സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 7 2അടിപൊളി  

“ഞാൻ കരുതി അവൻ നമ്മുടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യുമെന്നും നമ്മൾ രക്ഷപെടുമെന്നും…

“അവന്റെ കയ്യിലേ പൈസയും അവന്റെ സഹായവും വേണം.. ഇല്ലേ അവൻ ഇവിടെ വരുന്നതിനും എന്നോട് സംസാരിക്കുന്നതും മാത്രമാണ് പ്രശ്നം അല്ലെ…”

“അങ്ങനെ അല്ല സൈനു… ഭർത്താവോ സഹോദരനോ അല്ലാതെ ഒരു ആണും പെണ്ണും ഒരുമിച്ചു ഇരിക്കുമ്പോൾ പിശാച് അവരുടെ മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ കൊണ്ടുവരും എന്നല്ലേ നമ്മൾ പേടിച്ചേക്കുന്നത്…”

“അയ്യോ.. ആണോ.. ഇതൊക്കെ പെണ്ണുങ്ങൾക്ക് മാത്രമേ ഉള്ളോ.. ഇതൊക്കെ അറിഞ്ഞിട്ടും ഇക്ക പോയില്ലേ… അന്നേരമെന്താ മറന്നു പോയോ..?…”

“നീ അത്

വിട്…”

“അതെ.. ഞാനതെല്ലാം വിട്ടത് കൊണ്ടാണ് ഈ അവസ്ഥയിലും നിങ്ങളെ ഉപേക്ഷിക്കാതെ ഇവിടെ നിൽക്കുന്നത്.. അത് ഓർത്താൽ നല്ലതാ…”

“ഹ്മ്മ്… എനിക്കറിയാം… സൈനു നിനക്കെന്നോട് സ്നേഹമുണ്ടെന്നു… എന്നാലും നീ ഡെന്നിസിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു…”

“പിന്നെ ഇക്ക അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് പറയണമെന്ന് തോന്നി…”

“ഹ്മ്മ്മ്… ഇനി പടച്ചവൻ വിധിച്ചത് പോലെ വരട്ടെ…”

“അതെ.. ഒന്നും പറ്റിയില്ലെങ്കിൽ നമുക്ക് വിഷം വാങ്ങി എല്ലാവർക്കും  കൂടി അങ്ങ് ചാകാം ഇക്ക…”

ഒരു ഭാവഭേദവുമില്ലാതെ അവൾ പറയുമ്പോൾ അവന്‍റെ ചങ്ക് തകർന്നു പോയി.. ഇതുവരെ താൻ കണ്ടിട്ടുള്ള ഒരു സൈനബ അല്ല തന്‍റെ മുൻപിൽ നിൽക്കുന്നത്…

“ഹ്മ്മ്.. ഞാൻ അവനോടു ഒരു സോറി പറയാം.. എനിക്കാണല്ലോ തെറ്റ് പറ്റിയത്..”

“അതൊന്നും എനിക്കറിയില്ല.. ഞാൻ ആരോടും സോറി പറയാനും ഇല്ല.. സംസാരിക്കാനും ഇല്ല..”

“സൈനു പ്ളീസ്.. നീ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.. ഞാൻ പറഞ്ഞല്ലോ സോറി…”

“എന്നോട് സോറി ഒന്നും പറയണ്ട.. നിങ്ങളുടെ ഭാര്യ ആണ് ഞാൻ.. നിങ്ങൾക്ക് ചീത്ത പറയാനും, അടിക്കാനും, കൊല്ലാനും വരെ ഉള്ള അധികാരം ഉണ്ട്.. ഞാൻ ഇതൊക്കെ അനുഭവിച്ചേ പറ്റൂ.. ഞാൻ എന്‍റെ വീട്ടുകാരെ വിട്ട് ഇറങ്ങി വന്നതാണല്ലോ.. അതുകൊണ്ടു എനിക്ക് കുഴപ്പമില്ല..”

“നീ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു എന്നെ വേദനിപ്പിക്കുവാണോ…?…”

“ഞാൻ പറഞ്ഞെന്നെ ഉള്ളൂ ഇക്ക.. ഡെന്നിസ് ഇതിൽ എന്ത് പിഴച്ചു.. അവനു വേണമെങ്കിൽ ഒരു കവർ ഫ്രൂട്സ് വാങ്ങി കൊണ്ടുവന്നു തന്നിട്ട് പോകാമായിരുന്നു.. നിങ്ങളുടെ ജീവിതം തന്നെ അവനാണ് മടക്കി തന്നത്.. നന്ദി വേണം ഇക്ക നന്ദി…”

“ശെരിയാ സൈനു..

ഞാൻ അതൊന്നും ആലോചിച്ചില്ല.. അന്നേരത്തെ….”

“ഇക്ക.. നിങ്ങൾ എത്രയോ പ്രാവിശ്യം കുഞ്ഞാലിക്കയെയും, ഫ്രാൻസിസിനെയും വിനോദിനെയും ഇവിടെ വിളിച്ചു കൊണ്ട് വന്നു ഭക്ഷണം കൊടുത്തേക്കുന്നു… എന്നിട്ടു അവർ ആരെങ്കിലും വന്നോ നിങ്ങളെ ഒന്ന് കാണാനെങ്കിലും… ഇല്ലല്ലോ…. അവനു ഭക്ഷണം ഉണ്ടാക്കി കൊടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് പ്രശ്നം.. ഇല്ലേ…”

“ശെരിയാ സൈനു.. എനിക്ക് കുഴപ്പം ഒന്ന്നും ഇല്ല..”

“നമ്മൾ ഇപ്പോൾ കഴിക്കുന്ന ആഹാരം വരെ അവൻ തന്ന പൈസക്കാണ് വാങ്ങിയത് ഇക്ക.. നിങ്ങൾ അത് പോലും ഓർത്തില്ല…”

“എന്‍റെ പൊന്നു സൈനു.. ശെരി.. ഞാൻ പറഞ്ഞത് തെറ്റായിപ്പോയി…”

“ഞാൻ അവനു ക്ഷമ ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചാലോ…”

“അതൊന്നും വേണ്ട.. ഞാൻ അവനോടു ഒന്നും പറഞ്ഞില്ല ഇക്ക.. ഇക്കയുടെ തെറ്റ് മനസ്സിലാക്കി തരണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ..”

“ഹാവൂ.. റബ്ബ് കാത്തു.. നീ വെറുതെ എന്നെ ടെൻഷൻ അടിപ്പിച്ചു..”

“പക്ഷെ ഇക്ക തന്നെ അവനു മെസ്സേജ് അയച്ചു പറയണം.. ഇവിടെ വന്നു കഴിക്കാൻ.. അത് അവന് വല്യ സന്തോഷം ആവും…”

“ഞാൻ പറയാം… സൈനു.. ഞാൻ തന്നെ അവനോടു പറയാം…”

“ഹ്മ്മ്.. എന്‍റെ ഇക്ക ആരെയും പറ്റിക്കുന്ന ആളാണെന്നു ആരും പറയാൻ പാടില്ല..”

“ഹ്മ്മ്.. ഇപ്പൊ നിന്‍റെ പിണക്കം ഒക്കെ മാറിയോ…”

“എനിക്ക് അല്ലെങ്കിലും ഇക്കയോട് പിണക്കം ഇല്ല ഇക്ക..”

“ഹ്മ്മ് നീ ഒരു ചായ ഇട്ടേ…”

“ഹ്മ്മ് ഇതൊന്നു കഴിയട്ടെ.. ഇട്ടു തരാം..”

Leave a Reply

Your email address will not be published. Required fields are marked *