പേടിക്കാരി 7New 

തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഒന്ന് ഞെട്ടി…..

ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ…..

ഒരു നിമിഷം ഞാൻ ഒന്ന് അവിടെ തന്നെ നിന്ന് പോയി..

ആ റെസ്റ്റോറന്റിഡെയ് ഇടതു മൂലയിൽ അധികം ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലത്തു എന്നെയും കാത്തിരിക്കുന്നത് എപ്പോഴും ആകാംഷ തുളുമ്പുന്ന ഉണ്ട കണ്ണുകളുമായി പല രാത്രികളിലും ഞാൻ ആലോചിച്ചു കിടന്ന നമ്മുടെ നേഴ്സ്.

ദിവ്യ…….

ഇവളെ ആണോ താൻ തേടി വന്നത്…
എന്റെ കൺ മുമ്പിൽ ജോലിക്ക് പോകുമ്പോൾ എന്നും കാണാൻ കൊതിച്ചിരുന്ന……
എന്റെ കണ്ണുകൾ പരതി
നടന്നിരുന്ന അവൾ തന്നെ ആണല്ലോ ദൈവമേ ഇതും…

അവൾ ഇരിക്കുന്ന ടേബിൾഡെയ് അടുത്തേയ്ക്കു നടക്കുമ്പോൾ ഞാൻ ആലോചിച്ചു.

അവളെ കണ്ടപ്പോൾ എന്റെ മുഖത്തു ഉണ്ടായ പോലെ ഉള്ള ആശ്വസം ഒന്നും എന്നിക്ക് അവളുടെ മുഖത്തു കാണാൻ കഴിഞ്ഞില്ല….
അവൾ ഇപ്പോഴും ഒരു ദുഃഖം കലർന്ന സ്ഥിരം മുഖഭാവത്തോടെ ഇരിക്കുക ആണ്…

ഞാൻ പതുക്കെ അവളുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു…

അവൾ ഇപ്പോഴും തെല്ലു ഭയത്തോടെ എന്നെ നോക്കുന്നത് അല്ലാതെ മിണ്ടുന്നില്ല…
2മിനിറ്റ് അങ്ങനെ ഇരുന്നിട്ട് അവൾ ഒന്നും ഇങ്ങോട്ട് പറയില്ല എന്ന് മനസ്സിൽ ആയതോടെ ഞാൻ അവളോട് വെറുതെ ഒന്ന് ചോദിച്ചു:

ദിവ്യ തന്നെ ആണോ ഡേവിസ് ചേട്ടൻ പറഞ്ഞ കുട്ടി… അവളോട് എന്തേങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചു ചോദിച്ചത് ആണ്.. മ്മ്. ചേട്ടൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു… അതെന്താണെടോ ഞാൻ ആണ് എങ്കിൽ അപ്പൊ തന്നെ വേണ്ട എന്ന് പറയുമായിരുന്നോ….. എയ്.. അങ്ങനെ ഒന്നും ഇല്ല. ചെറിയ പേടിയോടെ ആണ് പറയുന്നത്. സാധാരണ പെൺ കുട്ടികൾക്ക് പെണ്ണ് കാണാൻ വരുമ്പോൾ നാണം ഓക്കേ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവൾക്ക് പേടി ആണ് മുഖത്തു മുഴുവൻ. എനിക്കും മനസ്സിൽ ചെറിയ പേടിയും അതിനെകാൾ നാണവും ഓക്കേ ഉണ്ടായിരുന്നു. പക്ഷെ ദിവ്യയെ കണ്ടപ്പോൾ അതൊക്കെ പോയി ഒരു ഞെട്ടൽ ആയി മാറിയിരിക്കുക ആണ്. പിന്നെയും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ പറഞ്ഞു. എനിക് ദിവ്യ ആയിരുന്നു എന്ന് അറിയിലായിരുന്നു. അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു ആലോചന ഡേവിസ് ചേട്ടൻ പറഞ്ഞു എന്ന്. പിന്നെ എന്നിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പെൺകുട്ടി ഇവിടെ തന്നെ ഉള്ള ആൾ ആയതുകൊണ്ട് ഒന്നു കാണാം എന്ന് വിചാരിച്ചു. അതുകൊണ്ട് ആണ് ഫോട്ടോ പോലും കാണാതെ പെൺകുട്ടിയെ നേരിട്ട് കാണാം എന്ന് അമ്മയോട് പറഞ്ഞത്. ഇനി ദിവ്യ വല്ലതും പറ ഞാൻ മാത്രം ഇങ്ങനെ സംസാരിച്ചാൽ മതിയോ….. ഞാൻ ഒന്ന് നിർത്തിയിട്ട് പറഞ്ഞു.. എന്നിക്ക് അങ്ങനെ ഒന്നും പറയാൻ ഇല്ല.. ഇപ്പോഴും ആ ഭയത്തോടെ ആണ് പറയുന്നത്… തന്നിക്ക് ഞാൻ ആണ് തന്നെ കാണാൻ വരുന്നത് എന്ന് അറിയുമായിരുന്നോ?…. അവൾ ഒന്നും പിന്നെ പറയാത്തത് കൊണ്ട് ഞാൻ തന്നെ വീണ്ടും ചോദിച്ചു… ഇല്ല. പേര് ജോൺ എന്ന് എന്റെ അമ്മ പറഞ്ഞിരുന്നു. പിന്നെ ഇവിടെ വർക്ക്‌ ചെയ്യുന്ന ആൾ ആണെന്നും പറഞ്ഞിരുന്നു. പക്ഷെ ചേട്ടൻ ആണ് എന്ന് അറിയിലായിരുന്നു… അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു….. എന്നിട്ട് അവിടെ നിന്നും ഭക്ഷണം ഓക്കേ കഴിച്ചു. അവൾക്ക് സ്വന്തം ആയി അഭിപ്രായം ഒന്നും ഇല്ല. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം തന്നെ ആണ് അവളും കഴിച്ചത്… ബില്ല് ഞാൻ ആണ് കൊടുത്തത്. അവൾ കൊടുകാം എന്ന് എന്നോട് പറഞ്ഞത് ആണ്. പക്ഷെ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.

ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ അവളോട് പറഞ്ഞു. എന്നിക്ക് ദിവ്യയെ ഇഷ്ടം ആയി കേട്ടോ… ദിവ്യയുടെ അഭിപ്രായം എന്താ…… എനിക്ക് തിരക്ക് ഒന്നും ഇല്ല താൻ ടൈം എടുത്തു ചിന്തിച്ചു. നാളെയോ മറ്റന്നാൾഓ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ പറഞ്ഞാൽ മതി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു. താൻ എങ്ങനെ ആണ് ഇവിടെയ്ക്ക് വന്നത്. ടാക്സിയിൽ ആണോ….. മ്. അപ്പൊ ഇനി നമ്മുക്ക് ഒരുമിച്ചു തിരിച്ചു പോകാം. ഞാൻ കാറിൽ ആണ് വന്നത്. അവൾക്ക് എന്റെ കൂടെ വരാൻ ചെറിയ പേടി ഉള്ളത് പോലെ ആണ് മുഖം കണ്ടാൽ. എങ്കിലും അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല. എന്റെ കൂടെ കാറിൽ പൊന്നു. ഞങളുടെ അവിടെ നിന്ന് കുറച്ചു ദൂരം ഉണ്ട് സിറ്റിയിലേയ്ക്ക്. ആളെ അറിയാത്തത് കൊണ്ട് വെറുതെ ഇവിടെ വരെ വന്നു.. തിരിച്ചു പോരുമ്പോൾ ഞാൻ അവളുടെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞു. ദിവ്യക്ക് എന്നെ ഇഷ്ടം ആയില്ലേങ്കിൽ തുറന്നു പറഞ്ഞോളൂട്ടോ. എനിക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ അമ്മ പറഞ്ഞപ്പോൾ ഒന്ന് കണ്ടു കളയാം എന്ന് വെറുതെ വിചാരിച്ചു എന്ന് മാത്രം… എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ ഡേവിസ് ചേട്ടനോട് പറഞ്ഞാലും മതി…. അവളുടെ ഇരിപ്പ് കണ്ടിട്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്.. അവൾ കാറിൽ എന്തോ കാര്യമായി ആലോചിച്ചു ഇരിക്കുവാണ്.. അവസാനം അവളുടെ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി. അങ്ങനെ ഓക്കേ പറഞ്ഞു അവൾ കാറിൽ നിന്ന് ഇറങ്ങി.. അവൾ ഇറങ്ങി കുറച്ചു 2അടി നടന്നിട്ട് തിരിച്ചു വന്നു. എന്നിട്ട് എന്നോട് ഒന്ന് കാറിൽ നിന്ന് ഇറങ്ങുമ്മോ എന്ന് ചോദിച്ചു. കാറിൽ നിന്ന് ഇറങ്ങിയിട്ട് അവൾ എന്നെ നോക്കി നിൽക്കുക ആണ്. എന്തോ പറയണം എന്ന് ഉണ്ട് എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. പക്ഷെ പറയാൻ പേടിച്ചിട്ട് ആണോ എന്ന് അറിയില്ല അങ്ങനെ എന്റെ മുഖത്തു നോക്കി നിൽക്കുക ആണ്.

Updated: July 6, 2026 — 6:03 pm

Leave a Reply

Your email address will not be published. Required fields are marked *