പേടിക്കാരി 7New 

എന്തായാലും നാളെ ആ നഴ്സിനെ കണ്ടാൽ സംസാരിക്കണം. അങ്ങനെ നേരം വെളുപ്പിച്ചു ജോലിക്ക് പോയി. ഹോസ്പിറ്റലിൽ പറ്റുന്നിടത്ത് ഓക്കേ നോക്കി. എവിടെയും കണ്ടില്ല. ആകെ നിരാശ ആയി… ഇനി നാളെ മുതൽ നൈറ്റ്‌ ആണ്. ആ കുട്ടിക്ക് നൈറ്റ്‌ ആവില്ല എന്ന് ഉറപ്പ് ആണ്.. അപ്പൊ ഇനി 6 ദിവസം കഴിയണം കാണണം എങ്കിൽ. അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പൊന്നു. പിറ്റേന്ന് പകൽ ഫ്രീ ആണ്. വീട്ടിൽ വിളിച്ചു. അമ്മ പറഞ്ഞു നിനക്ക് ഇവിടെ പെണ്ണ് ആലോചിച്ചു തുടങ്ങി എന്ന്. ഞാൻ പറഞ്ഞു എന്നിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട അമ്മേ… 28വയസ്സ് ആയിട്ട് ഉളൂ ഒരു കൊല്ലം കൂടി കഴിഞ്ഞു മതി.. പിന്നെ നാട്ടിലെ വിശേഷം ഓക്കേ ചോദിച്ചു. അങ്ങനെ വൈകീട്ട് ഡ്യൂട്ടിക്ക് കേറി. നൈറ്റ്‌ഇൽ ഹോസ്പിറ്റലിൽ തിരക്ക് ഒന്നും ഉണ്ടാവില്ല. എന്നിക്ക് ഇപ്പൊ കാഷ്വാലിറ്റിയിൽ ആണ് ഡ്യൂട്ടി. അങ്ങനെ നൈറ്റ്‌ഇൽ ഇരിക്കുമ്പോൾ ഒരു പേഷ്യന്റ് വന്നത്. ആ പേഷ്യാനെറ്റിനെ ഡോക്ടറിനെ കാണിച്ചു. വാർഡിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പോയി. അപ്പോൾ ആ വാർഡിൽ നമ്മുടെ നേഴ്സ്. രോഗിയുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു… അത് കഴിഞ്ഞു ഞാൻ ചോദിച്ചു. സിസ്റ്റർ ഇന്ത്യയിൽ നിന്നും ആണോ. യാ. ഇന്ത്യയിൽ എവിടെ നിന്നും ആണ്? കേരളം. മലയാളിയാണോ…. ഞാൻ ആണ് ചോദിച്ചത് അതെ. ചേട്ടനും മലയാളി ആണോ. ഒരു അത്ഭുതത്തോടെ അവളുടെ ഉണ്ട കണ്ണും കൂർപ്പിച്ചു എന്നെ നോക്കികൊണ്ട്‌ ചോദിച്ചു… അതെ.ഞാൻ പറഞ്ഞു ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ ഒരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ഈ ഹോസ്പിറ്റലിൽ ഇന്ത്യക്കാരെ ഒന്നും കണ്ടിട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്. ഒരു സംശയത്തോടെ ആണ് അവൾ എന്നോട് പറഞ്ഞത്. ആ സിസ്റ്റർ. ഈ ഹോസ്പിറ്റലിൽ ഞാൻ മാത്രം ആണ് ഇന്ത്യക്കാരൻ ആയിട്ട് ഉളൂ… സിസ്റ്റർ ഇവിടെ കുറെ നാൾ ആയോ.

ഇല്ല. ഞാൻ ഇവിടെ ഒരു മാസം ആയിട്ട് ഉളൂ…. ചെറിയ പേടിയോടെ ആണ് അവൾ എന്നോട്ട് സംസാരിക്കുന്നത്. അവളുടെ പേര് ദിവ്യ ജോർജ്.തൃശൂർ ആണ് വീട്. എന്റെയും വീട് തൃശൂർ ആണ്… അങ്ങനെ കുറച്ചു വാർത്തനം പറഞ്ഞു. പിന്നെ അധികം സംസാരിക്കാൻ നിന്നില്ല. ഞാൻ രോഗിയുടെ ഡീറ്റെയിൽസ് അവിടെ കൊടുത്തു തിരിച്ചു പൊന്നു. പിറ്റേന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ദിവ്യയെ കുറിച്ച് ആലോചിച്ചു അവൾ ഒരു പാവം ആണ് എന്ന് എന്നിക്ക് മനസ്സിൽ ആയി. അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ. എന്നോട് തന്നെ പേടിച്ചു പേടിച്ചു ആണ് സംസാരിച്ചത്.. ചിലപ്പോൾ ഞാൻ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ട് ആവും. നമ്മുടെ നാട്ടിൽ സീനിയർ സ്റ്റാഫ്‌ ജൂനിയർ സ്റ്റാഫ്‌കളെ ചീത്ത ഓക്കേ പറയാറ് ഉണ്ടല്ലോ. അത് കൊണ്ട് ആവും. പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഇല്ല. ആരും മറ്റൊരു ആളുടെ കാര്യത്തിൽ ഇടപെടാൻ പോകില്ല. അത് കൊണ്ട് സമാധാനം ആയി ജോലി ചെയ്യാം. ചുരുക്കം പറഞ്ഞൽ എന്നിക്ക് ദിവ്യയോട് ചെറിയ ഇഷ്ടം ഓക്കേ തോന്നുന്നു ഉണ്ട്. പിന്നെ ഞാൻ അങ്ങനെ ചിന്തികണ്ട എന്ന് വച്ചു….. അവൾ എന്നെ അങ്ങനെ ഒന്നും ആവില്ല കാണുന്നത്. പിന്നെ ഞാൻ വെറുതെ ആഗ്രഹിച്ചിട്ട് കാര്യം ഇല്ലാലോ… ….. പിന്നെയും ഞാൻ ദിവ്യയെ കാണാറുണ്ട്. അവൾ ഇപ്പോഴും പഴയ പോല്ലേ ആണ്.ഇപ്പോഴും പേടിച്ചു പേടിച്ചു ആണ് സംസാരം. ദിവ്യക്ക് എന്നെ പേടി ആണോ ഒരു ദിവസം ചായ കൂടിക്കുമ്പോൾ ഞാൻ വെറുതെ ചോദിച്ചു. പേടി ഒന്നും ഇല്ല ചേട്ടാ. എന്നാലും എന്നിക്ക് ഇവിടെ ആരെയും അറിയില്ല.ഇപ്പോഴും പേടിച്ചു ആണ് പറയുന്നത്. അതുകൊണ്ട് എന്നെ പേടി ആണോ. ഞാൻ പിന്നെയും ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞഇല്ല. പേടിച്ചു വളരെ വിഷമിച്ചു എന്നെ നോക്കുന്നു ഉണ്ട്. ദിവ്യ എന്നെ പേടിക്കുക ഒന്നും വേണ്ട. പിന്നെ ഞാൻ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ട്ന ആണ്മ്മു എങ്കിൽ നാട്ടിലെ പോലെ അല്ല ഇവിടെ. ഇവിടെ ആരും മറ്റൊരു ആളുടെ ജോലിയിൽ ഇടപെടില്ല. അതുകൊണ്ട് സീനിയർ സ്റ്റാഫിനെ പേടിക്കുക ഒന്നും വേണ്ട…..

അത് പറഞ്ഞപോൾ അവളുടെ മുഖത്തു ചെറിയ ആശ്വസം ഞാൻ കണ്ടു. പിന്നെ വല്ലപ്പോഴും കാണുമ്പോൾ ഞാൻ സംസാരിക്കാറ് ഉണ്ട്. അവിടെ മലയാളി ആയി ദിവ്യ മാത്രം ഉള്ളത് കൊണ്ട് അവളും എന്നെ കാണുമ്പോൾ വല്ലതും ഓക്കേ പറയും. അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു. ഇപ്പൊ ദിവ്യയും ഞാനും അത്യാവശ്യം പരിജയം ഓക്കേ ഉണ്ട്. എങ്കിലും അവളെ കുറച്ചു കൂടുതൽ ഒന്നും അറിയില്ല. കാണുമ്പോൾ ജോലിയെ കുറിച്ച് ആണ് സംസാരിക്കാർ. പിന്നെ താമസം എവിടെ ആണ് എന്നൊക്ക ചോദിച്ചു. അവിടെ അടുത്ത് തന്നെ ഒരു ഹോസ്റ്റലിൽ ആണ്. അത് ഹോസ്പിറ്റലിഡെയ് ഹോസ്റ്റൽ ആണ്. അവിടെ അങ്ങനെ അധികം ആരും താമസിക്കാറില്ല. ഒന്നാമത് അവിടെ താമസിക്കുന്ന കാശ് ഉണ്ടെങ്കിൽ വേറെ വീട് കിട്ടും. പിന്നെ അവിടെ ഉള്ള ഫുഡ്‌ നമുക്ക് പറ്റില്ല. എരിവും പുള്ളിയും ഒന്നും ഉണ്ടാവില്ല. എല്ലാവരും ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ കുറച്ചു കാലം താമസിച്ചിട്ട് അവിടെ നിന്ന് മാറും. അവളുടെ ഒരു അകന്ന ബന്ധു വഴി ആണ് അവൾ ഇവിടെ വന്നത് എന്നു അറിഞ്ഞു. പിന്നെ അവൾ ഒന്നും വിട്ട് പറയുന്ന ടൈപ് അല്ല എന്ന് എന്നിക്ക് മനസ്സിൽ ആയി. പിന്നെ കുറച്ചു പേർസണൽ പ്രോബ്ലം ഓക്കേ അവൾക്ക് ഉള്ള പോലെ എന്നിക്ക് തോന്നി. അതുകൊണ്ട് അവളുടെ വീട്ടില്ലേയ് കാര്യങ്ങൾ ഒന്നും ഞാൻ ചോദികാറില്ല…. . . . അങ്ങനെ കുറച്ചു മാസം പോയി. അങ്ങനെ ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു. ഡാ നമ്മുടെ ഡേവിസ് ചേട്ടൻ ഇന്നലെ നിനക്ക് ഒരു ആലോചന കൊണ്ട് വന്നു…. ഞാൻ അമ്മയോട് പറഞ്ഞില്ലേയ് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി എന്ന്. അമ്മ പറഞ്ഞു തീരും മുൻപ് ഞാൻ ഇടക്ക് കയറി പറഞ്ഞു. അതലട കുട്ടി നേഴ്സ് ആണ് അത് മാത്രം അല്ല. അവളും ന്യൂസിലാൻഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് ഡേവിസ് പറഞ്ഞു. അതു കൊണ്ട് ആണ് ഞാൻ പറഞ്ഞത്.

Updated: July 6, 2026 — 6:03 pm

Leave a Reply

Your email address will not be published. Required fields are marked *