എല്ലാം കേട്ടപ്പോൾ അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.
“ഇന്നാ കുറച്ചു കൂടെ വെള്ളം കുടിക്ക്. ഇനി ഒരുപാട് വെള്ളം കുടിക്കേണ്ടതല്ലേ. ”
അങ്ങനെ പറഞ്ഞുകൊണ്ട് ജോയൽ ഒരു കുപ്പി വെള്ളം എടുത്ത് റസിയക്ക് കൊടുത്തു.
അവൾ ആ വെള്ളം വാങ്ങി കുടിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ കുറച്ചു സമയം അവിടെ ഇരുന്നു. പിന്നെ അവൾ ചോദിച്ചു.
” സാർ പറയുന്നത് സത്യമാണോ..? .സാർ ഞങ്ങളെ രക്ഷിക്കും എന്ന് ഉറപ്പാണോ.? ”
” അത് ഞാൻ പറഞ്ഞല്ലോ . രക്ഷിക്കും എന്റെ ഉറപ്പ്.. നിന്റെ ഇക്കയെ പുറത്തിറക്കിയതിനു ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. പിന്നെ ഞാൻ പറയുന്നത് മാത്രം കേട്ട് നീ കഴിയണം. എന്റെ ഒരു ജോലിക്കാരിയെ പോലെ. അടിമയെ പോലെ. . നീ നിന്നെ എനിക്ക് തരണം. അത്രയേ ഉള്ളൂ. നിനക്ക് വേണമെങ്കിൽ ഇവിടെത്തന്നെ ഈ ജ്വല്ലറിയിൽ ഒരു ജോലിയും ഞാൻ തരും. ”
” എന്റെ ഇക്കയെ രക്ഷിക്കാമെങ്കിൽ ഞാൻ സമ്മതിക്കാം സാർ. സാർ പറഞ്ഞതുപോലെ അനുസരിക്കാം . സാർ പറയുന്നത് എന്തും ചെയ്യാം. ഞാൻ എന്നെ സാറിന് തരാം. അത് പക്ഷേ എന്റെ ഇക്ക അറിയരുത്. ഇക്ക അറിയാതെ പോരെ.?”
“രക്ഷിക്കും അതുറപ്പ്. ഞാൻ പറഞ്ഞല്ലോ! അതിന് ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. പക്ഷേ എല്ലാം നിന്റെ ഇക്ക അറിയണം. അറിഞ്ഞുകൊണ്ട് മാത്രം മതി ഈ കരാർ. നിന്നോട് മോഷ്ടിക്കാനും ആരുടെ വേണമെങ്കിലും കാലു പിടിക്കാനും, എന്തുവേണമെങ്കിലും പിടിക്കാനും, പറഞ്ഞ ആൾക്ക് ഇതിൽ വലിയ എതിർപ്പൊന്നും കാണില്ല. നീ ഒന്ന് സംസാരിച്ചു നോക്കൂ. എന്നിട്ട് ഒരു തീരുമാനമെടുത്താൽ മതി. ഞാൻ ഏതായാലും സ്റ്റേഷനിലേക്ക് ഒന്ന് വിളിച്ചു നോക്കട്ടെ. ”
അതും പറഞ്ഞ് ജോയൽ ഫോൺ എടുത്ത് നോക്കി. എല്ലാം കൃത്യമായി റെക്കോർഡ് ആയിട്ടുണ്ട്. എന്നുറപ്പിച്ചു.
പിന്നെ സ്റ്റേഷനിലെ തന്റെ സുഹൃത്തായ സി ഐയെ വിളിച്ചു സംസാരിച്ചു. .
” നമസ്കാരം ഉണ്ട് ജോർജ് സാറേ . എന്തുണ്ട് സാറേ വിശേഷം.? ”
” ആഹാ ഇതാര് മുതലാളിയോ.? എന്താണ് ഈ സമയത്ത് വിളിക്കാൻ..?
നീ കാര്യം പറ മോനെ.”
” അതൊരു കാര്യം അറിയാൻ വേണ്ടിയാ. ഞാൻ കേട്ടത് ശരിയാണെങ്കിൽ സാർ എന്നെ ഒന്ന് സഹായിക്കണം. ”
” നീ ചുറ്റി വളയാതെ കാര്യം പറ മോനെ ജോയലേ. നിന്റെ സാർ എന്നുള്ള വിളി കേൾക്കുമ്പോൾ അറിയാലോ നിനക്ക് കാര്യമായത് എന്തോ വേണമെന്ന്. എന്താണ് കാര്യം നീ അത് പറ. . എന്താണേലും നമുക്ക് റെഡിയാക്കാം. ”
” സാറേ ഞാനൊരു കാര്യം കേട്ടു. ഒരു മയക്കുമരുന്ന് കേസ് . അതിൽ ഒരു ബഷീറിനെ പിടിച്ചിട്ടുണ്ടെന്ന്. ഉള്ളതാണോ..? ”
” താൻ ഇത് എങ്ങനെ അറിഞ്ഞു..? സംഭവം സത്യമാണ്. അവന്റെ ഭാര്യ രാവിലെ ഇവിടെ വന്നിരുന്നു. ഇവിടെ വന്ന് എന്റെ ക്കാല് കുറേ പിടിച്ചുനോക്കി. അവൻ പെട്ടുപോയത് ആണ്. അത് ഞങ്ങൾക്ക് മനസ്സിലായി . അവന്റെ കൂട്ടുകാരായ ഹക്കീമും റിയാസും ആണ് ഇതിന്റെ പിന്നിൽ. വേറെയും വമ്പന്മാർ ഉണ്ട്. അവരെയൊക്കെ പിടിക്കാൻ ശ്രമവും നടക്കുന്നുണ്ട്. ഇവനെ അവർ പേടിപ്പിച്ചു അവനെക്കൊണ്ട് ചെയ്യിച്ചതാ. അതൊക്കെ ഞങ്ങൾക്ക് അറിയാം. എന്ന് വെച്ച് അവനെ ചുമ്മാ അങ്ങ് വിടാൻ ഒക്കുമോ..? നാളെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കുടുങ്ങും. . അല്ല താൻ ഇതെങ്ങനെ അറിഞ്ഞു. ഞങ്ങൾ ഇതുവരെ ഈ ന്യൂസ് പുറത്താക്കിയില്ലല്ലോ.”
” അതൊക്കെ അറിഞ്ഞെന്റെ ജോർജ് സാറേ. സാർ എഫ്ഐആർ എഴുതിയോ.? ”
” ഇല്ലടോ അതൊന്നും ആയില്ല. ഇവിടെ ആരൊക്കെയോ ചേർന്ന് ആ പെണ്ണിനെ ഭീഷണിപ്പെടുത്തി കുറച്ചു പണം അടിക്കാനുള്ള ശ്രമത്തിലാണ്. അത് എന്താകും എന്ന് നോക്കാം. എന്നിട്ട് ബാക്കി തീരുമാനിക്കാം എന്നുകരുതി. ”
“ഇപ്പോൾ സാർ വിചാരിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ലേ..?”
” അതൊക്കെ പോട്ടെ ഇത് ചോദിക്കാൻ തനിക്ക് ഇതിൽ എന്താ കാര്യം. താൻ ഉണ്ടോ ഈ ഇടപാടിൽ.? ”

സൂപ്പർ ഇനി എന്നാ