അവർ രണ്ടുപേരും അലങ്കൃതമായി രൂപകല്പന ചെയ്ത ആ ഓഫീസ് മുറിയിൽ എത്തിച്ചേർന്നു…
“സർ…പ്ലീസ്”
മേശക്ക് ഇപ്പുറമുള്ള ഒരു
കസേര വലിച്ചു മേപ്പാടനോട് അതിൽ ഇരിക്കാൻ വിനീത് ആവശ്യ പെട്ടു…
മേപ്പാടൻ അതിൽ ഇരുന്ന ശേഷം വിനീത് അതിന് എതിർവശത്തുള്ള കസേരയിൽ പോയിരുന്നു…
“സർ പറഞ്ഞത് വച്ച് ഞാൻ നോക്കി… ഏകദേശം നൂറോളം പുസ്തകങ്ങൾ എഴുതിയ ഓതറാണ് അദ്ദേഹം. പക്ഷേ ഇന്ന് വരെ അയാളെ കുറിച്ച് ഒരുതരത്തിലുള്ള വിവരങ്ങളും ഫയൽ ചെയ്തിട്ടില്ല…”
കുറച്ച് ഗൗരവമുള്ള മുഖത്തോടെ വിനീത് പറഞ്ഞു തുടങ്ങി… മേപ്പാടൻ അത് ശ്രദ്ധയോടെ കേട്ടിരുന്നു…
“ലോകത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യത്തും ഈ പുസ്തകങ്ങൾ പെർമനെന്റിലെ ബാൻ ആക്കിയതാണ്… അത് ആരെങ്കിലും വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ഒരുപാട് നിയമ നടപടികൾ അയാൾക്ക് തരണം ചെയ്യേണ്ടിവരും …”
അയാൾ ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു നിർത്തി…
“but… ഇതെല്ലാം മറികടന്ന് ആ പുസ്തകങ്ങൾ കയ്യിലാക്കിയാലും അതിലും മിക്കതും കാലപ്പഴക്കം വന്നു നശിച്ചു പോയതാണ്… ഏതോ ഏഷ്യൻറ് ലെറ്റേഴ്സ് പോലെ ഉള്ള ഇംഗ്ലീഷിലും ആണ് അതെല്ലാം എഴുതി വെച്ചിരിക്കുന്നത്…ഒരു സാധാരണ മനുഷ്യന് ഇതു വായിക്കാൻ പോലും കഴിയില്ല… ഇതിലെ മിക്ക പുസ്തകങ്ങളും യഥാർത്ഥ ലോകത്തെ പറ്റി ആണെങ്കിൽ പോലും വളരെ അസംബന്ധമായ കാര്യങ്ങളാണ് വിളിച്ചു പറയുന്നത്…”
“ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത്രയും കഷ്ടപ്പെട്ട് ഈ പുസ്തകങ്ങൾ അങ്ങ് എന്തിനാണ് തിരയുന്നത്?”
അയാൾ അതും ചോദിച്ചുകൊണ്ട് മേപ്പാടിന് മുഖത്തോട് നോക്കി…
“ഉറക്കം നശിപ്പിക്കുന്ന സ്വപ്നങ്ങൾ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് വിനീത്…” വളരെ താഴ്ന്ന സ്വരത്തിൽ മേപ്പാടൻ പറഞ്ഞു
“ഉത്തരം കിട്ടാത്ത ഒരു നൂറ് ചോദ്യങ്ങൾക്കിടയിലാണ് ഞാൻ ഇപ്പോൾ… ചിലപ്പോൾ എൻറെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ഈ പുസ്തകങ്ങൾ ആയിരിക്കും എനിക്ക് അതിനുള്ള ഉത്തരങ്ങൾ തരാൻ പോകുന്നത്…”
അതുകേട്ടപ്പോൾ വിനീതിന് തിരിച്ച് എന്ത് പറയണം എന്ന് അറിയാതെയായി… അയാൾ തന്റെ ക്യാബിനിലേക്ക് കൈയിട്ട് ഒരു പെട്ടിയെടുത്ത് മേശപ്പുറത്ത് വച്ചു…
“സാർ പറഞ്ഞ ആളുടെ എല്ലാ പുസ്തകങ്ങളും എനിക്ക് കിട്ടിയില്ല ആകെ രണ്ടു പുസ്തകങ്ങൾ മാത്രമേ എനിക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞുള്ളൂ അതിലൊന്ന് എൻറെ ഒരു ഫ്രണ്ടിന്റെ സ്റ്റുഡൻറ് കയ്യിലാണ് അത് എത്തിയാൽ തന്നെ ഞാൻ അങ്ങേയ്ക്ക് ഏൽപ്പിക്കും….”
മേപ്പാടൻ അയാളുടെ മുഖത്തോട്ട് നോക്കി തല കുലുക്കി സമ്മതം മൂളി…
“അങ്ങയുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു…”
അതും പറഞ്ഞു വിനീത് മേപ്പാടിന് കൈകൾ നീട്ടി മേപ്പാട് സന്തോഷത്തോടെ ആ കൈകൾ ചേർത്ത് അയാൾക്ക് ഒരു ഷെയ്ക്ക് ഹാൻഡ് കൊടുത്തു…
പിന്നെ ആ പെട്ടിയുമായി പുറത്തിറങ്ങി മേപ്പാടൻ തന്റെ വണ്ടിയിൽ കയറിയിരുന്നു എന്നിട്ട് ഡ്രൈവറിന്റെ അടുത്ത് വണ്ടി എടുക്കാൻ പറഞ്ഞു…
പുറകുവശത്തെ സീറ്റിൽ ഇരുന്ന് മേപ്പാടൻ തല പുറകോട്ട് ചായിച്ചു കണ്ണുകൾ പതിയെ അടച്ചിരുന്നു അയാൾ മയക്കത്തിലേക്ക് വീണു…
………..
അന്ന് അകലെ തൃക്കര എന്ന് പറയുന്ന ഒരു ചെറു ഗ്രാമത്തിലെ ശിവക്ഷേത്രത്തിനു മുന്നിൽ പൊട്ടിക്കരച്ചിലുകൾ മുഴങ്ങി നിന്നു…
“എന്താടി നിന്റെ മറ്റവൻ തീർന്നപ്പോൾ നിനക്ക് സഹിക്കുന്നില്ല അല്ലേ…”
വെറികൊണ്ട ശബ്ദത്തിൽ ലഹരിയുടെ കടുംപിടുത്തത്തിൽ പവിത്രൻ മായക്ക് നേരെ തിരിഞ്ഞു പറഞ്ഞു…
അവളുടെ കഴുത്തിലെ കത്തിയെടുത്ത് മാറ്റി മുടിയിൽ ബലമായി പിടിച്ചു
നിൽക്കുകയായിരുന്നു അവൻ…
“നീ ഇനി മുതൽ എൻറെയാ… എൻറെ മാത്രം അതിനെന്തെങ്കിലും എതിരി പറഞ്ഞാൽ ഉണ്ടല്ലോ കൊന്നുകളയും പിഴച്ചവളെ…”
നെഞ്ചു പൊട്ടിത്തെറിച്ചു കൊണ്ട് കരയുന്ന മായയുടെ ശരീരം വല്ലാണ്ട് വിറച്ചു നിന്നു…
“എന്താടാ എല്ലാം മൈരൻമാരും നോക്കിനിൽക്കുന്ന… എനിക്ക് എതിരായി ആരും വന്നാലും അവൻറെ ഗതി ഇതായിരിക്കും…”
