രുദ്രപ്രതാപം – 14 8അടിപൊളി  

ഇടുത്തി പോലെ അവനത് പറഞ്ഞു നിർത്തി.  ലക്ഷ്മി അമ്മയുടെയും മീനുവിന്റെയും മായയുടെയും ഒക്കെ ശ്വാസം പോലും ആ നിമിഷം നിലച്ചിരുന്നു…അവരുടെ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീർ  പൊഴിഞ്ഞിറങ്ങിറങ്ങി…

അവൻ വീണ്ടും തുടർന്നു …

“അങ്ങനെയെല്ലാം തീർന്നു എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് നിൻറെ വരവ്…ഇന്നേവരെ എൻറെ  ദേഹത്ത് ഒരു പൂച്ചക്കുഞ്ഞ് പോലും തൊട്ടിട്ടില്ല അങ്ങനെയുള്ള എന്നെ നീ എൻറെ നാട്ടിൽ വന്ന് തല്ലിയിട്ടുണ്ടെങ്കിൽ നിന്നെ ഇവിടുന്ന് ഞാൻ ജീവനോടെ പറഞ്ഞയക്കില്ല…”

അവൻറെ ശബ്ദത്തിലെ ദേഷ്യം കൂടിവരുന്ന എനിക്ക് തോന്നി…

“നീ എന്നെ എന്തുവേണമെങ്കിലും ചെയ്തു അവളെ വി…..”

വളരെ ഭാരമുള്ള എന്തോ ഒന്ന് പെട്ടെന്ന് എൻറെ തലയുടെ പുറകിൽ വന്ന് ഇടിച്ചു…അതിൻ്റെ ആഘാതത്തിൽ ഞാൻ മുന്നോട്ടു തെറിച്ചു വീണു…

“അഭി….മോനെ …”

ആരൊക്കെയോ

ഉറക്കെ എന്നെ വിളിച്ചു… തലയ്ക്കകത്ത് വല്ലാത്തൊരു മുഴക്കം പോലെ…ഞാൻ താഴെ നിന്നും പതിയെ കൈകൾ കുത്തി എഴുന്നേറ്റു…

എന്നിട്ട് വിരലുകൾ കൊണ്ട്  എൻ്റെ തലക്കു പുറകിൽ തൊട്ടു നോക്കി…തിരിച്ചു കൈകളിലേക്ക് നോക്കിയപ്പോൾ കട്ട ചോര വിരലുകളിൽ പടർന്നു…

കാഴ്ചകൾ എല്ലാം പതിയെ മങ്ങി മറഞ്ഞു…ചുറ്റുമുള്ള ശബ്ദങ്ങൾ എല്ലാം മുഴക്കങ്ങൾ ആയി മാത്രം ഞാൻ കേട്ടു…

പെട്ടെന്ന് എൻ്റെ വയറുകൾ കീറി മുറിച്ചു ഒരു കത്തി എൻ്റെ വയറിനകത്തേക്ക് തറച്ച് കയറി…

“ആആഹ്…”

വേദന കൊണ്ട് ഞാൻ ഒന്നു അലറി …ആ കത്തി എന്നിലേക്ക് വീണ്ടും വീണ്ടും ആഴത്തിൽ അവൻ കയറ്റി ഇറക്കി…

മങ്ങിയ കണ്ണുകളിൽ ഞാൻ ആ മുഖം കണ്ടു…അത് നേരത്തെ ഞാൻ തല്ലി നിലത്തിട്ടവരിൽ ഒരാൾ ആണ്…

ഞാൻ എൻ്റെ കൈകൾ അവൻ്റെ നേരെ പായിച്ചു…അപ്പോഴേക്കും അവൻ എൻ്റെ വയറിൽ നിന്നും ആ കത്തി വലിച്ചൂരി…

“ആഹ്…”

വേദന സഹിക്കുന്നതിനും അതിരു വിട്ടിരുന്നു…പെട്ടെന്ന് ഒരുത്തൻ ഓടി വന്നു എൻ്റെ നെഞ്ചില് ഇട്ട് ചവിട്ടി…അതോടു കൂടി ഞാൻ നിലത്തു വീണു…

ചുറ്റുപാടുമുള്ള ശബ്ദങ്ങൾ എല്ലാം അപ്പോഴേക്കും മുഴുവനായി നിലച്ചു തുടങ്ങിയിരുന്നു…

ഞാൻ നിലത്തു കിടന്നു അവസാനമായി എൻ്റെ കുടുംബത്തെ ഒന്നു നോക്കി…അവരെല്ലാവരും പൊട്ടി കരയുക ആയിരുന്നു…ആരൊക്കയോ അവർ എൻ്റെ അടുത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ അവരെ ബലമായി പിടിച്ചു നിർത്തിയിരുന്നു…

അവരുടെ കണ്ണ് നീരുകൾ മാത്രം ബാക്കി ആകി എൻ്റെ കാഴ്ചകൾ ഇരുട്ടിൽ മൂടി പോയി…

….

….

……

*****************************************

Library of Congress

Washington/USA…

കോടി കണക്കിന് പുസ്തകങ്ങൾ നിറച്ചു വച്ച അലമാരകൾ നിറഞ്ഞ  ആ വലിയ ഹാളിൽ ഒരു അലമാരക്ക് മുന്നിൽ നിന്നുകൊണ്ട് അവിടെ എന്തോ തിരയുക ആണ് ചന്ദ്രശേഖരൻ അഥവാ മേപ്പാടൻ…

ഒരു വെള്ള ജുബ്ബ ആയിരുന്നു അയാളുടെ വേഷം.. മുഖത്ത് സ്വർണ്ണത്തിൻറെ റിങ്ങിലുള്ള ഒരു കണ്ണടയും ഉണ്ട്…

ആ അലമാരകൾക്ക് ഇടയിലൂടെ കൈകൾ പരതി അയാൾ നടന്നുകൊണ്ടിരുന്നു…പ്രായത്തിൻ്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും അയാളുടെ ഈ യാത്രകൾക്ക് കാരണം ഒരു കുട്ടിയിൽ നിന്നുമായിരുന്നു….

22 വർഷങ്ങൾക്ക് മുന്നേ തന്നെ തേടി വന്ന അൽബുദം…വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അയാളുടെ ചോദ്യങ്ങൾ മാത്രം ബാക്കി നില്ക്കുവാണ്…അതിൻ്റെ ഉത്തരങ്ങൾക്കായി ലോകം മുഴുവൻ അലഞ്ഞു കൊണ്ടിരിക്കുന്നു…

“സാർ വന്നിട്ട് ഒരുപാട് നേരായോ…”

ഒരു ബ്ലാക്ക് സ്യൂട്ട് ധരിച്ച 40 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ അയാളുടെ നേരെ വന്നു…

മേപ്പാടൻ കണ്ണുകൾ അയാളുടെ നേരെ തിരിച്ച് ഒന്ന് പുഞ്ചിരിച്ചു…

“ഇല്ല വിനീത് കുറച്ചുനേരം ആയുള്ളൂ…”

“സോറി സാർ നല്ല ബ്ലോക്ക് ആയിരുന്നു. അതാ വൈകിയത്…”

“ഞാൻ പറഞ്ഞില്ലേ എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല. ഞാൻ വന്നിട്ട് കുറച്ചുനേരം ആയുള്ളൂ… അല്ല ഞാൻ പറഞ്ഞ കാര്യം?”

പ്രതീക്ഷയുടെ കണ്ണുകളോടെ മേപ്പാടൻ വിനീതിനെ നോക്കി…

“സർ ഞാൻ പറയാം… ആദ്യം നമുക്ക് ഓഫീസിലോട്ട് ഇരിക്കാം…”

മേപ്പാടിന് വഴിയൊരുക്കി വിനീത് മുന്നിൽ നടന്നു…

Leave a Reply

Your email address will not be published. Required fields are marked *