അതും പറഞ്ഞു പവിത്രൻ തൻറെ കയ്യിൽ ഉണ്ടായിരുന്ന കത്തി അഭിഷേക് കിടന്നിരുന്നു ഭാഗത്തേക്ക് ചൂണ്ടി ചുറ്റും കൂടിയിരിക്കുന്ന ആളുകളുടെ നേരെ നോക്കി പറഞ്ഞു…
പക്ഷേ…
ചുറ്റുമുണ്ടായിരുന്നു ആളുകളുടെ ശ്രദ്ധ മുഴുവൻ മറ്റൊരിടത്തേക്ക് ആയിരുന്നു….
അത്രയും നേരം പേടിച്ചു വിറച്ചു നിന്ന മായ പോലും… അത്ഭുതത്തോടെ നിശബ്ദയായി നിന്നു….
എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ പവിത്രം പുറകോട്ട് നോക്കി… അത്രയും നേരം നിലത്തു കിടന്നിരുന്നു അഭിഷേകിന്റെ ശരീരം അവിടെ കാണാനില്ലായിരുന്നു…
മേപ്പാടിന്റെ മയക്കം വീണ്ടും ആ ഇരുണ്ട സ്വപ്നങ്ങളിലേക്ക് വഴിമാറി.. ഒരു കൂട്ടം അമാനുഷികമായ ജീവികൾ കുന്നുകൂടി കിടക്കുന്നു…
അവയ്ക്ക് മുകളിൽ അവയെ പിടിച്ച് വേട്ടയാടി കീഴ്പ്പെടുത്തിയ വേട്ടക്കാരനെ പോലെ ഒരു മനുഷ്യശരീരം നിന്നു….
ആ ശരീരത്തിലാകെ രക്തം കൊണ്ട് മൂടിയിരുന്നു… പെട്ടെന്ന് അവൻറെ കണ്ണുകൾ വ്യക്തമായി സൂര്യനെപ്പോലെ കത്തി അമരുന്ന ദേഷ്യം ആ കണ്ണുകളിൽ മൂടിനിന്നു… രക്ത ചുവപ്പ് കൊണ്ട് നിറഞ്ഞ ആ കണ്ണുകൾ…
പെട്ടെന്ന് അവൻ രണ്ടു കൈകളും മലർത്തി പിടിച്ചു ആകാശത്തിലേക്ക് നോക്കി അലറി…. ആ ആലർച്ചയിൽ ആ ലോകം പോലും ഒന്നും വിറച്ചു പോയിരുന്നു…
പവിത്രന്റെ കണ്ണുകൾ നാലുപുറം പരതി പക്ഷേ അഭിഷേകിന്റെ ശരീരം അവിടെ എവിടെയും കാണാനില്ലായിരുന്നു…
“ആഅആഹ്………….”
പെട്ടെന്ന് പുറകിൽ നിന്നും മൃഗീയമായ ഒരു അലർച്ച കേട്ടു…
അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.അത് പവിത്രനൊപ്പം വന്നിരുന്ന ശിങ്കിടികളിൽ ഒരാളായിരുന്നു…
അയാളുടെ ശരീരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് വലിയ തുളകൾ രൂപപ്പെട്ടു ആ തുളകളിലൂടെ രണ്ടു കൈകൾ പുറത്തോട്ട് നിൽക്കുന്നുണ്ടായിരുന്നു….
അയാൾ വേദന കൊണ്ട് ഉറക്കെ കരഞ്ഞു തുടങ്ങി…
പെട്ടെന്നുതന്നെ ആ ശരീരത്തെ രണ്ടായി പിച്ചിച്ചീന്തി കൊണ്ട് പുറകിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു…
അമൃഗീയമായ കാഴ്ച കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം കണ്ണുകൾ കൂട്ടിയടച്ചു
രക്തത്തിൽ മുഴുവനായി കുളിച്ച് നിൽക്കുന്നു ആ രൂപം പെട്ടെന്ന് ആകാശത്തിന്റെ കോണുകളിലേക്ക് നോക്കി അമാനുഷികമായി അലറി…
ആ അലർജിയുടെ തരംഗങ്ങൾ ആ പ്രദേശമാകെ പ്രതിധ്വനിച്ചു നിന്നു …
അവൻ ആർച്ച നിർത്തി പതിയെ മുഖം താഴ്ത്തി പിടിച്ചു… കണ്ണുകൾ കൂട്ടിയടച്ച് അവൻ പവിത്രന് നേരെ നോക്കി പതിയെ ആ കണ്ണുകൾ തുറന്നു…
അഗ്നിയോളം കലിയിൽ പുളയുന്ന രക്ത ചുവപ്പുള്ള കണ്ണുകൾ…
https://ibb.co/MyVtMJBt
ആ കൂട്ടത്തിൽ നിന്നും ഒരാളുടെ ശ്വാസം മാത്രം പെട്ടെന്ന് നിലച്ചു…
അശ്വതി…
മേപ്പാട് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു…
അയാളുടെ ശ്വാസഗതി അനിയന്ത്രിതമായിരുന്നു അയാൾ പരമാവധി അത് നിയന്ത്രിക്കാൻ ശ്രമിച്ചു… ഒരു സമാധാനത്തിന് എന്നപോലെ അയാളുടെ കൈകൾ കുറച്ചു മുന്നേ വിനീത് മേപ്പാടിന് നൽകിയ ആ പെട്ടിയിലേക്ക് പോയി…
അത് തൻറെ കൈകളിലേക്ക് എടുത്ത് മടിയിൽ വച്ചു തുറന്നു… വളരെ പഴക്കമേറിയ ആ കറുത്ത പുസ്തകത്തിൻറെ
ചട്ടയിൽ അയാളുടെ വിരലുകൾ തഴുകി…
എന്നിട്ട് ആ പുസ്തകത്തിൻറെ പേര് അയാൾ വായിച്ചു
THE OUTSIDERS
WRITTEN BY
കാവൽക്കാരൻ….
To be fucking continue?…
ഈ പാർട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും എപ്പോഴത്തെയും പോലെയല്ല ഒരു മൂഡില്ലാതെയാണ് ഇതെല്ലാം എഴുതി വെക്കുന്നത്…
കൂടെ നിന്ന് സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി…
നിങ്ങളുടെ അഭിപ്രായം എന്തുതന്നെയായാലും അത് താഴെക്കുറിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…
എന്ന് നിങ്ങളുടെ സ്വന്തം
JC..
