പോലെ തോന്നി.
“ഡാ … നീയൊക്കെ എനിക്കെന്ത് സർപ്രൈസാ അന്ന് കൊണ്ട് വരാന്ന് പറഞ്ഞെ?” നിയാസിന്റെ തോളിൽ തല വച്ച് കൊണ്ട് ഞാൻ ചോദിച്ചു. “ദേ … നിന്റെ കാറ് കൊണ്ടു വന്ന് തന്നില്ലേ ഞങ്ങള്. അത് തന്നെയാ നിനക്കുള്ള സർപ്രൈസ്” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എന്നെ കെട്ടി പിടിച്ചിരുന്ന കൈ പിൻവലിച്ച് കൊണ്ട് നീങ്ങി നിന്ന് പറഞ്ഞു. “എന്റെ സാൻട്രോ ഇങ്ങോട്ടെയ്ക്ക് കൊണ്ട് വന്ന് തന്നത് സർപ്രൈസ് തന്നെയാ. പക്ഷേ അതിനെക്കാൾ വലിയ സർപ്രൈസ് നിങ്ങള് രണ്ടും ഇങ്ങോട്ടെയ്ക്ക് വന്നതാ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് നിയാസിന്റെം അമൃതിന്റെം തോളിൽ കൈയ്യിട്ട് ചേർന്ന് നിന്ന് കൊണ്ടാണിത് പറഞ്ഞത്. “ആദി … നീ അവരെ പുറത്ത് നിറുത്തി സംസാരിക്കാതെ അവരേം വിളിച്ച് അകത്ത് കേറാൻ നോക്കെഡാ ….” ഞാൻ അവരെ അകത്തേയ്ക്ക് വിളിക്കാതെ സംസാരിക്കുന്നത് കണ്ടിഷ്ടപ്പെടാത്ത അച്ഛൻ എന്നെ നോക്കി ശബ്ദമുയർത്തി പറഞ്ഞു. “ഇവരെ കണ്ട സന്തോഷത്തിൽ ഞാൻ അത് മറന്നു …” അച്ഛനെ നോക്കി അൽപ്പം ജാള്യതയോടെ പറഞ്ഞിട്ട് ഞാൻ അവരോടായി പറഞ്ഞു: “ബ്രോസ് … വാടാ അകത്തേയ്ക്ക് കയറ്… നിങ്ങള് മാറിയിടാൻ ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ടോ?” “ഡ്രസ്സൊക്കെ ഞങ്ങള് കൊണ്ടു വന്നിട്ടുണ്ട് മാൻ. ബാക്കിലെ സീറ്റിലിരിക്കുന്ന ബാഗ് നീ ഇങ്ങെടുത്തോണ്ട് വാ” ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് നിയാസും അമൃതും മുറ്റത്ത് നിന്ന് ഉമ്മറത്തേയ്ക്ക് കയറി അച്ഛന്റെ അടുത്ത് പോയി ഇരുന്നു സംസാരിക്കാൻ തുടങ്ങി. ആ സമയം അവർക്ക് കുടിക്കാൻ ട്രേയിൽ ജ്യൂസുമായി അനു ഉമ്മറത്തേയ്ക്കെത്തി. അവർക്ക് ജ്യൂസ് കൊടുത്തിട്ട് അവരോട് കുശാലാന്വേഷണം നടത്തി അവർ കുടിച്ച ഗ്ലാസ്സുകളുമായി അനു അടുക്കളയിലേയ്ക്ക് തന്നെ പോയി അവളുടെ പിറകെ അഞ്ജുവും പോയി. ബാക്കിലെ സീറ്റിൽ നിന്ന് അവർ കൊണ്ട് വന്ന ബാഗെടുത്ത് ഉമ്മറത്തെ തിണ്ണയിൽ വച്ച എന്റെ നേരെ കാറിന്റെ കീ നീട്ടി നിയാസ് പറഞ്ഞു: ” ഡാ നിന്റെ കാറിന്റെ കീ പിടിയ്ക്ക്. ഇന്നലെ വൈകീട്ടാ വണ്ടി പണി കഴിഞ്ഞ് കിട്ടിയെ” കാറിന്റെ കീ വാങ്ങി ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ എന്റെ പഴയ സന്തത സഹചാരിയായ വൈറ്റ് കളർ സാൻട്രോയെ സ്റ്റാർട്ട് ചെയ്തിട്ട് ആക്സിലേറ്റർ കൊടുത്ത് ഒന്ന് മൂളിച്ച ശേഷം റിവേഴ്സ് എടുത്ത് പോർച്ചിൽ കിടക്കുന്ന എന്റെ റെഡ് കളർ പോളോ GT യുടെ തൊട്ടടുത്ത് തന്നെ കേറ്റി പാർക്ക് ചെയ്തു. 2 ചെറുകാറുകൾക്ക് കയറ്റി ഇടാൻ പാകത്തിലുള്ള വലുപ്പമുള്ളതായിരുന്നു വില്ലയുടെ കാർ പോർച്ച്. കാർ പാർക്ക് ചെയ്ത് ഉമ്മറത്തേയ്ക്ക് കയറിയ എന്നെ നോക്കി തമാശയായി അച്ഛൻ പറഞ്ഞു: “ആദി നിന്റെ സാൻട്രോയെക്കാളും പുതിയതാട്ടോ നമ്മുടെ എൻഡവറ്. നിനക്ക് വേണോങ്കി അത് കേറ്റി പോർച്ചിലിടാട്ടോ”
