അതല്ല ഏട്ടാ എനിക്ക് ചിലപ്പോ പേടി ആവും.. ഞാൻ ഏട്ടനോട് നാളെ കുറച്ചു കാര്യങ്ങൾ പറയാം. അത് കേട്ടാൽ ഏട്ടനെ എന്നോട് ദേഷ്യം ആവോ……. ആകെ വിഷമിച്ചു നിരാശപെട്ട് ആണ് അവൾ എന്നോട് അത് ചോദിച്ചത്….. എനിക്ക് ദിവ്യയോട് ഒരു വിഷമവും ആവില്ല.. ദിവ്യ ദിവ്യയുടെ വിഷമങ്ങൾ എന്നോട് പറയുമ്പോൾ എനിക്ക് ദിവ്യയെ ഒന്നു കൂടി ഇഷ്ടം ആവുകയെ ഉളൂ.. ദിവ്യ ഇനി കരഞ്ഞു വിഷമിക്കാതെ കിടന്നു ഉറങ്ങ്. നാളെ ഇനി എല്ലാം പറഞ്ഞ മതി…. അതും പറഞ്ഞു ഞാൻ തിരിഞ്ഞു പുതച്ചു കിടന്നു…. എന്താവും ദിവ്യ പറയാം എന്ന് പറഞ്ഞത്……. ഇനി കല്യാണത്തിന് മുൻപ് ദിവ്യക്ക് വേറെ വല്ല അടുപ്പവും ഉണ്ടായിരുന്നോ. ചേ എന്റെ ദിവ്യ അങ്ങനെ ഉള്ള ആൾ ഒന്നും ഇല്ല. അവളെ കുറച്ചു അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല. അടുത്ത നിമിഷം തന്നെ ഞാൻ എന്നെ തിരുത്തി… എന്നാലും എന്തായിരിക്കും…. അങ്ങനെ അതും ആലോചിച്ചു പതിയെ ഞാൻ ഉറക്കത്തില്ലേയ്ക്ക് വീണു…..
പിറ്റേന്ന് ഉണർന്നപ്പോൾ ദിവ്യയെ ബെഡിൽ ഒന്നും കണ്ടില്ല. അടുക്കളയിൽ പോയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. പിന്നെ തിരിച്ചു റൂമിൽ വന്നപ്പോൾ ആണ് ബാത്‌റൂമിൽ ശബ്ദം കേട്ടത്…. കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ കുളി കഴിഞ്ഞു വന്നു… ഏട്ടൻ എഴുന്നേറ്റൊ….
ആ…. ഞാൻ എഴുനേറ്റു കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ തന്നെ അവിടെ കണ്ടില്ല…..
ആ ഞാൻ ഇന്ന് ഭക്ഷണം ഉണ്ടാക്കിയിട്ട് കുളിക്കാം എന്ന് കരുതി…
മ്മ് എനിക്കും തോന്നി….
ഏട്ടൻ വേഗം കുളിച്ചു വായോ നമ്മുക്ക് വല്ലതും കഴിക്കാം…..
അതും പറഞ്ഞു അവൾ റൂമിൽ നിന്ന് പോയി…..
ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു വേഗം ഫുഡ് കഴിക്കാൻ ചെന്നു…
ഇന്ന് എന്താണ് എന്ന് അറിയില്ല ദിവ്യ ഭയങ്കര സന്തോഷത്തിൽ ആണ്….
ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു…. സാധാരണ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ വെറുതെ എന്നെ നോക്കി ഇരിക്കലാണ് പതിവ്. പിന്നെ എനിക്ക് ഭക്ഷണം പിന്നെയും പിന്നെയും ഇട്ട് തന്നു നിർബന്ധിച്ചു തീറ്റിക്കും…
പക്ഷെ ഇന്ന് എന്നോടൊപ്പം അവളും ഭക്ഷണം കഴിക്കുന്നു ഉണ്ട്. മാത്രമല്ല ഇന്ന് അവൾ എന്നോട് കുറച്ചു സംസാരിക്കുന്നു ഉണ്ട്.
സാധാരണ ഞാൻ അവളോട് ഓരോന്ന് ചോദിക്കുക ആണ് പതിവ്. അങ്ങനെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് അവൾ എന്നോട് ചോദിച്ചത്…… ഏട്ടാ. മ്മ് ഏട്ടനെ എന്നെ ഓർമ ഉണ്ടോ….. എന്ത് ഓർമ……. തന്നെ ഹോസ്പിറ്റലിൽ വച്ചു ആദ്യം ആയി കണ്ട ദിവസം ആണോ…. അല്ല… ചെറിയ ഒരു നീരസത്തോടെ ആണ് മറുപടി അത് അല്ലാതെ പിന്നെ ഏതാണ്. നമ്മൾ അന്ന് റെസ്റ്റോറന്റ്ൽ വച്ചു കണ്ടത് ആണോ……. അവൾ എന്ന് കണ്ടത് ആണ് ഉദേശിച്ചത് എന്ന് അറിയാൻ വേണ്ടി ഒരു സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു.. അതൊന്നും അല്ല ഏട്ടൻ എന്നെ ഇവിടെ വച്ചു കാണുന്നതിന് മുൻപ് നമ്മൾ തമ്മിൽ കണ്ടിട്ട് ഉണ്ട്… കൃത്യം ആയി പറഞ്ഞാൽ ഒരു അഞ്ചര വർഷം മുൻപ്….. അഞ്ചര വർഷം മുമ്പോ… എനിക്ക് ആകെ സംശയം ആയി. ഏട്ടൻ മുൻപ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്നു ഇല്ലേ…. മ്മ്. പഠിപ്പ് കഴിഞ്ഞു ഞാൻ 2വർഷം ജോലി ചെയ്തത് അവിടെ ആണ്…….അത് കഴിഞ്ഞു ആണ് ന്യൂസിലാൻഡിലേയ്ക്ക് വന്നത്…… അവിടെ വച്ചു ഞാൻ ചേട്ടനെ കുറച്ചു തവണ കണ്ടിട്ട് ഉണ്ട്…… ഞാൻ അന്ന് അവിടെ പഠിക്കുക ആയിരുന്നു… അപ്പോഴണ് ഞാൻ ആലോചിച്ചത്. പഠിപ്പ് കഴിഞ്ഞു ആദ്യം എക്സ്പീരിയൻസ്നു വേണ്ടി ഞാൻ ആദ്യമായി ജോലി ചെയ്തത് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ്..സാലറി അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ട്രെനി ആയി ജോലി ചെയുന്നവർക്ക് കുറച്ചു എങ്കിലും അധികം സാലറി കൊടുക്കുന്ന ചുരുക്കം ചില ഹോസ്പിറ്റലുകളിൽ ഒന്ന് ആണ് ആ ഹോസ്പിറ്റൽ. അത് കൊണ്ട് ആ ജോലി നല്ല ഭാരം ഉണ്ടായിരുന്നു എങ്കിലും അവിടെ വാക്കൻസി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അതുകൊണ്ടു ആണ് അവിടെ ജോലിക്ക് കയറിയത്…… ജോലി നല്ല മല് ആയിരുന്നു എങ്കിലും സാലറി കിട്ടുമ്പോൾ ആ വിഷമം ഓക്കേ മാറിയിരുന്നു.
