കാർത്തികേയം – 3 LikeNew 

തീർക്കാൻ പറ്റിയ അത്രേം നല്ലത്.”അതിന് ഒന്ന് കയ്യ് വീശി മറുപടി കാണിച്ചിട്ട് അവന്മാർ മൂന്നും കൂടെ നടന്നു.

അമ്പലത്തിന്റെ തെക്കേ അതിർത്തിയിൽ തലയുയർത്തി നിന്നിരുന്ന ആ കൂറ്റൻ ആൽമരത്തിന്റെ തണലിലേക്കായിരുന്നു അവരുടെ നടപ്പ്.

പാടവും ക്ഷേത്രമുറ്റവും തമ്മിലുള്ള അതിരിൽ കാവൽക്കാരനെപ്പോലെ ഉറച്ചുനിന്ന ആ ആൽമരത്തിന്റെ പടർന്നു പന്തലിച്ച ശിഖരങ്ങൾ, തുറന്നുകിടക്കുന്ന പാടത്തുനിന്ന് വീശിയെത്തിയ ഇളംകാറ്റിൽ പതിയെ ഉലഞ്ഞുകൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന ആ മരത്തിന്റെ വിശാലമായ തണൽ ക്ഷേത്രമുറ്റത്തിന്റെ നല്ലൊരു ഭാഗം മുഴുവൻ മൂടിയിരുന്നു.

അവരെപ്പോലെ തന്നെ ഉത്സവത്തിന്റെ ഒരുക്കങ്ങൾക്കിടയിലെ തിരക്കിൽ നിന്ന് ഒന്ന് മുങ്ങിയ കുറച്ചു ചെറുപ്പക്കാരും ആൽത്തറയിൽ ഇരുന്ന് കാറ്റുകൊള്ളുന്നുണ്ടായിരുന്നു.

“ഡേയ്… മണിക്കൂർ ഒന്നായല്ലോടാ മുള്ളാനെന്നും പറഞ്ഞ് ഇറങ്ങീട്ട്. കഴിഞ്ഞില്ലേ നിന്റെയൊക്കെ വിസർജനം…?”

ആൽത്തറയിലിരുന്നവരെ നോക്കി കണ്ണൻ ഉറക്കെ വിളിച്ചുപറഞ്ഞു.

“ഓഹ്… കണ്ണൻ ചേട്ടാ! നിങ്ങടെ ഷിഫ്റ്റ് കഴിഞ്ഞോ…? ഞങ്ങൾ ദേ പോയേക്കുവാ…”

കണ്ണനെ കണ്ടതും ചിരിച്ചുകൊണ്ട് ഒരുത്തൻ ചാടിയെഴുന്നേറ്റു.

“പോടാ… കുമാരേട്ടൻ നിങ്ങളെ തിരക്കി നടക്കുന്നുണ്ട്.”

കണ്ണൻ അവന്റെ തോളിലൊന്ന് തട്ടി പന്തലിന്റെ ഭാഗത്തേക്ക് പറഞ്ഞുവിട്ടു.

അവർ ചിരിച്ചുകൊണ്ട് അവിടം ഒഴിഞ്ഞതും, മടക്കിക്കുത്തിയിരുന്ന കാവിമുണ്ട് കുത്തഴിച്ചിട്ട് കണ്ണൻ ആൽത്തറയിലേക്ക് കയറി ഇരിപ്പുറപ്പിച്ചു. ജിതിനും അഭിഷേകും അവനിരുവശങ്ങളിലായി സ്ഥാനം പിടിച്ചു.

“എന്നാലും… എത്ര പെട്ടെന്നാല്ലേ ഒരു കൊല്ലം അങ്ങ് പോയത്…” ജിതിൻ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“അതെ… കഴിഞ്ഞ ഉത്സവം കഴിഞ്ഞ ആഴ്ച കഴിഞ്ഞപോലെയാ തോന്നുന്നേ. എന്നായാലും ഇത്തവണയും എല്ലാം ഉഷാറാക്കണം… അല്ലേ കണ്ണാ?” അഭിഷേക് ചിരിച്ചുകൊണ്ട് ചോദിച്ചു.

കണ്ണൻ ഒരു ചെറുചിരിയോടെ തലകുലുക്കി.

“ആഹ്… ബാക്കി എന്ത് കുറവുണ്ടായാലും അടിക്ക് മാത്രം ഒരു കുറവും ഉണ്ടാവില്ല…”

അതും പറഞ്ഞ് അവൻ പാടത്തേക്കുള്ള വഴിയിലേക്ക് തലയാട്ടി.

“ദേ… അങ്ങോട്ട് നോക്കിക്കേ.”

ജിതിനും അഭിഷേകും ഒരുമിച്ച് ആ ദിശയിലേക്ക് തിരിഞ്ഞുനോക്കി.

ദൂരെയായി, പാടത്തിന്റെ വരമ്പിലൂടെ, ഒരമ്മ പെറ്റ അളിയന്മാരെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്, ആടിയും പാടിയും നടന്നു വരുന്ന കാർത്തിയെയും അമലിനെയുമാണ് അവർ കണ്ടത്.

ആ കാഴ്ച കണ്ടതും കണ്ണന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.

ആൽത്തറയിലിരിക്കുന്നവന്മാരെ കണ്ടതും നടത്തതിന്റെ വേഗം കൂട്ടിയവന്മാർ പെട്ടെന്നുതന്നെ പാടവരമ്പത്തിനരികിലൂടെ ആൽച്ചുവട്ടിലേക്ക് കയറിയതും കണ്ണന്റെ വക ചോദ്യമെത്തി:

“എന്തായി ക്യാപ്റ്റാ ടീം ഒക്കെ സെറ്റ് ആക്കിയോ, ഇത്തവണ കപ്പടിക്കണ്ടേ?”

“ആഹ് ഇത്തവണത്തെ കപ്പ്‌  വെള്ളിമറ്റത്തു തന്നെ വരും.അതിന് പുറകെ വള്ളിപിടിക്കാൻ വരുന്ന വേങ്ങൂർക്കാരെ ഒന്ന് ഒതുക്കി തന്നാൽ മതി.”

“അതൊക്കെ ഞങ്ങൾ ഏറ്റെടാ നീയൊക്കെക്കൂടെ ഗൗണ്ടിലിട്ട് അവന്മാർക്കിട്ട് പൊട്ടിക്കാതിരുന്ന മതി.”അമലിനെ നോക്കിയാണോ കണ്ണനത് പറഞ്ഞത്…? പറഞ്ഞിട്ടും കാര്യം ഇല്ല കൂട്ടത്തിൽ ഏറ്റവും വലിയ പണി കിട്ടിയതും മച്ചാന് തന്നെ ആയിരുന്നു.കയ്യൊടിഞ് തൂക്കിയിട്ടോണ്ട് നടക്കുവാരുന്നു രണ്ടുമൂന്നാഴ്ച. പക കാണാതിരിക്കുവോ..!

അങ്ങനെ ഓരോന്ന് പറഞ്ഞു നിൽക്കേ ജിതിൻ ചേട്ടൻ

എന്റെ പുറത്തിട്ടൊന്ന് കൊട്ടിയെച് അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് ചൂണ്ടി അങ്ങോട്ട് നോക്കാൻ ആംഗ്യം കാണിച്ചു.

വെള്ളനിറത്തിൽ ഇളംനീല പൂക്കളും, ഒരുവശത്തുകൂടെ വള്ളിപ്പടർപ്പുപോലെ പടർന്നുകയറിയ കരവിരുതും ചേർന്ന ആ ചുരിദാർ ധാരിയെ കണ്ടതും ദൈവ വിശ്വാസം തീരെയില്ലാത്തവൻ അറിയാതെ സ്വയം മന്ത്രിച്ചു;ഈ പെണ്ണിനിത് ദിവസേന സൗന്ദര്യം കൂടുവാണല്ലോന്റെ ഭാഗവാനേ…;

മച്ചാന്മാരെ ഒരു ചെറിയ ആക്‌സിഡന്റ് പറ്റി…

Leave a Reply

Your email address will not be published. Required fields are marked *