“അത് വേണോ സൈനു… അവൻ എപ്പോളും കയറി ഇറങ്ങിയാൽ അത് ശെരിയാവില്ല…”
“എന്ത് ശെരിയാവില്ല എന്ന്.. ഒന്നുകിൽ ഞാൻ ഭക്ഷണം ഉണ്ടാക്കി അവൻ ഇവിടെ വന്നു കഴിക്കും.. അല്ലെങ്കിൽ പിന്നെ ഞാൻ അവന്റെ ഫ്ലാറ്റിൽ പോയി ഉണ്ടാക്കിക്കൊടുക്കും…”
“സൈനു….”
“അതെ.. സൈനു തന്നെയാ…. ഇക്ക ഒരുമാതിരി മനസാക്ഷി ഇല്ലാത്തവരെ പോലെ പെരുമാറരുത്.. അവന്റെ കയ്യിൽ നിന്നും പൈസ മേടിച്ചു വീട്ടു ചിലവ് നടത്താനും ഫീസ് കൊടുക്കാനും ഇ എം ഐ അടക്കാനും കുഴപ്പമില്ല.. അവൻ വീട്ടിൽ കയറരുത് പോലും…”
“സൈനു.. അവന്റെ കയ്യിൽ നിന്നും പൈസ മേടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കും ഞാൻ… നിനക്ക് ഞാൻ പറഞ്ഞാൽ മനസ്സിലാവില്ല.. അവൻ ഒരു കൊച്ചു ചെറുക്കനാണ്.. പെണ്ണുങ്ങളുടെ കൂടെ ഇടപഴകുമ്പോൾ അവനു തെറ്റായ ചിന്തകൾ വരും.. അതാണ് ഞാൻ പറഞ്ഞത്…”
“പിന്നെ.. അവൻ ഒരു നല്ല ചെറുക്കനാണ്,… ഇതുവരെ എന്തായാലും
അവന്റെ ഭാഗത്തു നിന്നും വേണ്ടാത്തതായി ഒരു നോട്ടമോ പ്രവർത്തിയോ ഉണ്ടായിട്ടില്ല.. അങ്ങനെ ഉണ്ടാവും എന്ന് തോന്നുന്നും ഇല്ല..”
“അതൊന്നും പറയാൻ പറ്റില്ല സൈനു.. സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ അങ്ങനെ ഒക്കെ ചെയ്യിപ്പിക്കുന്നത്.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അതിനുള്ള വഴി നമ്മളായിട്ട് ഉണ്ടാക്കരുത് എന്ന്…”
“ആണോ ഇക്ക… ഞാൻ ഒരായിരം പ്രാവിശ്യം ഇക്കയോട് പറഞ്ഞില്ലായിരുന്നോ ഇക്കയുടെ കൂട്ട്കെട്ട് ശെരിയല്ല എന്നും.. പോവരുതേ എന്നും.. കേട്ടോ… ഇല്ലല്ലോ…”
“അതൊക്കെ പറ്റിപ്പോയി… സൈനു.. നീ അത് വിട്ട് കള…”
“ആണോ.. അപ്പോൾ ഇക്ക വേറെ പെണ്ണുങ്ങളുടെ കൂടെ പോയി ചെയ്യുന്നത് ഓക്കേ… ഇവിടെ വീട്ടിൽ മറ്റൊരു ആൺ ചെറുക്കൻ കയറിയാൽ തന്നെ പ്രശ്നം ഇല്ലേ.. ഇക്കയുടെ ചിന്തയാണ് ഇക്ക മാറ്റേണ്ടത്…”
“സൈനു.. ആണുങ്ങളുടെ കൂട്ടല്ല പെണ്ണുങ്ങൾ… നീയെന്നെ പഠിപ്പിക്കാൻ വരണ്ട.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…”
“ഇക്ക അതൊക്കെ പണ്ട്.. നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ അതെ പടി അനുസരിച്ചിട്ടുണ്ട്.. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.. അവൻ ചെയ്തു തരുന്ന ഉപകാരങ്ങളും സഹായങ്ങളും വാങ്ങിയിട്ട് അവനു തിരിച്ചു ഒന്നും ചെയ്തു കൊടുക്കാതിരിക്കാൻ ആവില്ല എനിക്ക്..”
“സൈനു.. നീയെന്താ ഉദ്ദേശിക്കുന്നത്.. ഞാൻ പറയുന്ന വാക്കിനു ഒരു വിലയും ഇല്ലേ ഈ വീട്ടിൽ..”
“ഉണ്ടായിരുന്നു.. ഈ വീട്ടിലും എന്റെ മനസ്സിലും.. പക്ഷെ ഇപ്പോൾ ഇല്ല.. പിഴച്ച പെണ്ണുങ്ങളുടെ കൂടെ ഒക്കെ നടന്നിട്ടു.. ആ കുഞ്ഞാലിക്കയുടെ ഭാര്യയെ പോലും വിടാതെ ഗർഭിണി ആക്കാൻ നോക്കിയാ ആളാണ് ഇക്ക.. എനിക്കൊന്നും അറിയില്ല എന്ന് കരുതരുത്..”
“സൈനു…”
“വെറുതെ കിടന്നു അമറണ്ട.. കുഞ്ഞു ഉറങ്ങുവാണ്…. അത് ഉണരും…”
“നീയിത് എന്തൊക്കെയാണ്
പറയുന്നത്.. നിനക്കെന്താ പ്രാന്ത് ആയോ..?…”
“ഇക്ക നിങ്ങൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നിങ്ങളുടെ വാട്സാപ്പിന്റെ ചാറ്റ് മുഴുവനും ആയി ഞാൻ വായിച്ചു നോക്കിയതാ.. നിങ്ങളുടെ പൈസ ഒക്കെ അവൾ ഊറ്റിയെടുത്തു.. പിന്നെ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു.. ഈ മാസം ഇതുവരെ അവൾക്ക് പീരീഡ്സ് ആയില്ല എന്ന്.. ഞാൻ അത് ഡിലീറ്റ് ചെയ്തു… അവളുടെ നമ്പറും ബ്ലോക്ക് ചെയ്തു…”
“സൈനു… അത്.. ഞാൻ..”
“ഇനി നിങ്ങൾ കിടന്നു ഉരുളണ്ട.. എനിക്ക് അന്ന് രാത്രിയിലെ മനസ്സിലായി നിങ്ങൾ ഫർസാനയുടെ കൂടെ ആണെന്ന്.. ഗർഭം ചിലപ്പോൾ കുഞ്ഞാലിയുടെ ആയി മാറുമായിരിക്കും.. പക്ഷെ നിങ്ങൾ ഒരു കാര്യം ഓർത്തോ.. ഇതൊനൊക്കെ നിങ്ങൾ പടച്ചോനോട് സമാധാനം പറയേണ്ടി വരും…”
“സൈനു… പ്ളീസ് ഒന്ന് നിർത്താമോ.. മനുഷ്യന് അല്ലെങ്കിൽ തന്നെ സമാധാനം ഇല്ല.. നാശം പിടിക്കാനായിട്ടു… ആ കുരുക്കിൽ മുറുകി അങ്ങ് ചത്താൽ മതിയായിരുന്നു…”
“അതെ.. നിങ്ങൾ ഒരു സ്വാർത്ഥനാണ് ഇക്ക.. എന്തൊക്കെ സംഭവിച്ചാലും നിങ്ങൾക്ക് നിങ്ങളുടെ സുഖവും കാര്യങ്ങളും മാത്രമാണ് ചിന്ത.. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടു ഞങ്ങൾ എവിടെ പോകും… അതൊരു പ്രാവിശ്യം എങ്കിലും ചിന്തിച്ചോ,,,,…”
