കാർത്തികേയം – 3 LikeNew 

നാളത്തെ വിജയത്തിന്റെ സ്വപ്നങ്ങളുമായി, പരസ്പരം കളിയാക്കിയും ചിരിച്ചും ഓരോരുത്തരായി വീടുകളിലേക്ക് നടന്നു.

അവരുടെ കൂട്ടത്തിൽ തന്നെ പോകാൻ ഇറങ്ങിയ അമലിനെ ഞാൻ നൈസ് ആയിട്ട് ആംഗ്യം കാണിച്ച നിക്കാൻ പറഞ്ഞു.അങ്ങനെ മച്ചാന് അവിടെ ചുറ്റുപ്പറ്റി നിന്ന് ബാക്കി എല്ലാനും പോയശേഷം എന്റെ അടുക്കെ വന്നു.

“എന്നാടാ സീക്രെട് ടാറ്റിക്സ് വെല്ലോം ഉണ്ടോ “മെയിൻ മാച്ചുകളിൽ ഞങ്ങൾ വിങ്ങറും സ്ട്രൈക്കറും തമ്മിൽ രഹസ്യമായി ഓരോ ടാറ്റിക്സ് ഇട്ട് കളിക്കാറുള്ളത് ഓർത്തുകൊണ്ട് അമൽ ചോദിച്ചു.

“അതും ഒണ്ട്, പിന്നെ ഒരു സ്ഥാലം വരെ പോകാനും ഒണ്ട്.”

“ഡേയ് എനിക്ക് വീട്ടിൽ കേറണം”

“അതൊക്കെ ഞാൻ കൊണ്ടാക്കി തരാം നീ വായോ…”

“ആട്ടെ… എവിടേക്കാ പോകുന്നെ?”

“അമ്പലത്തിലേക്ക്.”

അത് കേട്ടതും അമൽ നടത്തം പെട്ടെന്ന് നിർത്തി.

ഞാൻ രണ്ടടി മുന്നോട്ട് നടന്നശേഷം തിരിഞ്ഞ് നോക്കുമ്പോൾ, എന്നെത്തന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്കുകയാണ് കക്ഷി.

“എന്താടാ?” ഞാൻ ചിരി അടക്കികൊണ്ട് കൊണ്ട് ചോദിച്ചു.

“നീ എന്നുതൊട്ടാടാ ഈ വക ശീലങ്ങളൊക്കെ തുടങ്ങിയെ? ഇന്നലെ വരെ

അമ്പലത്തിന്റെ മുന്നിലൂടെ പോവുമ്പോഴും കൈ കൂപ്പാൻ മടി ആരുന്നല്ലോ ഇപ്പൊ പെട്ടെന്നീ ഭക്തി എവിടുന്ന് കേറി വന്നു.”

“ഭക്തി കൂടിയിട്ടൊന്നുമല്ല, പൊട്ടാ,

കണ്ണൻ ചേട്ടനും ഗാങ്ങും അവിടെയുണ്ടാകും. അവന്മാരെ ഒന്ന് കണ്ടിട്ട് പോവാം.”

“ഓഹ്… അപ്പൊ രണ്ടും കൽപ്പിച്ചാണല്ലേ…” അമൽ കള്ളച്ചിരിയോടെ പറഞ്ഞു.

ഞാനും ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ തോളിലൂടെ കൈയിട്ടു നടന്നു.

കണ്ണൻ ചേട്ടനും കൂട്ടരും ഞങ്ങളുടെ സീനിയേഴ്സായിരുന്നു. ഞങ്ങൾ പ്ലസ് വണ്ണിൽ കയറിയപ്പോൾ അവർ പ്ലസ് ടുവിലായിരുന്നു. ഒരു വർഷം മുഴുവൻ ഒരേ സ്കൂൾ ഫുട്ബോൾ ടീമിൽ കളിച്ചവരാണ് ഞങ്ങൾ. ഗ്രൗണ്ടിൽ ഞങ്ങളെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നതും അവന്മാർ തന്നെയായിരുന്നു.

കഴിഞ്ഞ തവണ ടൂർണമെന്റിന് പോയതും അവന്മാരുടെ കൂടെ തന്നെയായിരുന്നു. ആ ടൂർണമെന്റിന് പിന്നാലെ നടന്ന ശിവക്ഷേത്ര ഉത്സവത്തിന്റെ അന്ന് അടിപൊട്ടിയപ്പോൾ, വേങ്ങൂരിലെ ആ പഹയന്മാർ കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവന്നിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് കണ്ണൻ ചേട്ടനും ഗാങ്ങും കൂടെയുണ്ടായിരുന്നതുകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ അന്ന് ഞങ്ങടെ കാര്യം തീരുമാനം ആയേനെ.

അങ്ങനെ ആടിയും പാടിയും ഞങ്ങൾ അമ്പലത്തിലോട്ട് വച്ചുപിടിച്ചു.

***

സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചാഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു.

ശിവക്ഷേത്രത്തിന് ചുറ്റുമാകെ ഉത്സവത്തിന്റെ ആദ്യ സ്പന്ദനങ്ങൾ ഉണർന്നുതുടങ്ങിയിരുന്നു.

ഇനിയൊരു ആഴ്ച കൂടി കഴിഞ്ഞാൽ ഈ നാടിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ശിവരാത്രി മഹോത്സവം. അതിന്റെ ഒരുക്കങ്ങൾ ഓരോ കോണിലും പതിയെ രൂപംകൊള്ളുകയായിരുന്നു.ക്ഷേത്രമുറ്റത്തിന്റെ ഒരുവശത്ത് വർണക്കടലാസുകളും തോരണങ്ങളും ലൈറ്റുകളുടെ ചുരുളുകളും കൂമ്പാരമായി കിടക്കുന്നു. രണ്ടുമൂന്ന് ചെറുപ്പക്കാർ അവ നിവർത്തി ഓരോ വരിയായി കെട്ടിത്തുടങ്ങിയിരുന്നു. മറുവശത്ത് ആൽത്തറയ്ക്ക് ചുറ്റുമുള്ള വിളക്കുതൂണുകൾ കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ചിലർ.

ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് മുന്നിൽ മുളകൊണ്ട് കെട്ടിയ വലിയ പന്തലിന്റെ ചട്ടക്കൂട് പാതിവഴി പൂർത്തിയായിക്കഴിഞ്ഞിരുന്നു. കുറച്ചുപേർ മുകളിൽ കയറി കയറുകൾ മുറുക്കുമ്പോൾ, താഴെ നിന്നവർ മുളകൾ കൈമാറിക്കൊണ്ടിരുന്നു.മുള ചട്ടകൂടിന്റെ മുകളിൽ കയറി നിക്കുവാണ് കണ്ണൻ.ഫുട്ബോൾ കളിച്ച് ഉറച്ച ശരീരം. വെയിലേറ്റ് ഇരുണ്ട ഗോതമ്പ് നിറമുള്ള തൊലി. വിയർപ്പിൽ നനഞ്ഞ കറുത്ത ടി-ഷർട്ട് പേശികളോട് ചേർന്ന് കിടക്കുന്നതിനാൽ കൈകളിലെയും തോളിലെയും ഞരമ്പുകൾ വരെ തെളിഞ്ഞു കാണാമായിരുന്നു. മുകളിലേക്കെറിഞ്ഞുകൊടുക്കുന്ന കയർ ഒരുകൈകൊണ്ട് പിടിച്ച്, മറ്റേ കൈകൊണ്ട് മുളയിൽ ചുറ്റി മുഴുവൻ ശക്തിയുമെടുത്ത് വലിച്ചുമുറുക്കുമ്പോൾ പന്തലിന്റെ ചട്ടക്കൂട് പോലും അവന്റെ ബലത്തിനൊപ്പം ഒന്ന് ഞെരുങ്ങുന്നതുപോലെ തോന്നി. താഴെ നിന്ന ജിതിനും അഭിഷേകും ഓരോ മുളയും കയറും അവന് കൈമാറിക്കൊടുത്തുകൊണ്ട് പണിയിൽ കൂടെയുണ്ടായിരുന്നു.കയർ അവസാനമായി മുറുക്കിക്കെട്ടിയ ശേഷം കണ്ണൻ നെറ്റിയിലെ വിയർപ്പ് കൈകൊണ്ട് തുടച്ചു.താഴെ നിന്നവന്മാരെ നോക്കി കണ്ണുകാണിച്ചപ്പോൾ അതിനു കാത്തെന്നപോലെ അവന്മാർ തമ്പ്സപ്പ് കാട്ടി.കണ്ണൻ പിന്നെ സമയം കളയാതെ ചാടി ഇറങ്ങി. “കുമാരേട്ടാ  ഞങ്ങൾ ഇപ്പൊ വരാം…”പന്തലുപണിക്ക് മുന്നിൽ നിക്കുന്ന കുമാറേട്ടനോട് കണ്ണൻ വിളിച്ചു പറഞ്ഞു. “എടാ കണ്ണാ പെട്ടെന്ന് വാന്നൊട്ട ഇത് ഇന്നെന്നെ

Leave a Reply

Your email address will not be published. Required fields are marked *