പേടിക്കാരി 7New 

പിന്നെ ഒരു ഫ്രണ്ട് ബാംഗ്ലൂർ നിന്ന് വന്നിരുന്നു അവനെ റെയിൽവേസ്റ്റേഷനിൽ കൊണ്ട് വിടാൻ പോയി…. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ഉച്ച ആയി…. എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം ഓക്കേ കഴിച്ചു….. ദിവ്യ എനിക്ക് എല്ലാം വിളമ്പി തരുന്നു ഉണ്ട്. ഞങളുടെ വീട്ടിൽ അങ്ങനെ വിളമ്പി കൊടുക്കുന്ന ശീലം ഒന്നും ഇല്ല. അപ്പന് മാത്രം ആണ് വിളമ്പി കൊടുക്കാറുള്ളത്… അത് അമ്മയില്ലേങ്കിൽ ചേച്ചിമാരോ അവരും ഇല്ലെങ്കിൽ ഞാൻ വിളമ്പി കൊടുക്കും… അമ്മയാണ് അത് ഒരു അവകാശം പോലെ ചെയ്യുന്നത്… അമ്മ വീട്ടിൽ ഇല്ലെങ്കിൽ ആണ് വേറെ ആരെങ്കിലും അത് ചെയാറുള്ളത്… അത് കൊണ്ട് ഞാൻ ചോറ് എടുക്കുമ്പോൾ ആദ്യം തന്നെ കുറച്ചു അധികം എടുക്കും പിന്നെ രണ്ടാമത് എടുക്കാറില്ല… ഇവൾ ഞാൻ കഴിക്കുന്നതിന് അനുസരിച്ചു പിന്നെയും പിന്നെയും വിളമ്പുക ആണ്.. മതി മതി ഞാൻ ഇത്ര ഒന്നും കഴിക്കാറില്ല….. അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു….. അവൾ ഒരു വികാരവും ഇല്ലാത്ത പോലെ ആണ് ഞാൻ ഉള്ളപ്പോൾ…… അങ്ങനെ ഉച്ച കഴിഞ്ഞു വീടിനടുത്തുള്ള കുറച്ചു ബന്ധു വീട്ടിൽ പോയി. എന്റെ കൂടെ ഒറ്റക്ക് വരാൻ അവൾക്ക് ചെറിയ പേടി ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ സാറമോളെയും ഞങളുടെ കൂടെ കൂട്ടി. അത് നന്നായി എന്ന് പിന്നെ എനിക്ക് തോന്നി. ഇപ്പോൾ സാറമോളും ദിവ്യയും നല്ല കൂട്ട് ആയിട്ട് ഉണ്ട്. സാറമോളെ എല്ലാവർക്കും നല്ല ഇഷ്ടം ആണ്. അതുകൊണ്ട് സാറമോൾ തന്നെ ഞങളുടെ ബന്ധുകളെ ഓക്കേ ദിവ്യക്ക് പരിചയപേടുത്തി കൊടുക്കുത്തു. ഞാൻ ഒഴിച്ചു ദിവ്യയോട് എല്ലാവരും നന്നായി സംസാരിക്കുന്നു ഉണ്ട്. എനിക്ക് ആണേകിൽ അവളോട് സംസാരിക്കാൻ ഒരു മടിയും നാണവും പേടിയും ഓക്കേ പോലെ… അങ്ങനെ അന്ന് വൈകുന്നേരം ആയി.. ഞങ്ങൾ രണ്ടാളും റൂമിൽ ഒന്നും മിണ്ടാതെ ഇരിപ്പാണ്. കുറെ നേരം ഇങ്ങനെ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവളോട് പറഞ്ഞു ദിവ്യെ തനിക് ഇവിടെ എന്തേങ്കിലും പ്രോബ്ലം ഉണ്ടോ. എന്റെ ഭാഗത്തു നിന്ന് ആണേകിലും പറയാൻ മടി ഒന്നും വേണ്ട… എനിക്ക് പ്രശ്നം ഒന്നും ഇല്ല. എന്നെ നോക്കി പേടിച്ചു ആണ് പറയുന്നത്…. തന്നിക് ഈ കല്യാണത്തിന് ഇഷ്ടം അല്ലാതെ ആണോ ഇത് നടന്നത്. തനിക്ക് വല്ല പ്രേമമോ എന്തെകിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറഞ്ഞോളൂ…..

അങ്ങനെ ഒന്നും ഇല്ല. പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു.. പിന്നെ എന്ത് കോപ്പ് ആണ് അവൾ എന്നോട് ഇങ്ങനെ ഓക്കേ കാട്ടുന്നത്. ഞാൻ മനസ്സിൽ വിചാരിച്ചു….. ഞാൻ അടുത്ത് കിടക്കുന്നത് ആണോ പ്രശ്നം. ഞാൻ പിന്നെയും ചോദിച്ചു… അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ പിന്നെയും പിന്നെയും ഇതു തന്നെ ചോദിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി…… താൻ കരയാൻ വേണ്ടി പറഞ്ഞത് ഒന്നും അല്ല. എന്താ പ്രശ്നം എന്ന് അറിയാൻ വേണ്ടി ചോദിച്ചത് ആണ്…. എനിക്ക് പേടിയാ ചേട്ടാ. ഇതും പറഞ്ഞു പൊട്ടി കരയുക ആണ്…. താൻ എന്നെ പേടിക്കുക ഒന്നും വേണ്ട. ഞാൻ തന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല. എനിക്ക് ദിവ്യയെ അത്രയും ഇഷ്ടം ആണ്. പിന്നെ ഞാൻ എങ്ങനെ ദിവ്യയെ എന്തേങ്കിലും ചെയ്യും… താൻ ഇനി പേടിക്കുക ഒന്നും വേണ്ട…. ഞാൻ എന്തയാലും തഴെ കിടന്നോളാം…. ഇതും പറഞ്ഞു ഞാൻ ബെഡ് ഷീറ്റും തലയിണയും എടുത്തു താഴെ കിടന്നു… ഏട്ടാ…. അവളുടെ വിളി കേട്ട് നോക്കിയപ്പോൾ എന്നെയും നോക്കി കണ്ണും നിറഞ്ഞു നിൽക്കുക ആണ് ഞാൻ താഴെ കിടക്കാം. ഏട്ടൻ കട്ടിലിൽ കിടന്നോ. വേണ്ട. താൻ എന്തായാലും ബെഡിൽ കിടന്നു നന്നായി ഉറങ്ങ്.. ഇന്ന് താഴെ വച്ചു സാറമോൾ അത് ചോദിച്ചപ്പോൾ അവരുടെ നോട്ടം കാരണം എന്റെ തൊലി ഇരിഞ്ഞു പോയി. താൻ എന്തായാലും കിടന്നു ഉറങ്ങ്. അതും പറഞ്ഞു ഞാൻ മൂടി പുതച്ചു കിടന്നു… അങ്ങനെ ആ ദിവസവും കഴിഞ്ഞു.. പിന്നെ പിന്നെ അവൾ വീട്ടിലെ എലാവരോടും നന്നായി അടുത്തു…. അവൾക്ക് അപ്പൻ ഇല്ലാത്തത് കൊണ്ട് ആണോ എന്തോ എന്റെ അപ്പനെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അപ്പനെ മരുന്ന് എല്ലാം എടുത്ത് കൊടുക്കുന്നത് എല്ലാം ഇപ്പോൾ അവൾ ആണ്. അതുകൊണ്ടു അമ്മയ്ക്കും അവളെ ജീവൻ ആയി.. എന്നോട് അങ്ങനെ മിണ്ടൽ ഒന്നും ഇല്ല. കല്യാണത്തിനു മുൻപ് മിണ്ടിയിരുന്ന അത്ര പോലും ഇപ്പോൾ അവൾ എന്നോട് മിണ്ടുന്നില്ല. അതിൽ എനിക്ക് നല്ല വിഷമം ഓക്കേ ഉണ്ട്. പിന്നെ അവൾക്ക് പേടി ആയതു കൊണ്ട് ഞാൻ ഒന്നും പറയാറില്ല. പിന്നെ എപ്പോഴും സാറമോളോട് എന്തേങ്കിലും ഓക്കേ പറഞ്ഞു ഇരിക്കുന്നത് കാണാം. ഇപ്പൊ പിന്നെ അവളുടെ മുഖത്തെ ആ വിഷമം ഓക്കേ കുറെ പോയിട്ട് ഉണ്ട്. അത് കണ്ടുമ്പോൾ എനിക്കും ഒരു സന്തോഷം ആണ്.

Updated: July 6, 2026 — 6:03 pm

Leave a Reply

Your email address will not be published. Required fields are marked *