കാർത്തികേയം – 3 LikeNew 

പക്ഷേ, ആ മൗനം പോലും മനസ്സിലാക്കാൻ ചേച്ചിക്ക് കഴിഞ്ഞിരുന്നു.

രാവിലെ തന്നെ എന്റെ അടുക്കെ വരും.ഓരോന്നും പറഞ്ഞ് കളിയാക്കിയും, വായിട്ടടിച്ചും, എന്നെക്കൊണ്ട് രണ്ട് വാക്കെങ്കിലും പറയിപ്പിക്കാൻ ശ്രമിക്കും.ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കിൽ,എന്നെ പിടിച്ചുവലിച് ടിവിയുടെ മുന്നിൽ കൊണ്ടിരുത്തും.സിനിമയോ കാർട്ടൂണോ അങ്ങനെ എനിക്കിഷ്ടമാവാൻ സാധ്യതയുള്ള എന്തെങ്കിലും വെച്ചുതരും.

ഞാൻ നോക്കിത്തുടങ്ങുമ്പോൾ, ചേച്ചിയുടെ മുഖത്ത് വിരിയുന്ന ആ ചെറിയ ചിരി ഇന്നും ഓർമ്മയിൽ ഉണ്ട്.

വൈകുന്നേരം വെയിലൊന്നാറിയാൽ സൈക്കിൾ എടുത്തോണ്ട് ഇറങ്ങും. പോകാൻ കൂട്ടക്കാതെ നിന്നാലും എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോകും.അങ്ങനെ സൈക്കിളിന്റെ മുൻവശത്തിരുത്തി, ഈ നാടിന്റെ ഓരോ വഴികളും… ഓരോ കാഴ്ചകളും… പതിയെ എനിക്ക് പരിചയപ്പെടുത്തിതന്നു. ഇടക്കുള്ള കടയിൽ നിർത്തി കുറെ മിട്ടായി വാങ്ങും. “മൊത്തം തിന്നല്ലേ, നിന്റെ കുഞ്ഞനിയത്തിക്കും കൂടെ ഉള്ളതാ.”എന്നുംപറഞ്ഞോണ്ട് എന്റെ പോക്കറ്റിൽ ഇട്ടുതരും..മിട്ടായി വായിലിട്ട് നുണഞ്ഞുതീരും മുന്നേ, സൈക്കിൾ ശിവക്ഷേത്രത്തിനരികിലെ വിശാലമായ പാടത്തേക്ക് കയറും.വൈകുന്നേരമായാൽ ആ പാടം മുഴുവൻ കുട്ടികളുടെ ബഹളമായിരിക്കും.ആദ്യമൊക്കെ ആ കാഴ്ചകൾ ദൂരെ നിന്നുകൊണ്ട് നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.

അപ്പോഴെല്ലാം ചേച്ചി എന്റെ കൈയിൽ പിടിച്ച് നേരെ അവരുടെ നടുവിലേക്ക് കൊണ്ടുപോകും.അന്നുവരെ അപരിചിതരായിരുന്ന മുഖങ്ങൾ, പതിയെ പതിയെ കൂട്ടുകാരായി രൂപമാറ്റപ്പെടാൻ അധികം സമയം വേണ്ടിവന്നില്ല.പക്ഷെ എത്രയൊക്കെ ആയാലും ഞാൻ വീണാൽ ആദ്യം ഓടിയെത്തുന്നതും…

ഞാൻ ചിരിച്ചാൽ അതിനേക്കാൾ ഉറക്കെ ചിരിക്കുന്നതും…

ചേച്ചിതന്നെയായിരുന്നു.

പതിയെപ്പതിയെ ഞാൻ അറിയാതെതന്നെ ആ പാടവും ക്ഷേത്രവും നാട്ടിലെ കുട്ടികളും എല്ലാം എനിക്ക് പ്രിയപ്പെട്ടവയായി.

നാടുവിട്ടുവന്നതിന്റെ പകപ്പിൽ ഒതുങ്ങിക്കൂടിയിരുന്ന ആ ഏഴ് വയസ്സുകാരൻ, വീണ്ടും കുട്ടിയായിത്തുടങ്ങിയത് ആ പത്തര വയസ്സുകാരി ചേച്ചിപ്പെണ്ണിന്റെ സ്നേഹത്തിനും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കിയപ്പോഴായിരുന്നു.

***

മാറിടുക്കിലേക്ക് ഊർന്നിറങ്ങി വന്ന ഒരു കുഞ്ഞു വിയർപ്പുത്തുള്ളി ചുണ്ടിൻതുമ്പിൽ ഉപ്പുരസം പകർന്നപ്പോളാണ് മനസ്സ് ഓർമ്മകളിൽ നിന്നു തിരികെ വന്നത്. പതിയെ തലയുയർത്തി നോക്കിയപ്പോൾ ചേച്ചി പതിയെ ഞെരിപിരി കൊള്ളുന്നതാണ് കാണുന്നത്. പുതപ്പിനടിയിൽ പറ്റിപ്പിടിച്ചു

കിടന്നതുകൊണ്ട് ഞങ്ങൾ ചെറുതായ് വിയർക്കാൻ തുടങ്ങിയിരുന്നു.അവളുടെ ഉറക്കം കളയണ്ടാന്ന് കരുതി ഞാൻ മെല്ലെ എന്റെ തലയിലൂടെ ചുറ്റി പിടിച്ചിരുന്ന അവളുടെ കയ്യെടുത്ത് ഒതുക്കി വെച്ചു.ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് അവളുടെ ചിതറി കിടക്കുന്ന മുടി ഒന്ന് ഒതുക്കി വച്ചിട്ട് ഒരു പാവക്കുട്ടിയെ പോലെ ചെറുപുഞ്ചിരിയുമായ് കിടക്കുന്ന എന്റെ ചേച്ചിപ്പെണ്ണിന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടെ കൊടുത്തിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി. മേശപ്പുറത്തവൾ എഴുതി വച്ചിരുന്ന ബുക്കും എടുത്തു പുറത്തോട്ടിറങ്ങി, ഒന്നുടെ കട്ടിലിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ആ സാധനത്തിനെ ഒന്ന് നോക്കിയതും അറിയാതെ സ്വന്തം ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞുവോ…?

വാതിൽ മെല്ലെ ചാരിയടച്ച് ഞാൻ എന്റെ റൂമിലേക്ക് നടന്നു.

മേശപ്പുറത്ത് നോട്ടുകൾ രണ്ടും വെച്ച്, ആദ്യം എന്റെ നോട്ട് ബാഗിലേക്ക് വലിച്ചിട്ടു.

പിന്നെ…

അവളുടെ നോട്ട്‌ബുക്ക് കൈയിലെടുത്തു.ഒരൊറ്റ ചുളിവുപോലും വീഴാതിരിക്കാൻ ശ്രദ്ധിച്ച് ബാഗിന്റെ ഉള്ളിലേക്ക് ഒതുക്കിവെച്ചു.

മറ്റുള്ള പുസ്തകങ്ങൾക്കിടയിൽ കുത്തിനിറച്ചില്ല…

അവയ്ക്ക് മുകളിൽ അമർന്നുപോകാതിരിക്കാൻ പ്രത്യേകം ഒരു വശത്തേക്ക് നീക്കിവെച്ച ശേഷമാണ് സിപ്പ് വലിച്ചടച്ചത്.

***

പിറ്റേന്ന് ഓടിപ്പിടിച്ചാണ് ക്ലാസ്സിൽ കേറിയത്. ചെന്നപാടെ ബാഗ് ഡെസ്കിലേക് വെച്ചിട്ട് തിടുക്കത്തിൽ അവളുടെ ബുക്ക്‌ കയ്യിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *