ഡാ നീ റൂമിൽ പോയെ ആ കൊച്ചു ഒറ്റക്ക് ഇരുന്നു മടുത്തു കാണും….. അങ്ങനെ റൂമിൽ എത്തിയപ്പോൾ ദിവ്യ കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു ഉറങ്ങുന്നു ഉണ്ട്. ഞാൻ അകത്തു കയറി വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുനേറ്റു…… താൻ എന്നെ നോക്കി ഇരുന്നു മടുത്തോ….. പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച കുറച്ചു പേര് വന്നിരുന്നു.. അവരെ യാത്ര ആക്കാൻ പോയത് കൊണ്ട് ഒന്ന് വൈകി….. താൻ കഴിച്ചോ വല്ലതും…. മ്മ്. ഒരു മൂളൽ മാത്രം ആണ് ഉത്തരം.. എങ്കിൽ താൻ കിടന്നോളു ഞാൻ ഒന്ന് കുളിച്ചിട്ടു വരാം….. അതും പറഞ്ഞു ഞാൻ തോർത്തും എടുത്തു കുളിക്കാൻ പോയി…. കുളി കഴിഞ്ഞു. വന്നപ്പോൾ അവൾ അവിടെ തന്നെ ഇരിക്കുന്നു ഉണ്ട്… താൻ കിടന്നില്ലേ…. ഞാൻ വിചാരിച്ചു കിടന്നു കാണും എന്ന്……. അവൾ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല….. അങ്ങനെ കട്ടിലിൽ വന്നിരുന്നു മൊബൈൽ ഓക്കേ ഒന്ന് നോക്കി… എന്നാ നമ്മുക്ക് കിടക്കാം… ഞാൻ പറഞ്ഞു മ്മ്മ്. അവൾ അവളുടെ സാധാരണ പേടിയോടെ ഉള്ള നോട്ടവും നോക്കി ആണ് പറയുന്നത്…. ആദ്യരാത്രി ഓക്കേ അല്ലെ ചെറിയ പേടി ഓക്കേ ഉണ്ടാവും.. എനിക്കും ചെറിയ പേടി ഓക്കേ ഉണ്ട്. സംഭവം അവളോട് മുൻപ് സംസാരിച്ചിട്ട് ഓക്കേ ഉണ്ടങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ അവളോട് എന്തായിരിക്കും മിണ്ടുക… അവൾ എന്റെ അപ്പുറത്ത് കിടക്കുന്നു ഉണ്ട്… അവളോട് എന്തേങ്കിലും ഒന്ന് മിണ്ടണ്ടേ… ഞാൻ പതുക്കെ അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്നു….. ദിവ്യെ……… ഞാൻ പതുക്കെ ഒന്ന് വിളിച്ചു…..
മറുപടി ഒന്നും ഇല്ല. ഉറങ്ങി കാണുമോ……. ഞാൻ എന്റെ കൈ എടുത്തു ചരിഞ്ഞു കിടക്കുന്ന അവളുടെ കൈയിയുടേ മുകളിൽ ഒന്ന് വച്ചതും അവൾ ചാടി എഴുന്നേറ്റതും ഒപ്പം ആയിരുന്നു…… ഞാൻ ഒന്ന് പേടിച്ചു….. അതിനു പുറകെ ഒരു കരച്ചിൽ ആണ് വന്നത്…. ദിവ്യ ആകെ ചുവന്നു തുടുത്തിരിക്കുന്നു… രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ പുഴ പോലെ ഒഴുകുന്നു ഉണ്ട്…. എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ എന്നൊക്കെ പറഞ്ഞു എണ്ണിപറക്കുന്നു ഉണ്ട്… എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.. ഞാൻ ആകെ ഇല്ലാതെ ആയതു പോലെ…… എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല…. ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുന്നേറ്റു. എന്ത് പറ്റി ദിവ്യെ.. പതുക്കെ അവളുടെ അടുത്തേയ്ക്ക് പോയി.. അപ്പോൾ പിന്നെയായും എങ്ങലടി. എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ പാവം ആണ്….. ഇത് എന്താ സംഭവം.ഞാൻ അതിനു അവളെ ഒന്നും ചെയ്തില്ലലോ.ഞാൻ ആകെ പേടിച്ചു……. ദിവ്യെ… എന്താ കാര്യം. താൻ ഈ കരച്ചിൽ ഒന്നു നിർത്തിയിട്ടു കാര്യം പറ……. പിന്നെയും പിന്നെയും ഞാൻ ഇത് തന്നെ പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി… എന്താ കാര്യം.. താൻ എന്താ പ്രശ്നം എങ്കിലും എന്നോട് പറ….. പിന്നെ ഞാൻ അവളുടെ അടുത്തേയ്ക്ക് പോയപ്പോൾ അവൾ പിന്നെയും എങ്ങലടി തുടങ്ങി… എന്നെ ഒന്നും ചെയ്യല്ലേ.. എനിക് പേടി ആണ്…. ഞാൻ പാവം ആണ് എന്നൊക്ക….. അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇനി തന്നിക്ക് ഞാൻ അടുത്ത് കിടക്കുന്നത് ആണ് പേടി എങ്കിൽ ഞാൻ തഴെ കിടക്കാം… താൻ ഒന്ന് കരയാതിരി….. അതും പറഞ്ഞു ഞാൻ ബെഡ് ഷിറ്റും തലയിണയും എടുത്തു തഴെ കിടന്നു.. ഞാൻ ഇനി അവളെ പിടിച്ചത് കൊണ്ട് ആണോ അവൾ ഇനി കരഞ്ഞത്……. അതിനു ഞാൻ ഒന്നു കൈയിൽ അല്ലെ പിടിച്ചത്. ഇതിന് എന്തിനാ കരയുന്നത്…..
ഞാൻ പീഡിപ്പിക്കാൻ ആണോ നോക്കിയത് ഇങ്ങനെ കിടന്നു കരയാൻ കരയാൻ…….. ഇനി അവൾക്ക് വല്ല പ്രേമവും ഉണ്ടോ. ഇക്കാലത്ത് അത് സാധാരണ ആണല്ലോ……. അങ്ങനെ കുറെ നേരം ഓരോന്ന് ആലോചിച്ചു ഇരുന്നു ഞാൻ ഉറങ്ങി പോയി…… നേരം വെള്ളുത്തു എഴുന്നേറ്റപ്പോൾ അവളെ കട്ടിലിൽ കാണാൻ ഇല്ല….. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം കുളിക്കുക ആവും.. പിന്നെ ഞാൻ എഴുനേറ്റു കട്ടിലിൽ കയറി കിടന്നു. ഇനി വാതിൽ തുറക്കുമ്പോൾ ആരും കയറി വന്നു ഞാൻ നിലത്തു കിടക്കുന്നത് കാണണ്ട…… അങ്ങനെ കട്ടിലിൽ കിടന്നു പിന്നെയും ഇറങ്ങി എഴുന്നേറ്റപ്പോൾ ഒരു എട്ടര ആയിട്ട് ഉണ്ട്… ദിവ്യ റൂമിൽ ഒന്നും ഇല്ല തഴെക്ക് പോയി കാണും ചേ ഇനി തഴെ ചെല്ലുമ്പോൾ അവർ എന്ത് വിചാരിക്കും ആവോ….ആദ്യരാത്രിയുടെ ക്ഷീണം കാരണം എഴുന്നേൽകാൻ വൈകി എന്ന് വിചാരിക്കും……… കോപ്പ്. അങ്ങനെ ഓരോന്ന് വിചാരിച്ചു എഴുനേറ്റു പല്ലുതേപ്പും കുളിയും ഓക്കേ കഴിഞ്ഞു തഴെക്ക് ഇറങ്ങി ചെന്നു….. താഴെ എല്ലാവരും ഒരു അർത്ഥം വച്ചുള്ള നോട്ടവും ചിരിയും ഓക്കേ ഉണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല…… തഴെ ഡെയിനിങ് ടേബിളിൽ അപ്പനും അളിയനും ഓക്കേ ഇരുന്നു ചായ കുടിക്കുന്നു ഉണ്ട്. ഞാൻ ചെന്നു ചായ കുടിക്കാൻ ഇരുന്നു… ദിവ്യ അവിടെ അമ്മയുടെ കൂടെ ഉണ്ട്…. മോളും കൂടി ഇരുന്നു ചായ കുടിച്ചോളൂ മോളെ.. അമ്മയാണ് പറഞ്ഞത്.. അവിടെ എന്റെ അടുത്ത ചെയർ മാത്രം ആണ് ഒഴിഞ്ഞത് ഉളൂ അത് കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു ചായ കുടിക്കുന്നു ഉണ്ട്. ചേച്ചിയുടെ കണ്ണ് എന്താ ചുമന്നു ഇരിക്കുന്നത്. ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ…. നമ്മുടെ വായാടി സാറമോൾ ആണ് ചോദിച്ചത്…… ഇത് കേട്ടപ്പോൾ മുമ്പിൽ ഇരുന്ന അപ്പനും അളിയനും എന്നെ ഒരു നോട്ടം… ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി ഞാൻ. ആ ഒറ്റ ഇരുപ്പിൽ ഉരുകി ഒലിച്ച പോലെ ആയി ഞാൻ. സ്ഥലം മാറി കിടന്നത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല അതാ മോളെ…. എന്റെ മുഖം കണ്ടു ദിവ്യ വെറുതെ മറുപടി പറഞ്ഞു….. പിന്നെ അധികം നേരം ഞാൻ അവിടെ ഇരുന്നില്ല.. വേഗം ചായകുടിച്ചു. അവിടെ നിന്ന് എഴുനേറ്റു പോയി…. വിരുന്നുകാർ കുറെ പേര് ഉണ്ടായിരുന്നവർ എല്ലാം ഇന്ന് പോവുക ആണ്… എല്ലാവർക്കും തിരക്ക് ആണ്…. കുറെ പേരെ ബസ് സ്റ്റോപ്പിൽ ഓക്കേ കൊണ്ട് വിട്ടു….
