രുദ്രപ്രതാപം – 14 8അടിപൊളി  

“അതെന്താടാ സാരി ഒന്നും ഉടുക്കാൻ പാടില്ലേ?”

അർച്ചന ചേച്ചി എൻറെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…

“അങ്ങനെയല്ല സാധാരണ നിങ്ങൾ ഇങ്ങനത്തെ പരിപാടിക്കൊന്നും ഇതൊന്നും എടുക്കാറില്ലല്ലോ”

“ഒന്നും പറയണ്ട ലക്ഷ്മി അമ്മക്ക് ഞങ്ങൾ സാരി തന്നെ എടുക്കണം എന്ന് ഒരേ നിർബന്ധം…?”

“അതെന്തിന്?”

“പ്രത്യേകിച്ച് ഒന്നുമില്ല എല്ലാവരും അങ്ങനെ ആണ് ഇന്നു പോകുന്നത് എന്ന് ”

മുന്നിൽ മടക്കു വീണ ഭാഗം ഒന്ന് നേരെ ആക്കി അപ്പുവാണ് അത് പറഞ്ഞത്…

“ഓഹോ…ആയിക്കോട്ടെ”

പിന്നെയും ഞാൻ അവരോട് അതും ഇതെല്ലാം പറഞ്ഞു കൊണ്ടിരുന്നു അപ്പോഴാണ് അങ്ങോട്ടേക്ക് അശ്വതി നടന്നുവന്നത്…

അവൾ ഒരു ആകാശ

നീല സാരിയാണ് ഉടുത്തിരുന്നത്…അവളുടെ ജാക്കറ്റുകൾക്ക് ഷോൾഡർ വരെ കൈ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം പുറത്തായിരുന്നു…

നെറ്റിയിൽ ചെറിയ ഒരു നീല പൊട്ടും…കഴുത്തിൽ വളരെ ചെറിയ കഴുത്തിലൂടെ തന്നെ ചേർന്ന് കിടക്കുന്ന ഒരു ഗോൾഡൻ ചെയിനും…അവളുടെ ഓരോ നടത്തത്തിലും തുള്ളിക്കളിക്കുന്ന ചെറിയ കമ്മലുകളും അവളുടെ മുഖത്തിന് വല്ലാത്ത ഒരു ഭംഗി പടർന്നു…

അവൾ നേരെ നടന്ന എൻറെ അടുത്തേക്ക് വന്നു…

മുഖത്ത് ഒരു നാണത്തോടെ എന്നോട് ചോദിച്ചു “എങ്ങനെ ഉണ്ട്”

“കൊള്ളാം സൂപ്പർ ആയിട്ടുണ്ട്”

ഞാൻ വിരലുകളിൽ അടിപൊളി എന്ന സൈനും കാണിച്ചു അവളോട് പറഞ്ഞു…

എൻറെ ഈ പുകഴ്ത്തൽ കേട്ടപ്പോൾ അവളുടെ സന്തോഷം ഇരട്ടിയായി…അത് ആ മുഖത്തിൽ ഒരു തിളക്കം സൃഷ്ടിച്ചു…

അവൾ എൻറെ ഭാഗത്തേക്ക് ഒന്നു കൂടി ചേർന്ന് നിന്നു…

എന്നിട്ട് എൻറെ കൈകളിലൂടെ കൈകൾ ചേർത്ത് എൻറെ കയ്യിൽ പിടുത്തമിട്ടു…എന്നിട്ട് അവൾ എന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചു നിന്നു…

“നീ എന്തിനാടി എപ്പോഴും അവനെ ഇങ്ങനെ ഒട്ടി നിനക്കുന്നെ?…”

“എന്തേ ചേച്ചി വല്ല കുഴപ്പവും ഉണ്ടോ?”

അർച്ചന ചേച്ചിയുടെ ചോദ്യത്തിന് അതുപോലെതന്നെ മറുപടി കൊടുത്തു…

“എനിക്കെന്തു കുഴപ്പം…കുഴപ്പമുള്ളവർ ഒന്നും കാണണ്ട…”

അർച്ചന ചേച്ചിയും വിട്ടുകൊടുത്തില്ല…

“ആരും വന്നാലും എനിക്കൊരു പ്രശ്നവുമില്ല ഇവന് കുഴപ്പമില്ല എടുത്തോളാം…ഇനി നിനക്ക് ഞാൻ ഇങ്ങനെ ഒട്ടിപ്പിടിച്ച് നിൽക്കുന്നതിനും വല്ല കുഴപ്പമുണ്ടോടാ…”

എൻറെ ഷോൾഡറിൽ നിന്നും ഒന്നു തലയുയർത്തി മുഖത്തോട്ട് നോക്കിയാണ് അവൾ ചോദിച്ചത്…

“എനിക്കെന്തു കുഴപ്പം?… നീ കിടന്നോടി”

അതും പറഞ്ഞു ഞാൻ അവളുടെ മുഖം എൻറെ ഷോൾഡറിലേക്ക് തന്നെ അടുപ്പിച്ചു…

“പോങ്ങൻ”

എന്നെ നോക്കി നെറ്റി ചുളിച്ചുകൊണ്ട് അർച്ചന ചേച്ചി പറഞ്ഞു…

ഞാൻ അതൊന്നും കാര്യമാക്കിയില്ല കാരണം ഇപ്പോൾ എങ്ങാനും പ്രശ്നമുണ്ടെന്ന് എന്ന് പറഞ്ഞാൽ…

അശ്വതി എങ്ങനെ പ്രതികരിക്കും എന്ന് ഒരു ഐഡിയയും ഇല്ല…

ചിലപ്പോൾ ഇവിടെ തന്നെ അടിപിടി നടക്കും…

എന്തിനാ വെറുതെ ആവശ്യമില്ലാത്ത വയ്യാവേലി പിടിക്കുന്നത്…

അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് മായയും ദിവ്യയും അങ്ങോട്ടേക്ക് വന്നത്…

അവരുടെ ഭാഗത്തേക്ക് എൻറെ കണ്ണുകൾ പോയതും ഒറ്റ നിമിഷം കൊണ്ട് എൻറെ കണ്ണുകൾ അറിയാതെ വികസിച്ചു പോയി…

ഇത്രയും നേരം വെയിറ്റ് ചെയ്യിപ്പിച്ചതിന്റെ  എല്ലാ ദേഷ്യവും ഒറ്റയടിക്ക് കാറ്റിൽ പറന്നു പോയി…

രണ്ടു മാലാഖമാരെ പോലെ അവർ  തിളങ്ങുന്നതായി എനിക്ക് തോന്നി…

ചുവന്ന കളർ സാരിയിൽ പൊതിഞ്ഞ ഒരു പൂവിനെ പോലെ മായയും…കറുത്ത സാരിയിൽ പൊതിഞ്ഞ ഒരു പവിഴ മുത്ത് പോലെ ദിവ്യയും ഞങ്ങളുടെ അടുത്തേക്ക് നടന്നു…

വളരെ മനോഹരമായ മാലകളും കമ്മലുകളും വളകളും ആവശ്യത്തിനു മാത്രം അവരുടെ ശരീരത്തിൽ കിടന്നു…

ആ സാരിയുടെ തലപ്പിന് അടുത്ത് കൂടെ അവരുടെ പാൽ പോലെ വെളുത്ത ആലീല വയറു കാണാമായിരുന്നു…

ആ വയറിന് നടുക്കുള്ള പൂക്കൾ കുഴിക്ക് എന്തെന്നില്ലാത്ത ഒരു ചന്തം തോന്നി…

അവരുടെ നടത്തം കണ്ടപ്പോൾ തലച്ചോറിന്റെ ഏതോ കോണിൽ പതിയെ ആരോ ഒരു മെലഡി പാടുന്ന പോലെ…

“വായ് അടക്കട പൊട്ടാ ഇല്ലെങ്കിൽ വല്ല ഈച്ചയും കേറും”

എൻറെ അന്തം വിട്ടുള്ള നോട്ടം കണ്ടു അപ്പു ആണ് അതു

പറഞ്ഞത്…

തിരിച്ച് സ്വയം ബോധം കിട്ടിയ ഞാൻ വായടച്ച് മര്യാദക്ക് നിന്നു…

Leave a Reply

Your email address will not be published. Required fields are marked *