രുദ്രപ്രതാപം – 14 7അടിപൊളി  

അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരുത്തൻ വന്നു അശ്വതിയുടെ ദേഹത്ത് മനപ്പൂർവ്വം ഒന്ന് പിടിച്ചത്…

അശ്വതി ഒന്ന് ഞെട്ടി അയാളെ നോക്കി അയാളുടെ മുഖത്ത് ഒരു വഷളൻ ചിരി അവൾ കണ്ടു …

പെട്ടെന്ന് അവളുടെ ശരീരത്തിൽ ആകെ ഒരു വിറയൽ പടർന്നു വന്നു… മുമ്പ്  കോളേജിൽ നടന്ന കാര്യങ്ങളെല്ലാം ഒറ്റയടിക്കും മനസ്സിൽ കയറി വന്നു… അവളുടെ ഉള്ളിൽ ഭയം ഉടലെടുത്തു…

“എന്താ രണ്ടാളും ഇവിടെ പരിപാടി?”

അവരുടെ അടുത്തെത്തിയ ഞാൻ ചോദിച്ചു

“ഒന്നൂല്ല ഞങ്ങൾ ആ കുട്ടികളുടെ പരിപാടി കാണുകയായിരുന്നു”

മായാണ് അത് പറഞ്ഞത്

അശ്വതിയുടെ മുഖത്ത് ഒരു വിളർച്ച കണ്ട ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു..

“എന്താടി …എന്തുപറ്റി”

“ഒ.. ഒന്നൂല്ല”

അവൾ ചെറുതായി വിക്കി മറുപടി പറഞ്ഞു..

പെട്ടെന്ന് അവൾ കുറച്ചു മുന്നിലോട്ട് നോക്കി അപ്പോൾ നേരത്തെ അവളെ  ശരീരത്തിൽ പിടിച്ച അവൻ വീണ്ടും അവളുടെ നേരെ തിരിച്ചു വരുന്നതവൾ ശ്രദ്ധിച്ചു….

“എടാ എന്താ കാര്യം എന്ന് പറ”

ഞാൻ വീണ്ടും അവളോട് അത് തന്നെ ചോദിച്ചു കൊണ്ടിരുന്നു

“അഭി നമുക്കിവിടന്ന് പോകാം വാ..”

“എടി എന്താ നീ കാര്യം പറ… എന്തിനാ ഇപ്പോൾ ഇവിടുന്ന് പോകുന്നത്…”

അപ്പോഴേക്കും മറ്റവൻ ഞങ്ങളുടെ അടുത്തെത്തിയിരുന്നു പെട്ടെന്ന് അവൻ കൈ ഉയർത്തി അശ്വതിയുടെ നേർക്ക് ചലിപ്പിച്ചു…

പെട്ടെന്ന് തന്നെ അശ്വതി കണ്ണുകൾ ഇറുക്കി അടച്ചു…

“ആആആ ….”

പെട്ടെന്ന് ആ പരിസരം മൊത്തം ഉറക്കെ ഉള്ള ഒരു അലർച്ച കേട്ടു…

അശ്വതി കണ്ണുകൾ തുറന്നു നോക്കുമ്പോൾ കാണുന്നത് അവൾക്ക് നേരെ വന്നവൻ നിലംപരിശമായി കിടക്കുന്നതാണ്…

“നായിൻറെ മോനെ”

എന്നും ഉറക്കെ അലറി കൊണ്ട് നിലത്തു വീണി കിടക്കുന്നവന്റെ കൂട്ടുകാരിൽ ഒരാൾ എൻറെ നേരെ ഓടി പാഞ്ഞു വന്നു…

ഞാൻ അവൻറെ കൈകൾ പിടിച്ചു നിർത്തി മുഖത്ത് ആഞ്ഞൊരു അടി കൊടുത്തതും അവൻ തെറിച്ചു പോയി അവിടെ ഉണ്ടായിരുന്നു ഒരു ചെറിയ കടയുടെ മുകളിൽ പോയി വീണു…

ഇതുകണ്ട അവൻറെ മൂന്നാമത്തെ കൂട്ടുകാരൻ ഒരു മരക്കഷണം കൊണ്ട് എന്റെ നേരെ വന്നു വീശി ഞാൻ തല ഒന്ന് ചെരിച്ച് ആ വീശൽ നിന്നും നിസ്സാരമായി ഒഴിഞ്ഞുമാറി…

അവൻ വീണ്ടും വീഴുന്നതിനു മുൻപ് തന്നെ ഞാൻ അവൻറെ സുനക്കിട്ടു നല്ലൊരു തൊഴി കൊടുത്തു…

അവൻ വേദന കൊണ്ട് നിലത്ത് വീണു പിടഞ്ഞു…

“നിനക്കെന്റെ പെങ്ങളെ പിടിക്കണോടാ?”

ഞാൻ ദേഷ്യം കൊണ്ട്

അശ്വതിയെ പിടിക്കാൻ വന്നവന്റെ നേരെ തിരിഞ്ഞു നടന്നു…

അവനെ തല്ലിക്കൂട്ടി പഞ്ഞിക്കിടാൻ ആയിരുന്നു എൻറെ തീരുമാനം…

പക്ഷേ അപ്പോഴേക്കും അശ്വതി എൻറെ കയ്യിൽ പിടിച്ചു

“അഭി വേണ്ട… നമുക്കിവിടുന്നു പോവാം എനിക്ക് പേടിയാകുന്നു…”

അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ണീരിൽ നിറഞ്ഞിരുന്നു…

ഞാൻ മായയെയും ദിവ്യയെയും നോക്കി അവരും പേടിച്ചിരിക്കുകയാണ്…

ഞാനൊരു ശ്വാസം പുറത്തേക്ക് അശ്വതിയുടെ കൈയും പിടിച്ചു അവിടെനിന്നും പോയി…

അമ്പലത്തിന്റെ മുന്നിലേക്ക് എത്തിയപ്പോൾ അവിടെ ചേച്ചിമാരും അച്ഛനും അമ്മയും പിന്നെ ലക്ഷ്മി അമ്മയും നിൽക്കുന്നുണ്ടായിരുന്നു…

“പിന്നെ അവിടെ നടന്നതൊന്നും അവരോട് പറയണ്ട കേട്ടല്ലോ…”

അവരുടെ അടുത്തേക്ക് നടന്നു പോകുമ്പോൾ ഞാൻ അശ്വതിയോട് മായയോടും ദിവ്യയോടുമായി പറഞ്ഞു…

അവരെല്ലാം അതിനു സമ്മതം പോലെ തലയാട്ടി…

“എന്താ അവിടെ ഒരു ബഹളം?”

ദൂരെ ആളു കൂടി നിൽക്കുന്നത് കണ്ടു. അച്ഛൻ ചോദിച്ചു…

“ഒന്നുമില്ല അത് കമ്മിറ്റിക്കാരുടെ എന്തോ ചെറിയ പ്രശ്നം ആണ്…”

വായിൽ വന്ന ഒരു നുണ ഞാൻ പറഞ്ഞു…

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ ആണ് പെട്ടെന്ന് സൈഡിൽ നിന്നും ഒരുത്തൻ ഓടിവന്ന് എന്നെ ചവിട്ടി മറിച്ച്…

“അഭി”

“മോനെ”

അമ്മയുടെയും ചേച്ചിമാരുടെയും എല്ലാം നിലവിളി പെട്ടെന്ന് ഉയർന്നു…

നിയന്ത്രണം വിട്ടുപോയ നിമിഷം, ഞാൻ നിലത്തേക്ക് ആഞ്ഞുവീണു… വേദന വകവയ്ക്കാതെ, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ എഴുന്നേറ്റു തിരിഞ്ഞുനോക്കി…

Leave a Reply

Your email address will not be published. Required fields are marked *