കാർത്തികേയം – 3 LikeNew 

​രണ്ടു കൂട്ടർക്കും ഒരുപോലെ ഗുണം ചെയ്യുന്ന രീതിയിലായിരുന്നു സാർ പ്രാക്ടീസ് സെറ്റ് ചെയ്തത്. ഞങ്ങൾക്ക് എങ്ങനെയൊക്കെ ഡിഫൻസ് പൊളിക്കാമെന്ന് പഠിക്കാം… അവർക്ക് ഏതുതരം അറ്റാക്കിനെയും തടയാനും.

​വീണ്ടും കളി തുടങ്ങി. പതിവുപോലെ ആദ്യ

അറ്റാക്ക് വിഷ്ണുവിന്റെ കാലിൽ നിന്നുതന്നെയായിരുന്നു. പന്ത് കാലിൽ കിട്ടിയതും അവൻ ഒറ്റനോട്ടത്തിൽ എന്റെ ഓട്ടം റീഡ് ചെയ്തു. അടുത്ത നിമിഷം തന്നെ ഡിഫൻസിന് പുറകിലേക്ക് അളന്നുമുറിച്ചൊരു ത്രൂ ബോൾ.

​ഞാൻ പന്ത് കാലിലൊതുക്കി ഒറ്റവെട്ടിന് ആര്യനെ മറികടന്ന് ബോക്സിലേക്ക് കയറിയതേ ഓർമ്മയുള്ളൂ. അടുത്ത നിമിഷം എവിടുന്നോ പാഞ്ഞുവന്ന ശരത്ത് കൃത്യമായി പന്ത് ക്ലിയർ ചെയ്തു കളഞ്ഞു.

​”ശ്ശ്…” ഞാൻ അറിയാതെ പിറുപിറുത്തുപോയി.

​അത് കണ്ട് അവൻ എന്നെ നോക്കി വെറുപ്പിക്കുന്നൊരു ചിരി ചിരിച്ചു. “എടുത്തോളാടാ…”

​”ആഹ്, കാണാം…”

​വെല്ലുവിളി കഴിയും മുന്നേ ബോൾ വീണ്ടും കറങ്ങിതിരിഞ്ഞ് എന്റെ കാലുകളിലേക്ക് തന്നെ എത്തി. ഇത്തവണ ഞാൻ പാഴാക്കിയില്ല. കിട്ടിയ സ്പേസിലൂടെ ഓടിക്കയറി ഞാൻ ഒന്നൊന്നര ഹൈ ക്രോസ് വെച്ചുകൊടുത്തു. കാത്തുനിന്ന അമൽ, അനന്ദുവിന് മുകളിലൂടെ വായുവിലേക്കുയർന്ന് കൃത്യമായി ഒരു ഹെഡർ തൊടുത്തു.

ടക്ക്…!

അടുത്ത നിമിഷം തന്നെ വല കുലുങ്ങി.

സുജിത് സർ ഉൾപ്പെടെ ഗ്രൗണ്ടിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു.

“അവനെ നല്ലോണം പൂട്ടിക്കോ… ഇനി അവൻ ബോൾ തൊടരുത്.”

സർ ഡിഫൻഡർമാരെ നോക്കി വിളിച്ചുപറഞ്ഞു.

അത് കേട്ടതും അമൽ നെഞ്ചും വിരിച്ച് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

ഞാൻ തിരിച്ചൊന്നും പറയാതെ നേരെ ശരത്തിനെ നോക്കി ഗോഷ്ടി കാണിച്ചു.

അവൻ കത്തുന്ന മട്ടിൽ ഒരു നോട്ടം നോക്കിയേച് തിരികെ പൊസിഷനിൽ കേറി.

​ഗോൾ വീണതും അവന്മാർ ഡിഫൻസ് ഒന്നുകൂടി ടൈറ്റാക്കി. ശരത്തും അനന്ദുവും കൂടെ സ്പേസ് മുഴുവൻ ബ്ലോക്ക് ചെയ്തു. എനിക്ക് ബോൾ കിട്ടിയാലും മുന്നോട്ട് കയറാൻ ഒരു വഴിയുമില്ലാത്ത അവസ്ഥ.ഒന്നുരണ്ടുവട്ടം എനിക്ക് ഗതികെട്ട് വിഷ്ണുവിന് തന്നെ മൈനസ് കൊടുക്കേണ്ടി വന്നു. അങ്ങനെ ഞങ്ങളുടെ അറ്റാക്കിന്റെ സ്പീഡ് ഒന്ന് കുറഞ്ഞു. കളി മൊത്തത്തിൽ ഒന്ന് സ്ലോ ആയി.ആ തക്കത്തിന് അവന്മാർ ഒരു നല്ല അറ്റാക്ക് തൊടുത്തുവിട്ടു. ഫോർവേഡ് കളിക്കുന്ന ആ പയ്യന്മാർ അടിപൊളി ആയിത്തന്നെ വൺ ടച്ച് പാസ്സ് ഇട്ട് വിഷ്ണുവിനേം മറികടന്ന് അറ്റാക്കിങ് തേർഡിലോട്ട് കയറി.ഞങ്ങളുടെ ഡിഫെൻസ് നിക്കുന്ന പയ്യന്മാരുടെ മുഖഭാവം വെച്ച് ഏതാണ്ട് പണി പാളിയെന്ന് കരുതിയതും റൈറ്റ് വിങ്ങിൽ നിന്ന് ഓടിയിറങ്ങിയ മനു കൃത്യമായൊരു ഇന്റർസെപ്ഷനിലൂടെ ആ ബോൾ റാഞ്ചിയെടുത്തു.പിന്നെ മച്ചാന് ഒറ്റ ഓട്ടം ആയിരുന്നു.അവനെ ബ്ലോക്ക് ചെയ്യാൻ അനന്ദുവും പിന്നെ ഒരു ജൂനിയറും ഒന്നിച്ചു കയറിച്ചെന്നു. പക്ഷേ മനു അവിടെ അവന്റെ സിഗ്നേച്ചർ മൂവ് എടുത്തു. ബോൾ ഡിഫൻഡർമാരുടെ ഇടയിലൂടെ കുറച്ചു മുന്നിലേക്ക് ഇട്ടിട്ട്, അവനൊരു മിന്നൽ ഓട്ടം വെച്ചു!അനന്ദു അവന്റെ മേത്തുപിടിച്ചു വലിച്ചിടാൻ നോക്കുന്നുണ്ടെങ്കിലും അവനൊരു കുലുക്കോം ഇല്ല.ഒറ്റക്കുതിപ്പിന് ഫുൾ കോർട്ടും താണ്ടി അവൻ ബോക്സിന്റെ സൈഡിലെത്തി കിടിലൻ ഒരു ഷോട്ട് എടുത്തു. അൻവർ ഒരുവിധം കഷ്ടപ്പെട്ടാണ് അത് ഡൈവ് ചെയ്ത് തട്ടിയകറ്റിയത്. ആ സ്പീഡ്

കണ്ടിട്ട് ഞങ്ങൾ വരെ വാ പൊളിച്ചു നിന്നുപോയി. അങ്ങനെ ഒരൊന്നൊന്നര മണിക്കൂർ കൂടെ കളിച്ചിട്ട് ഞങ്ങൾ പ്രാക്ടീസ് അവസാനിപ്പിച്ചു. ഇന്നത്തെ കളിയുടെ സീനുകളും നാളത്തെ പ്ലാനിങ്ങുമൊക്കെയായി കുറച്ചു നേരം അവിടെ വട്ടം കൂടിയിരുന്ന് കത്തിവെച്ചു.പിന്നെ പതുക്കെ ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഓരോരുത്തരായി വീടുപിടിക്കാൻ തുടങ്ങി.

ദിവസങ്ങൾ പൊടുന്നനെ കടന്നുപോയി. രണ്ടു ദിവസമെന്ന് പറഞ്ഞിട്ട് ആ ആഴ്ച തന്നെ അവൾ ലീവ് ആയിരുന്നു. അവളുടെ ഏതോ ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന്

താര ഇടക്ക് വന്ന് പറഞ്ഞു. അവൾ ഇല്ലാത്തോണ്ട് തന്നെ സ്കൂളിൽ പിന്നെ വേറെ സംഭവവികസങ്ങൾ ഒന്നും ഒണ്ടായില്ല. എല്ലാം പ്രാക്ടീസിലേക്ക് ഒതുങ്ങി.അങ്ങനെ ഇത്തവണത്തെ ഇന്റർസ്കൂൾ കപ്പ്‌ ഉയർത്താൻ ഞങ്ങൾ എന്തുകൊണ്ടും സജ്ജരായി.കപ്പടിച്ചില്ലേലും മറ്റേ st antony’s നാറികളെ തോൽപ്പിക്കണമെന്ന വാശി ആണ് എല്ലാവർക്കും. അത് ഏതായാലും നന്നായി.

Leave a Reply

Your email address will not be published. Required fields are marked *