പിന്നെ ഞാൻ ആലോചിച്ചു.ഒരേ പ്രൊഫഷൻ ആണ്. അത് മാത്രം അല്ല. പെണ്ണ് ഇവിടെ ജോലി ചെയ്യുന്നു ഉണ്ട്. കല്യാണം കഴിഞ്ഞാൽ ഞാൻ വേറെ വിസ ഒന്നും എടുത്ത് ഇങ്ങോട്ട് കൊണ്ട് വരുക ഒന്നും വേണ്ട. കാര്യം നേഴ്സ് ആണ് എങ്കിൽ ഇവിടെ വന്നാലും ജോലി ഓക്കേ കിട്ടും. ഇത് ഇപ്പൊ ജോലി ഇവിടെ ഉള്ള പെണ്ണ് ആണ്. വേണമെങ്കിൽ ഒന്നു നോക്കാം. അതുകൊണ്ട് അമ്മയോട് പിന്നെ വിളിച്ചപ്പോൾ അത് ചോദിച്ചു. അമ്മ ഇന്നലെ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞില്ലേ. മ്മ്. എന്താ. ഒന്നും ഇല്ല വേണമെങ്കിൽ ഞാൻ ഒന്ന് നോക്കാം എന്ന് ആലോചിക്കുവായിരുന്നു. അമ്മയോട് അങ്ങോട്ട് പറയാൻ ഒരു മടി ഓക്കേ ഉള്ളത് കൊണ്ട് ചെറിയ രീതിയിൽ ആ വിഷയം എടുത്തിട്ടു. ആ ഞാൻ പിന്നെ കുട്ടി അവിടെ ഉള്ളത് കൊണ്ട് ആണ് നിന്നോട് പറഞ്ഞത്. എന്നിട്ട് ഡേവിസെട്ടനോട് വല്ലതും പറഞ്ഞ. ഇല്ലടാ. ഞാൻ ഒന്നും പറഞ്ഞിട്ട് ഇല്ല. അമ്മ പെണ്ണിനെ കണ്ടാ. ഒരു ഫോട്ടോ കണ്ടു. നല്ല കൊച്ചു ആണ്. പിന്നെ പെണ്ണിനെ അപ്പൻ ഇല്ല. അമ്മയും ഒരു അനിയത്തിയും ആണ്. അത്ര പണം ഉള്ള വീട്ടിലെ കൊച്ചു ഒന്നും അല്ലടാ. അല്ലേങ്കിലും അമ്മക്ക് ഇത്തിരി സെന്റിമെൻസ് ഓക്കേ ഉള്ള കൂട്ടത്തിൽ ആണ്.അത് കൊണ്ട് ആവും എന്നോട് പറഞ്ഞത് ഞാൻ ചിന്തിച്ചു. അമ്മ ഇനി ഡേവിസ് ചേട്ടനെ കണ്ടാൽ ആ കുട്ടിക്ക് എന്റെ നമ്പർ കൊടുത്തിട്ട് എന്നെ ഒന്ന് വിളിക്കാൻ പറ. പറ്റുമെങ്കിൽ ഞാൻ ഒന്ന് പോയി കാണാം. അമ്മയുടെ കയ്യിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ടോ ഇല്ലടാ. അതു ഡേവിസിന്റെ കയ്യിൽ ആണ്. സാരമില്ല. എങ്കിൽ ഞാൻ ഡേവിസിനെ വിളിച്ചു പറയാം. ആ കൊച്ചിനോട് നിന്നെ വിളിക്കാൻ പറയാൻ. ഓക്കേ ശരി അമ്മേ.
ഫോൺ വച്ചു കഴിഞ്ഞു ആണ് ആലോചിച്ചത് പെണ്ണിനെ ഇനി കാണാൻ ഭംഗി ഒന്നും ഇണ്ടാവില്ലേ. ഫോട്ടോ കാണാതെ നേരിട്ട് കാണാം എന്ന് പറഞ്ഞത് പ്രശ്നം ആവുമോ. സാരമില്ല അമ്മ കണ്ടിട്ട് കുഴപ്പം ഇല്ല എന്ന് ആണ് പറഞ്ഞത്… കുറച്ചു കഴിഞ്ഞപോൾ അമ്മ വിളിച്ചു. ഡാ ഞാൻ ഡേവിസിനെ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്. ആ കുട്ടി നിനക്ക് മെസ്സേജ് അയക്കും എന്ന് പറഞ്ഞിട്ട് ഉണ്ട്. ഓക്കേ അമ്മേ അമ്മ അപ്പോഴേക്കും കാര്യങ്ങൾ ഓക്കേ ഇത് വരെ ആക്കിയോ. എന്റെ കാര്യത്തിൽ അല്ലേങ്കിലും അമ്മക്ക് ആണ് തിരക്ക്. പിന്നെ ആണ് ഒരു കാര്യം. ചോദിക്കാൻ വിട്ടത് പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നു. അന്ന് പിന്നെ ചോദിച്ചു ഒന്നും ഇല്ല. പിറ്റേന്ന് അമ്മ വിളിച്ചപ്പോൾ പെണ്ണിന്റെ പേര് അമ്മയോട് ചോദിച്ചു. ഡേവിസ് പറഞ്ഞിരുന്നു കൊച്ചിന്റ പേര്. പിന്നെ ഞാൻ അത് മറന്നുഡാ. ശേ. പെണ്ണിന്റെ പേര് അറിയാതെ എങ്ങനെ പെണ്ണിനെ കാണാൻ പോവും. അത് നീ നേരിൽ കാണുമ്പോൾ ചോദിച്ച മതി. അമ്മ മറുപടി പറഞ്ഞു. അങ്ങനെ പിറ്റേന്ന് വാട്സാപ്പിൽ ഒരു മെസ്സജു വന്നു. ഞാൻ ഡേവിസ് ചേട്ടൻ പറഞ്ഞിട്ട് മെസ്സേജ് അയച്ചത് ആണ്. ചേട്ടൻ ഇവിടെ ആണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞു. ചേട്ടൻ എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു…… മെസ്സേജ് ഇതാണ്. ഇതിന് ഞാൻ ഇപ്പൊ എന്ത് മറുപടി ആണ് കൊടുക്കുക. എന്തേങ്കിലും മറുപടി കൊടുക്കണം എന്നുള്ളത് കൊണ്ട് ഞാൻ ചോദിച്ചു താൻ എന്നാണ് ലീവ് എങ്കിൽ പറ. നമുക്ക് ഒരു ദിവസം കാണാം.. അല്ലേങ്കിൽ വേണ്ട സൺഡേ കാണാൻ പറ്റുമോ എന്ന് ചോദിക്കാം തന്നിക്ക് സൺഡേ കാണാൻ പറ്റുമോ മ്മ്മ്. മറുപടി കിട്ടി എവിടെ വച്ചു കാണാൻ പറ്റും. ഞാൻ തന്നെ മുൻകൈ എടുത്തു ചോദിച്ചു. ചേട്ടനെ എവിടെ വരാൻ പറ്റും
ഞാൻ എന്റെ താമാസ സ്റ്റലതു നിന്ന് കുറച്ചു മാറിയുള്ള സിറ്റിയുടെ പേര് പറഞ്ഞു. തന്നിക്ക് അവിടെ വരാൻ പറ്റുമോ മ്മ്. തന്റെ സ്ഥലം ദൂരെ ആണ് എങ്കിൽ വേണ്ട. അല്ല ഞാൻ ഇവിടെ അടുത്ത് ആണ്. എങ്കിൽ ഓക്കേ. അവിടെ ഉള്ള ഒരു മാളിൽ വച്ചു കാണാം എന്ന് പറഞ്ഞു. അങ്ങനെ സൺഡേ ആയി ഉച്ചക്ക് കാണാം എന്ന് ആണ് പറഞ്ഞത്. ഞാൻ എന്തായാലും ഒന്ന് ഒരുങ്ങി. ഇനി പെണ്ണിനെ കാണുമ്പോൾ ഞാൻ മോശം ആകണ്ട. അങ്ങനെ കാറും എടുത്തു. ഞാൻ സിറ്റിയിൽ പോയി അവിടെ ഒരു ഇന്ത്യൻ ഫുഡ് കിട്ടുന്ന റെസ്റ്റോറന്റ് ഉണ്ട്. അവിടെ വച്ചു കാണാം എന്ന് ആണ് പറഞ്ഞിട്ട് ഉള്ളത്. അങ്ങനെ ഞാൻ റെസ്റ്റോറന്റ്ഇൽ എത്തിയപ്പോൾ മെസ്സേജ് അയച്ചു. അവൾ ഉള്ളിൽ ഉണ്ട് എന്ന് മെസ്സേജ് അയച്ചു. എന്തായാലും ഒന്ന് കാൾ ചെയാം എന്ന് കരുതി വിളിച്ചു. ഹലോ…. ഹലോ… ഞാൻ ഇവിടെ ഉണ്ട് താൻ എവിടെ ആണ് ഇരിക്കുന്നത്.. ഞാൻ ലെഫ്റ്റ് കോർണരിൽ ഉണ്ട്… തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു. ഒന്ന് ഞെട്ടി…. ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ……..
