അവിടെ പണ്ട് മായയുടെ വീട്ടിൽ വച്ച് ഞാൻ കണ്ട ആ വെകളിപിടിച്ച മൈരനാണ് അത്
“ഞങ്ങടെ നാട്ടിൽ വന്നു ഞങ്ങളെയൊക്കെ അങ്ങ് ഉണ്ടാക്കിയിട്ട് നീ ഇവിടുന്ന് സുഖിച്ചു പോകാം എന്ന് കരുതിയോടാ മൈരേ…”
ഒരു കൈയിലെ പ്ലാസ്റ്റർ തൂക്കിയിട്ടു കൊണ്ട് നിന്നിരുന്ന അവൻ എൻറെ നേരെ നോക്കി പുലമ്പി…
അവന്റെ അലർച്ച കേട്ടു എന്താണ് സംഭവം എന്ന് അറിയാതെ അമ്മയും അച്ചനും ചേച്ചിമാർ എല്ലാം എന്റെ നേരെ നോക്കി.
“നിനക്കന്ന് വേണ്ട അത്ര ഞാൻ തന്നതല്ലേ…കിട്ടിയത് കുറഞ്ഞു പോയി എങ്കിൽ വന്നു വാങ്ങിക്കോടാ…”
ഞാൻ എണീറ്റ് നിന്ന് എൻറെ ടീഷർട്ട് പടർന്നു പിടിച്ച മൺപൊടി തട്ടിക്കൊണ്ട് അവനെ നോക്കി പറഞ്ഞു…
അപ്പോഴേക്കും എവിടുന്നൊക്കെയോ ഒരുപാട് പേര് വന്ന് അവന്റെ പുറകിലായി നിന്നു…
ആ കൂട്ടത്തിൽ നേരത്തെ അശ്വതിയുടെ നേരെ പിടിക്കാൻ വന്നവനുണ്ടായിരുന്നു…
“നോക്കി നിൽക്കാതെ തല്ലിക്കൊല്ലട ഈ നായിൻറെ മോനെ…”
ഒട്ടും സമയം കളയാതെ കൂടെ വന്നവരുടെ ധൈര്യത്തിൽ ആ മൈരൻ ഉറക്കെ പറഞ്ഞു
വലിയൊരു ശബ്ദത്തോടുകൂടി ആ മൈരന്മാർ എല്ലാം കൂടി എൻറെ നേരെ ഓടി വന്നു…
പിന്നെ അവിടെ നടന്നത് ഒരു തീപാറുന്ന അടിയായിരുന്നു…
എൻറെ നേരെ വന്ന എല്ലാത്തിനും ഞാൻ കണക്കിന് ഇട്ടു കൊടുത്തു…നോട്ടമില്ലാത്ത അടി ആയതിന് അവന്മാരുടെ എവിടെയൊക്കെയാണ് ഞാൻ കൊടുക്കുന്നത് എന്ന് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല…
അവന്മാരുടെ ഓരോ കയ്യിന്റെ വീശരുകളും എനിക്ക് വളരെ സാവധാനം ആയിട്ടാണ് എനിക്ക് തോന്നിയത്…
അതുകൊണ്ടുതന്നെ അവന്മാരുടെ ഒറ്റടി പോലും എൻറെ ശരീരത്തിൽ കൊണ്ടിരുന്നില്ല…അതെല്ലാം ഞാൻ വളരെ സിമ്പിൾ ആയി ഒഴിഞ്ഞുമാറി…
ആ പരിസരം മൊത്തം അവന്മാരുടെ
അലർച്ച കൊണ്ട് നിറഞ്ഞു…പെട്ടെന്ന് തന്നെ അവിടെ മൊത്തം നാട്ടുകാർ കൂടി നിന്നു…
അമ്മയും ലക്ഷ്മി അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും എൻറെ ചെവിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …
അങ്ങനെ അഞ്ചു മിനിറ്റോളം അടിപിടി നടന്നു…അവന്മാരിൽ മിക്ക എണ്ണവും ഇതിനോടകം തന്നെ നിലംപരിശ്യമായി കിടന്നു..
പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിവന്നു ഒരുത്തന്റ മുഖത്ത് ആഞ്ഞടിച്ച് അവൻറെ കോളറിൽ പിടിത്തമിട്ട് അന്റെ മുഖത്തേക്ക് ആഞ്ഞു വീശിയപ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി വന്നത്…
“ടാ….”
തിരിഞ്ഞുനോക്കിയ നിമിഷം എൻറെ നെഞ്ചൊന്ന് കാളി…
ആ ബ്ലാസ്റ്റർ ഇട്ട മൈരൻ ഒരു കത്തിയെടുത്ത് എൻറെ മായയുടെ കഴുത്തിൽ അമർത്തിപ്പിടിച്ച് നിൽക്കുകയാണ്…
എൻറെ ശരീരമാകെ ഒരു വിറയൽ പുറപ്പെട്ടു…ഞാൻ മായയുടെ കണ്ണുകളിലേക്ക് നോക്കി അവൾ വല്ലാണ്ട് പേടിച്ചുവിറച്ചു നിൽക്കുകയാണ്…
ഞാൻ എൻറെ കയ്യിൽ പിടിച്ചു നിന്നവനെ വിട്ടയച്ചു എന്നിട്ട് തിരിഞ്ഞു അവന്റെ നേരെ നടന്നു…
“നീ ഞാൻ കൊതിച്ച പെണ്ണിനെ അങ്ങ് എടുത്തോണ്ട് പോവാം വിചാരിച്ചോടാ…”
ഞാൻ പതിയെ അവൻ്റെ അടുത്തേക്ക് നടന്നു നീങ്ങി..ഓരോ അടി എടുത്തു വെക്കുമ്പോഴും എൻ്റെ കണ്ണുകൾ മായയുടെ മുഖത്തോട്ട് ആയിരുന്നു അവളുടെ മുഖത്ത് നിന്നും വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി…
എൻറെ നീക്കം കണ്ട് അവൻ ഒന്നുകൂടി ആ കത്തി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു…
അത് അവളുടെ കഴുത്തിൽ ചെറിയ മുറിവ് ഉണ്ടാക്കി…
“പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ…”
താഴ്ന്ന സ്വരത്തിൽ ഞാൻ അവനോട് അപേക്ഷിച്ചു…
ഞാൻ പെട്ടെന്ന് തന്നെ നിന്നു…ഇനിയെങ്ങാനും ആ ബോധം ഇല്ലാത്തവൻ പെട്ടെന്ന് ദേഷ്യത്തിൽ അവളെന്തങ്കിലും ചെയ്താലോ എന്നൊരു ഭയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു…
“നീ വരുന്നതിനുമുമ്പ് ഞാനെൻറെ മനസ്സിൽ ഉറപ്പിച്ചതാണ് ഇവളെ…അന്ന് ഇവളുടെ തന്തയോട് മര്യാദയ്ക്ക് ഞാൻ ചോദിച്ചതാണ് എനിക്ക് ഇവളെ കെട്ടിച്ചു തരുമോ എന്ന്?…പക്ഷേ അന്ന് ആ കിളവൻ പറഞ്ഞത്അ വളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നാണ് …”
അവൻ ഒന്നുകൂടി മായയെ പിടിച്ചു അടുപ്പിച്ചു …
“അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യമായാളോട് തോന്നി…എൻറെ പെണ്ണിനെ അങ്ങനെ മറ്റൊരുത്തനും വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു…അങ്ങനെ ഞാനും വർഷങ്ങളായി അയാളോട് പക മൂത്തു നടക്കുന്ന എൻറെ അച്ഛനും കൂടി ഒരു ദിവസം അയാളെ അങ്ങ് തർത്തു…”
