സൈനബയോടു പിണങ്ങി ഇരിക്കുന്നത് കൊണ്ട് അവളോട് മിണ്ടാൻ പോയില്ല… അവൾ അരികെ വരുമ്പോളെല്ലാം ഡെന്നിസും അവളുമൊത്തുള്ള ചൂടൻ രംഗങ്ങളാണ് മനസ്സിൽ വരുന്നത്… ഒരു തുണി പോലും ഇല്ലാതെ ഡെന്നിസിന്റെ ബലിഷ്ഠമായ ഉടലിനോട് ചേർന്ന് കിടക്കുന്ന സൈനബയുടെ മുഖം… കാമംതുളുമ്പുന്ന നോട്ടത്തോടെ ഡെന്നിസിനെ കെട്ടിപ്പിടിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്ന സൈനബയുടെ ചിത്രം മനസ്സിലേക്ക് വന്നതും അവനു എന്തോ പോലെ തോന്നി…
അടുത്ത രണ്ടു ദിവസങ്ങൾ അങ്ങനെ തന്നെ വല്യ കാര്യങ്ങളൊന്നും ഇല്ലാതെ കടന്നു പോയി.. നസീറും സൈനബയും തമ്മിൽ മിണ്ടുന്നതു തന്നെ ഇല്ലായിരുന്നു.. നസീറിന് സൈനബയോടു മിണ്ടണം എന്ന് തോന്നുന്നുണ്ട്.. പക്ഷെ തീരെ താല്പര്യമില്ലാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല… പ്രേമിക്കുന്ന സമയത്തു ചെറിയ പിണക്കങ്ങൾ ഉണ്ടാവുമ്പോൾ നിരന്തരമായി ഫോൺ വിളിച്ചും മെസ്സേജുകൾ അയച്ചും ഇരുന്ന
സൈനബ അല്ല ഇപ്പോൾ…
ഭാര്യയുടെ കടമ തീർക്കാൻ എന്ന വണ്ണം അവൾ അവന്‍റെ കൈ പിടിച്ചു നടത്താനും കുളിക്കാൻ കുളിമുറിയിൽ കൊണ്ടുപോവാനും എല്ലാം സഹായിച്ചു.. ഭക്ഷണം എടുത്തു അമീറാ മോളുടെ കയ്യിൽ കൊടുക്കും അവൾ പോയി വാപ്പാക്ക് ഭക്ഷണം വിളമ്പി കൊടുക്കും.. അവന്റെ കണ്മുന്നിൽ പോലും വരാതിരിക്കുവാനുള്ള ഒരു നീക്കം പോലെ… ശെരിക്കും സൈനബക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല…
സൈനബയും നസീറും ഭാര്യാ ഭർത്താക്കന്മാരുടെ പോലെ ഒരു വീട്ടിൽ കഴിഞ്ഞിരുന്നു എങ്കിലും സൈനബയുടെ മനസ്സിൽ നസീറിനോടുള്ള ഇഷ്ടവും സ്നേഹവും പതുക്കെ പതുക്കെ പോയി തുടങ്ങി… നസീർ അന്നേരത്തെ ദേഷ്യത്തിൽ അവളെ ചീത്ത വിളിച്ചു എങ്കിലും അയാളുടെ മനസ്സിൽ നിന്നും ആ സംഭവം ഒക്കെ മാഞ്ഞു കഴിഞ്ഞു… പിന്നെ സൈനബയുടെ നീരസത്തോടെയുള്ള നോട്ടവും പ്രവർത്തിയും കാണുമ്പോൾ അവനു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടു തോന്നി…
സൈനബയോടു മിണ്ടണം എന്ന് തോന്നുന്നുണ്ട്.. പക്ഷെ എങ്ങനെ… അവൾ വീണ്ടും എന്തെങ്കിലും പറഞ്ഞു വഴക്കിനു വന്നാലോ എന്നുള്ള ഭയം ഉണ്ട് മനസ്സിൽ… രണ്ടും കൽപ്പിച്ചു ശനിയാഴ്ച പിള്ളേർ ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ സൈനബ നസീറിന്‍റെ റൂം വൃത്തിയാക്കാനും ബാത്ത് റൂം ഒക്കെ ക്‌ളീൻ ചെയ്യാനുമൊക്കെയായിട്ടു അവൾ അവന്‍റെ മുറിയിൽ കയറി വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ നസീർ
“സൈനു.. നിനക്കെന്നോട് ദേഷ്യമാണോ…?…”
“ഞാനെന്തിനാ ഇക്ക ദേഷ്യപ്പെടുന്നെ…? എനിക്ക് ആരോടും ദേഷ്യം ഇല്ല..”
“പിന്നെ നീയെന്താ എന്നോട് സംസാരിക്കാത്തത്…?…”
“ഞാൻ സംസാരിക്കുന്നുണ്ടല്ലോ… ഇക്കാക്ക് തോന്നുന്നതാണ്…”
“അല്ല.. നിനക്ക് എന്നോട് ദേഷ്യമാണ്…”
“എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം.. അല്ലാതെ വേറെ ആരോടും ദേഷ്യം ഇല്ല..”
“സോറി സൈനു.. നീ
എന്നോട് ക്ഷമിക്ക്.. ഞാൻ അപ്പോളത്തെ ദേഷ്യത്തിൽ അറിയാതെ ചീത്ത വിളിച്ചു പോയതാണ്..”
“ഹ്മ്മ് കുഴപ്പമില്ല..”
“പിള്ളേർ എന്തിയെ….?…”
“അപ്പുറത്തിരുന്നു ടി വി കാണുന്നു..”
“ഹ്മ്മ്മ്.. ഡെന്നിസിന്‍റെ വിവരം ഒന്നും ഇല്ലാലോ… അവൻ ഇവിടെ ഇല്ലേ…?..”
“എനിക്ക് അറിയില്ല…”
“ങ്ങും… ഇവിടെ ഉണ്ടായിരുന്നെങ്കിൽ വന്നേനെ ഇല്ലേ…”
“വരില്ലായിരിക്കും.. ഞാൻ മെസ്സേജ് അയച്ചു ഇനി ദയവു ചെയ്തു ഇവിടെ വരരുത് എന്ന്..”
“സൈനു നീ ഇതെന്തു പണിയാണ് കാണിച്ചത്.. അവൻ നമ്മളെ പറ്റി എന്ത് കരുതും… അവന്‍റെ കയ്യിൽ നിന്നും പൈസയും വാങ്ങിയിട്ട് അവനെ പറ്റിച്ച പോലെ ആയില്ലേ ഇപ്പോൾ…”
“നമ്മളെ പറ്റി എന്ന് പറയണ്ട ഇക്ക…. ഡെന്നിസ് ഇവിടെ വരുന്നത് ഇക്കാക്ക് ഇഷ്ടമല്ല എന്ന് ആണ് ഞാൻ പറഞ്ഞത്.. അതുകൊണ്ടു എന്നെ പറ്റി അവൻ ഒന്നും വിചാരിക്കില്ല..”
“ങ്ങും.. നീ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് എല്ലാം.. ചെഹ്… വേണ്ടിയിരുന്നില്ല…”
“ഹ്മ്മ്.. ഇനി പറഞ്ഞിട്ട് കാര്യമില്ല ഇക്ക..”
