സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 7 2അടിപൊളി  

അവൾ വണ്ടി ഓടിച്ചു പോകുമ്പോൾ അടഞ്ഞു കിടക്കുന്ന അൽ അമീൻ സൂപ്പർ മാർക്കറ്റ് കണ്ടപ്പോൾ അവൾക്കു വിഷമം തോന്നി..

ലുലുവിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്തു തിരികെ വീട്ടിൽ എത്തിയപ്പോളേക്കും സമയം ഒമ്പതര ആയി.. വ്യാഴവും വെള്ളിയും പിള്ളേർക്ക് സ്‌കൂൾ ഇല്ല.. അതെന്തായാലും കാര്യമായി..

രാത്രി ആയപ്പോൾ അവൾ ഭക്ഷണം വിളമ്പി അമീറയുടെ കയ്യിൽ നസീറിന് കൊടുത്തു വിട്ടു.. മുഖത്തേക്ക് നോക്കാനും സംസാരിക്കാനും ഉള്ള മടി തന്നെ ആണ് കാരണം… എല്ലാവർക്കും ഭക്ഷണം കൊടുത്തു ഉറങ്ങാൻ കിടന്നപ്പോൾ മൊബൈൽ എടുത്തു നോക്കി.. ഡെന്നിസിനോട് സംസാരിച്ചതേ ഇല്ല… ഉച്ചക്ക് മെസ്സേജ് അയച്ചതാണ്… ചിലപ്പോൾ ഉറങ്ങി കാണും എന്നാലും ഒരു മെസ്സേജ് അയക്കാൻ തോന്നി അവൾക്ക്..

“ഹായ് ഡെന്നിസ്..”

പെട്ടെന്ന് അവൻ ഓൺലൈൻ ആയി…

“ഹായ് ചേച്ചി..”

“ഹായ് എവിടെയാണ്…”

“ഞാൻ ജസ്റ്റ് ഹോട്ടലിൽ എത്തി ചേച്ചി.. ഭയങ്കര ബിസി ആയിരുന്നു…”

“ഡെന്നിസ് എന്നെ ഒന്ന് വിളിക്കാമോ..”

“എന്ത് പറ്റി ചേച്ചി..?…”

“പ്ളീസ്.. വിളിക്കുമ്പോൾ ഞാൻ പറയാം..”

“ഒക്കെ ചേച്ചി..”

അവൻ ഫോൺ എടുത്തു സൈനബയെ വിളിച്ചു…

“ഹലോ സ്വീറ്റ്ഹാർട്ട്…”

“ഹായ് ഡെന്നിസ്..”

“പറഞ്ഞോ ചേച്ചി.. എന്തുണ്ട് വിശേഷം…”

“സുഖം… പിന്നെ ഇന്ന് നസീറിക്കയുമായി വഴക്കായി…”

“അയ്യോ അതെന്തിനാ…?..”

“വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞു… ഡെന്നിസിനറിയാമോ.. ഈ മനുഷ്യനെ അല്ലാതെ ഞാൻ വേറെ ഒരാളെയും സ്നേഹിച്ചിട്ടു പോലുമില്ല.. ഞൻ ആദ്യമായി അറിഞ്ഞതും സ്നേഹിച്ചതും ഒക്കെ ഒരാളെയാ… ആ മനുഷ്യൻ ഇന്ന് എന്നെ ആൾക്കാർ കേട്ടാൽ അറക്കുന്ന തെറി ആണ് വിളിച്ചത്.. ഞാൻ ചെയ്ത കുറ്റം എന്താണ് എന്തായാണെന്നറിയാമോ…”

“ങ്ങും…”

“എന്‍റെ ബന്ധുക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു ആരും ഇല്ലാത്ത ഇങ്ങേരുടെ കൂടെ വന്നതാണ്… എന്‍റെ നല്ല സമയം എല്ലാം ഞാൻ ഇങ്ങേരുടെ

കൂടെ ജീവിച്ചു.. എന്നിട്ട് അവസാനം എനിക്ക് കിട്ടിയതോ.. ഇപ്പോൾ ഈ കൊച്ചു മൂന്ന് പെണ്പിള്ളേരെയും കൊണ്ട് ഞാൻ എവിടെ പോകും ഡെന്നിസ്…”

“ങ്ങും..”

“ഇയാൾ ഇയാളുടെ കൂട്ടുകാരന്‍റെ ഭാര്യക്ക് ഗർഭം ഉണ്ടാക്കിയ മഹാനാണ്.. അറിയാമോ ഡെന്നിസിന്.. എനിക്ക് ഇതൊക്കെ ഡെന്നിസിനോട് പറയാൻ നാണമാണ്… എന്നാലും പറഞ്ഞു പോകുവാ.. എന്നിട്ടു ഞാൻ ഡെന്നിസിനോട് സംസാരിക്കുന്നതിനു ഇപ്പൊ പ്രോബ്ലം… ആളുകൾ വേണ്ടാത്തത് പറയും എന്ന്…”

“ങ്ങും..”

“അങ്ങേർക്ക് നാണം ഇല്ലല്ലോ എന്നാ ഞാൻ ആലോചിക്കുന്നേ… എനിക്ക് മടുത്തു ഈ ജീവിതം.. ഡെന്നിസ് പറഞ്ഞത് പോലെ എനിക്ക് വിദേശത്തു എവിടെ എങ്കിലും ഒരു ജോലി ശെരിയാക്കി തരാൻ പറ്റുമോ..”

“ചേച്ചി.. അത്…”

“പറ്റത്തില്ലെങ്കിൽ പറഞ്ഞോ ഡെന്നിസ് കുഴപ്പമില്ല.. ഞാൻ അത്രക്കും വിഷമിച്ചാണ് പറയുന്നത്…”

“ങ്ങും.. നമുക്ക് ആലോചിക്കാം…”

“ങ്ങും…”

“അതൊക്കെ പോട്ടെ.. ചേച്ചിക്ക് മെൻസസ് ആയതിന്‍റെ വേദന എങ്ങനെ ഉണ്ട്..”

“അതൊന്നും സാരമില്ല ഡെന്നിസ്.. മനസ്സിന്‍റെ വേദന ആണ് സഹിക്കാൻ വയ്യാത്തത്.. ശരീരത്തിന്‍റെ വേദന എങ്ങനെ എങ്കിലും ഒക്കെ സഹിക്കാം..”

“ഹ്മ്മ്… ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ ഞാൻ വയറും നടുവും ഒക്കെ തടവി തരാമായിരുന്നു…”

“കണ്ടോ.. ഇതാണ് വിത്യാസം.. എന്‍റെ ഭർത്താവിന് എനിക്ക് എന്നാണ് മെൻസസ് എന്ന് പോലും അറിയില്ല.. ഇനി ഞാൻ പറഞ്ഞു അറിയാമെങ്കിൽ പോലും വേദന ഉണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല.. തടവി തരേണ്ട പക്ഷെ തടവി തരാണോ എന്നൊരു പ്രാവിശ്യം ചോദിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു..”

“ഹ്മ്മ്.. നമ്മൾ ആശിച്ചതു പോലെ ഒരു ജീവിതം ആർക്കും ഒരിക്കലും കിട്ടില്ല ചേച്ചി… ഞാൻ തന്നെ ആണ് അതിനു ഏറ്റവും വല്യ ഉദാഹരണം..”

“ഹ്മ്മ്..

അറിയാം ഡെന്നിസ് എന്നാലും സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ്…”

“എനിക്ക് മനസ്സിലായി ചേച്ചി.. ഞാൻ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…”

“ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു ഡെന്നിസിന്‍റെ മൂഡ് കളഞ്ഞു… അതൊക്കെ പോട്ടെ… ഫുഡ് കഴിച്ചോ…?…”

Leave a Reply

Your email address will not be published. Required fields are marked *