ഞങ്ങൾ ദിവസവും ഫോൺ ഓക്കേ വിളിക്കും അവൾ അങ്ങനെ അധികം സംസാരിക്കുന്ന ആൾ അല്ല. അവൾക്ക് ഇപ്പോഴും എന്തോ പേടി ഓക്കേ ഉള്ള പോലെ. പിന്നെ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ സംസാരിക്കും. വീട്ടിലെ വിശേഷം ഓക്കേ ഞാൻ ചോദിക്കും അപ്പോ അവൾ ഓരോന്ന് പറയും അത്ര മാത്രം. പിന്നെ ജോലി കാര്യങ്ങൾ ആണ് സംസാരിക്കുക…… എങ്കിലും അവളുടെ ആ നോട്ടം ഓക്കേ എനിക് ഇഷ്ടം ആണ്. ഞാൻ അങ്ങനെ ഞങളുടെ കല്യാണ കാര്യം ഓക്കേ ആലോചിച്ചു ദിവസം തള്ളി നീക്കി. അങ്ങനെ അവൾക്ക് പോകേണ്ട ദിവസം ആയി. എനിക് ഇനിയും ഒരു മാസം കഴിഞ്ഞു പറ്റുക ഉളൂ.. അവളെ ഞാൻ എയർപോർട്ടിൽ കൊണ്ട് ചെന്ന് ആക്കി. അവൾ ഇപ്പോഴും എന്നോട് അധികം സംസാരിക്കുന്ന കൂട്ടത്തിൽ പെട്ട ആൾ അല്ല….. ഞാൻ അവളോട് വല്ലതും ചോദിച്ച മറുപടി പറയും. അത്ര മാത്രം. പക്ഷെ അവളെ നോക്കി നിലക്കാനും ഒരു സുഖം ആണ്. അങ്ങനെ അവളെ യാത്ര ആക്കി തിരിച്ചു വന്നു. നാട്ടിൽ എത്തിയപ്പോൾ അവൾ മെസ്സേജ് അയച്ചിരുന്നു. ഏട്ടാ ഞാൻ എത്തിട്ടോ…. അത്ര മാത്രം പിന്നെ ഒരു മാസം ഒരു സുഖവും ഉണ്ടായിരുന്നു ഇല്ല. എങ്ങനെ എങ്കിലും ഈ മാസം കഴിഞ്ഞ മതി എന്ന് ആയിരുന്നു. അങ്ങനെ ആ മാസം കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തി. ഒരു കൂട്ടുകാരൻ എയർപോർട്ടിൽ വന്നു വീട്ടിൽ കൊണ്ട് വന്നു. വീട് പെയിന്റ് ഓക്കേ അടിച്ചിട്ട് ഉണ്ട്. കല്യാണത്തിന് ഇനി ഒന്നര ആഴ്ച ഉളൂ. ഡ്രസ്സ് എടുക്കലും. വിവാഹ ക്ഷണം ഓക്കേ ആയിരു ആ ഒരു ആഴ്ച വേഗം പോയി……… എന്നും അവൾക്ക് മെസ്സേജ് അയക്കാർ ഉണ്ട്. എന്തേങ്കിലും ഓക്കേ അവളും പറയും. അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം എത്തി. വീട്ടിൽ എല്ലാം നിറയെ വിരുന്ന്കാർ ആണ്. പിന്നെ എന്റെ പഴയ കുറെ ഫ്രണ്ട്‌സ് ഓക്കേ വന്നിട്ട് ഉണ്ട്….. നാളെ ആണ് കല്യാണം… നാളെ എന്റെ എല്ലാം എല്ലാം ആയ ദിവ്യ എന്റെ സ്വന്തം ആവുക ആണ്….. ആദ്യമായി കണ്ട അന്ന് ഉണ്ട കണ്ണും ആ കണ്ണിൽ നിറയെ ആകാംഷയും പേടിയും നിഷ്കളങ്കതയും ഒളിപ്പിച്ചു വച്ചു നടന്നിരുന്ന ആ നേഴ്സ് നാളെ എന്റെ സ്വന്തം ആകുക ആണ്.
ആദ്യം കണ്ട അന്ന് അവളോട് ഒരുപാട് ഇഷ്ടം തോന്നിയപ്പോഴും പിന്നീട് അവളോട് ചെന്ന് മിണ്ടിയപ്പോഴും ഒരിക്കലും വിചാരിച്ചില്ല അവൾ ഞാൻ ആഗ്രഹിച്ചിരുന്ന പോലെ എന്റെ സ്വന്തം ആവും എന്ന് പക്ഷെ അതെല്ലാം സംഭവിച്ചിരിക്കുന്നു….. എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്…….. അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വാഴുതി വീണു….
എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്……..
അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വഴുതി വീണു…
പിറ്റേന്ന് പുലർച്ചെ ഒരു ആറര ആയി കാണും. വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ട് ആണ് ഉണർന്നത്.
കല്യണ ചെക്കൻ ഇപ്പോഴും എഴുന്നേൽകാൻ ഉദ്ദേശം ഒന്നും ഇല്ലേ…. വകയില്ലേ ഒരു അനിയത്തി ആണ്. അവൾ അല്ലേങ്കിലും പണ്ട് മുതലേ ഒരു വയാടി ആണ്. എന്നാലും എന്നെ അവൾക്ക് ജീവൻ ആണ്. ഞാൻ നാട്ടിൽ ലീവിന് വന്നാൽ അവൾ എന്റെ വീട്ടിൽ നിൽക്കാൻ വരും. പിന്നെ എന്റെ മുടി പിടിച്ചു വലിക്കലും പിച്ചലും മാന്താലും ഓക്കേ ആണ് അവളുടെ പണി.പത്ത് വയസ്സ് ആയപ്പോഴേക്കും വലിയ ആൾക്കാർ പറയുന്ന വർത്താനം ആണ് അവൾ പറയുന്നത്.
സാറ മോൾ ആയിരുന്നോ……..
ചേട്ടനെ എഴുന്നേൽക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ…. അവൾ ഇത്തിരി കലിപ്പിൽ ആണ്….
അവിടെ എല്ലാവരും ഒരുക്കം തുടങ്ങി… അവസാനം കല്യാണ ചെക്കനെ ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് പറയരുത്….. ഞാൻ പോയി ഡ്രസ്സ് മാറാൻ പോകുക ആണ്……..
അവൾ വലിയ ഗമയിൽ കയ്യും വീശി തഴെക്ക് പോയി……
ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടന്നു….
ഇന്നാണ് കല്യാണം….. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഓർമിപ്പിക്കപ്പെടുന്ന ദിവസം ആയിരിക്കും………….
ഇനി ഞാൻ ഒറ്റക്ക് അല്ല. ഒരു പെണ്ണിനെ കൂടി പോറ്റണം…. ഇനിയുള്ള ജീവിത കാലം മുഴുവൻ അവളോട് ഒപ്പം ആണ് ജീവിക്കണ്ടത്….. അങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല… പിന്നെ മൊബൈൽ അടിക്കുന്നത് കേട്ട് സമയം നോക്കിയപ്പോൾ എഴര ആയി……… പത്തരക്കു ആണ് കല്യാണം…… അങ്ങനെ ഒരു വിധം എഴുനേറ്റു…. പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞു വന്നപ്പോൾ എട്ടര ആയി. പിന്നെ ഡ്രസ്സ് എല്ലാം മാറി…. കുറച്ചു കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കാൻ ഉള്ളവർ വന്നിരുന്നു… പിന്നെ ഡ്രസ്സ് മാറുന്നത് പകുതി മുതൽ അവർ ഫോട്ടോ എടുപ്പ് തുടങ്ങി… ഷൂ ഒരു മൂന്നു പ്രാവശ്യം ഇട്ട് കാണും… ഫോട്ടോഗ്രാഫർ പറയുന്നത് കേട്ട് അങ്ങനെ കുറെ നേരം പോയി………. പിന്നെ താഴെ ഇറങ്ങി വന്നു ഒരു ചായ കൂടിച്ചു…. പിന്നെയും ഫോട്ടോ എടുപ്പ് ആണ്. സകല ബന്ധുക്കാർക്കും നാട്ടുകാർക്കും ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കണം…. അങ്ങനെ പത്ത് മണി ആയപ്പോൾ പള്ളിയിലേയ്ക്ക് പോയി……. പള്ളിയിൽ എത്തിയപ്പോൾ അവളും വീട്ടുകാരും വന്നിട്ട് ഉണ്ട്. ഒരു കടും നീല മന്ത്രക്കോടി സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. മുടിയെലാം കെട്ടിവെച്ചു സുന്ദരി ആയിട്ട് ഉണ്ട്…… സാധാരണ വിടർന്നു നിൽക്കുന്ന അവളുടെ കണ്ണുകൾ കൺമഷി എഴുതി മനോഹരം ആക്കിയിട്ടു ഉണ്ട്….. അങ്ങനെ പള്ളിയിൽ കയറി പരിപാടി ആരംഭിച്ചു…. സാധാരണ മുഖഭാവത്തിൽ നിന്ന് ഇന്ന് അവൾ ചെറുതായി ചിരിക്കുന്നു ഓക്കേ ഉണ്ട്….. പക്ഷെ ഞാൻ എന്തെകിലും ചോദിച്ചൽ പേടിയോടെ ആണ് മറുപടി….. അങ്ങനെ മിന്നുകേട്ട് കഴിഞ്ഞു…. നീ ഉണ്ടില്ലേങ്കിലും ഇവളെ ഊട്ടണം. നീ ഉടുത്തില്ലേങ്കിലും ഇവളെ ഉടുപ്പിക്കണം പള്ളീലച്ചൻ ഒരു ഉഗ്രൻ ഉപദേശവും ഓക്കേ തന്നു…… അങ്ങനെ കല്യാണം കഴിഞ്ഞു. അങ്ങനെ എന്റെ ഏകാന്ത ജീവിതം അവസാനിച്ചു. ഇനി എന്റെ ലോകത്തു ദിവ്യ കൂടി ഉണ്ട്………. ഇനി എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാൾ ആയി. എന്റെ ദിവ്യ. അങ്ങനെ കല്യാണ പരിപാടി ഓക്കേ കഴിഞ്ഞു…… എലാവരെയും സൽക്കരിച്ചും ഫോട്ടോ എടുത്തും വൈകുന്നേരം ആയപ്പോഴേക്കും തീരെ വയ്യാതെ ആയി….. വൈകുന്നേരം ദൂരെ നിന്ന് വന്ന കുറച്ചു ഫ്രണ്ട്‌സ്ന് ഓക്കേ യാത്ര ആക്കി വന്നപ്പോഴക്കും ഒരുപാട് വൈകിയിരുന്നു….. പിന്നെ ബന്ധുക്കളോട് സംസാരിച്ചു ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു
