ദൈവമേ ഇവറ്റങ്ങൾ ഇങ്ങനെ വന്നു നിന്നോ ഞാൻ എങ്ങനെ കൺട്രോൾ ചെയ്യും…
“എല്ലാവരും എത്തിയല്ലോ… എന്നാൽ നമുക്ക് ഇറങ്ങിയാലോ”
സോഫയിൽ ഇരുന്നിരുന്ന അച്ഛനാണ് ചോദിച്ചത്…
അങ്ങനെ ഞങ്ങളെല്ലാവരും വീടൊക്കെ പൂട്ടിയിറങ്ങി…
വീടിനടുത്ത് നിന്നും ഏകദേശം ഒരു 10 മിനിറ്റ് നടക്കാൻ മാത്രമേ അമ്പലത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ…
അതുകൊണ്ട് ഞങ്ങൾ വണ്ടി ഒന്നും എടുക്കാതെ നടക്കാം എന്ന് തന്നെ തീരുമാനിച്ചു…
അമ്പലത്തിലേക്കുള്ള നടത്തത്തിൽ ഏറ്റവും പുറകിലായിരുന്നു ഞാൻ എൻറെ കൂടെ ദിവ്യയും മായയും ഉണ്ടായിരുന്നു…
ഞാൻ അവരുടെ വയറുകളിൽ പിടിച്ചു കൂടുതൽ എന്നോട് അടുപ്പിച്ചു നിർത്തി ഒട്ടിപ്പിടിച്ചു നടന്നു…
“അഭി അവരൊക്കെ കാണും… വിട് ”
വളരെ ശബ്ദം താഴ്ത്തി മായ പറഞ്ഞു പക്ഷേ എനിക്ക് വിടാൻ ഒരു ഉദ്ദേശവും ഇല്ലായിരുന്നു…
എൻ്റെ കൈകൾ ആ മൃദുലമായ വെണ്ണവയറുകളിൽ ഓടി നടന്നു…
നല്ല ഇരുട്ടയതിനാൽ ആർക്കും അങ്ങനെ കാണാൻ പറ്റില്ല… അത് തന്നെ ആയിരുന്നു എൻ്റെ ധൈര്യം…
അമ്പലത്തിൽ എത്തുന്ന വരെ എൻ്റെ കൈകൾ ആ വയറുകളിൽ തന്നെ പലവട്ടം തഴുകി നിന്നിരുന്നു…
അങ്ങനെ ഞങ്ങൾ അമ്പലത്തിന്റെ പരിസരത്ത് എത്തി…
ആദ്യം തന്നെ പോയി പ്രാർത്ഥിക്കലൊക്കെ തീർത്തു… ഞങ്ങൾ പുറത്തിറങ്ങി…
ലക്ഷ്മി അമ്മ അവിടുത്തെ ആരോടൊക്കെ സംസാരിച്ചുകൊണ്ടിരുന്നു… കൂടെ അമ്മയെയും അച്ഛനെയും ചേച്ചിമാരെയും ഒക്കെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു…
ഞാൻ ആ തിരക്കിനിടയിൽ നിന്ന് ഒക്കെ മാറി കുറച്ച് അപ്പുറത്തായി നിന്നു…
ആ പറമ്പ് മൊത്തം നല്ല ആൾ തിരക്കുണ്ടായിരുന്നു പോരാത്തതിന് ചെറിയ സ്റ്റേജ് പരിപാടിയു ,പാട്ടും കൂത്തും ഒക്കെ ആയി നല്ല ബഹളവും…
ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു മരത്തിന് അടുത്തേക്ക് ചെന്ന് അതിൻറെ തിണ്ണയിൽ ഫോൺ നോക്കി ഇരുന്നു…
“ആ നീ ഇവിടെ ഇരിക്കുക ആയിരുന്നോ? ഞാൻ എവിടെയൊക്കെ നോക്കി”
ആ തിരക്കിനിടയിൽ നിന്നും പതിയെ ഒഴിഞ്ഞുമാറി വന്ന ദിവ്യയാണ് അത്…
“ആടി… അവിടെ ആകെ ഒച്ചയും ബഹളവും അതുകൊണ്ട് ഇവിടെ വന്നിരിക്കാം എന്ന് വിചാരിച്ചു”
അവൾ അടുത്തു വന്നിരുന്നു…എന്നിട്ട് എന്റെ തോളിലേക്ക് ചാഞ്ഞു എന്നോട് ചേർന്നിരുന്നു…
“അമ്മ വിളിച്ചിരുന്നു നാളെ വരുന്നില്ല എന്ന് ചോദിച്ചു…”
“പോകാതെ പറ്റില്ലല്ലോ? ഒരുപാട് ദിവസമായില്ലേ വന്നിട്ട്…”
“മമ്…”
“എന്തോ മായയും ലക്ഷ്മി അമ്മയെയും മീനുവിനെയും ഒക്കെ വിട്ടുപോകുമ്പോൾ വല്ലാത്തൊരു സങ്കടം…”
“അതിന് നമ്മൾ വിട്ടുപോകുന്നില്ലല്ലോ കുറച്ചുദിവസം കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ടു പോകുവല്ലേ”
“ആണ് …എങ്കിലും”
“എന്ത് എങ്കിലും… നീ എന്നെ ബാംഗ്ലൂരിൽ വിട്ടു വന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ…”
അവൾ ഒരു കുസൃതി ദേഷ്യത്തോടെ ചോദിച്ചു
…
“എടീ അന്നെനിക്കറിയില്ലല്ലോ നീ എൻറെ ബാല്യകാല ഭാര്യ ആണ് എന്നൊക്കെ അറിഞ്ഞിരുന്നാൽ ഞാൻ അങ്ങനെ ചെയ്യോ…”
“അയ്യട… കൊഞ്ചല്ലേ…അന്നു ഞാൻ ആ പാർട്ടിക്ക് വന്നപ്പോ എന്തായിരുന്നു ഗമ…”
“അത് പറഞ്ഞപ്പോഴ അന്നു ഞാൻ നിനക്ക് മര്യാദയ്ക്ക് ഹാൻഡ് ഷേക്ക് തന്നപ്പോൾ…നീ എന്താ കാണിച്ചേ…”
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നു വിളറി…
“നമസ്കാരം എന്ന് …അല്ലേടി”
അവളുടെ മുഖത്ത് ഒരു കള്ള
ചിരി വിരിഞ്ഞു…
“അത് പിന്നെ അന്ന് നിൻറെ കോലം കണ്ടപ്പോൾ ഞാൻ വിചാരിച്ചു നീ ഒരു അലമ്പൻ ആണെന്ന്”
“അന്ന് നീ എന്നെ കാണുമ്പോൾ കാണുമ്പോൾ മുഖം തിരിച്ചു നടക്കുക ആയിരുന്നില്ലേ എന്നിട്ട് ഞാനാണ് ഗമ കാണിച്ചത് എന്ന്”
അവളുടെ മുഖത്ത് ലജ്ജയുടെ ഒരു ചിരി വിരിഞ്ഞു…
ഞങ്ങൾ അതും ഇതൊക്കെ പറഞ്ഞ് അവിടെയിരുന്നു… കുറച്ചുനേരം കഴിഞ്ഞപ്പോൾ ബോറടിക്കാൻ തുടങ്ങി ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു അമ്പലത്തിന്റെ ഭാഗങ്ങളിലേക്ക് നടന്നു…
അവിടെയൊക്കെ ചുറ്റിക്കറങ്ങി നടക്കുമ്പോ ആണ് അശ്വതിയെയും മായയെ ഞങ്ങൾ കണ്ടത്…
ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു…
